Court Verdict
-
News
ചാക്കയില്‍ രണ്ടു വയസ്സുള്ള നാടോടി ബാലികയെ തട്ടി കൊണ്ടു പോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് 65 വര്‍ഷം തടവ്
തിരുവനന്തപുരം ചാക്കയില്‍ രണ്ടു വയസ്സുള്ള നാടോടി ബാലികയെ തട്ടി കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ പ്രതി ഹസന്‍ കുട്ടിക്ക് 67 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. തിരുവനന്തപുരം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2024 ഫെബ്രുവരി 19 ന് പുലര്‍ച്ചെയായിരുന്നു ചാക്ക റെയില്‍വേ പാളത്തിന് സമീപത്തെ പുറമ്പോക്ക് ഭൂമിയില്‍ നാടോടി സംഘത്തിനൊപ്പമുണ്ടായിരുന്ന കുട്ടിയെ ഹസന്‍കുട്ടി തട്ടികൊണ്ടുപോയി പീഡിപ്പിച്ചത്. അതിന് ശേഷം കുട്ടിയെ റെയില്‍വേ ട്രാക്കിന് സമീപത്തെ പൊന്തകാട്ടില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. കുട്ടിയെ ഉപേക്ഷിച്ച ശേഷം പ്രതി ആലുവയിലും പളനിയിലും പോയി രൂപ മാറ്റം വരുത്തി.…
Read More » -
News
മലേഗാവ് സ്‌ഫോടനക്കേസ്: മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍; ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് കോടതി
മലേഗാവ് സ്‌ഫോടനക്കേസില്‍ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കി. ബിജെപി മുന്‍ എംപി പ്രഗ്യാ സിങ് താക്കൂർ ഉള്‍പ്പെടെ ഏഴു പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്. ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് കോടതി വിധിയില്‍ നിരീക്ഷിച്ചു. പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. പ്രത്യേക കോടതി ജഡ്‍ജ് എ കെ ലഹോട്ടി സംഭവം നടന്ന് പതിനേഴ് വര്‍ഷത്തിനുശേഷമാണ് വിധി പ്രസ്താവിച്ചത്. യുഎപിഎ അടക്കം ചുമത്തിയ കേസിൽ ലെഫ്. കേണൽ പ്രസാദ് പുരോഹിത് , റിട്ട. മേജര്‍ രമേഷ് ഉപാധ്യായ, അജയ് റാഹിര്‍കര്‍, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി, സമീര്‍ കുൽക്കര്‍ണി എന്നിവരാണ്…
Read More » -
News
നന്തൻകോട് കൂട്ടക്കൊലക്കേസ്; വിധി പറയുന്നത് വീണ്ടും മാറ്റി
നന്തൻകോട് കൂട്ടക്കൊലപാതകക്കേസിൽ വിധി പറയുന്നത് വീണ്ടും മാറ്റി. ഈ മാസം 12-ലേക്കാണ് വിധി പറയാൻ മാറ്റിയത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ആറാണ് വിധി പറയുക. മാതാപിതാക്കൾ ഉൾപ്പെടെ നാലുപേരെ കൊന്ന കേസിൽ കേഡൽ ജെൻസൻ രാജയാണ് ഏകപ്രതി. ഏപ്രിൽ 28-ന് കേസിന്റെ അന്തിമവാദം പൂർത്തിയായിരുന്നു. തുടർന്ന് മെയ് ആറിന് വിധി പ്രസ്താവിക്കുമെന്ന് കോടതി അറിയിച്ചിരുന്നു. എന്നാൽ ഇത് വ്യാഴാഴ്ചയിലേക്ക് മാറ്റിയിരുന്നു. ഇന്ന് കേസ് വിധി പറയാനായി വീണ്ടും മാറ്റുകയായിരുന്നു. 2017 ഏപ്രിൽ ഒമ്പതിനാണ് ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടിൽ അമ്മ ഡോ. ജീൻ…
Read More »