controversy
-
News
സ്വർണ്ണപ്പാളിവിവാദം ; ഇന്ന് നിയമസഭയിൽ സർക്കാറിനെതിരെ ഉന്നയിക്കാൻ പ്രതിപക്ഷം
ശബരിമലയിലെ സ്വർണ്ണപ്പാളിവിവാദം ഇന്ന് നിയമസഭയിൽ സർക്കാറിനെതിരെ ഉന്നയിക്കാൻ പ്രതിപക്ഷം. സ്വർണ്ണം കാണാതായതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാറിനും ദേവസ്വം ബോർഡിനും ഒഴിഞ്ഞുമാറാനാകില്ലെന്നാണ് പ്രതിപക്ഷ നിലപാട്. സ്വർണ്ണം കാണാതായതിൽ സിബിഐ അന്വേഷണമാണ് യുഡിഎഫ് ആവശ്യം. നേരത്തെ പ്രശ്നം അടിയന്തിര പ്രമേയ നോട്ടീസായി വന്നപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ ചർച്ച അനുവദിച്ചിരുന്നില്ല, സർവ്വകലാശാല നിയമഭേദഗതി ബില്ലും ഡിജിറ്റൽ സർവ്വകലാശാല ഭേദഗതി ബില്ലും ഇന്ന് സഭയിലെത്തും. ഡിജിറ്റൽ വിസി നിയമനത്തിൽ ചാൻസ്ലറെ ഒഴിവാക്കി അഞ്ച് അംഗ സേർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ളതാണ് ബിൽ. രണ്ട് മാസത്തിലൊരിക്കൽ സിൻഡിക്കേറ്റ് യോഗം ചേരണമെന്ന വ്യവസ്ഥയുള്ളതാണ് സർവ്വകലാശാല…
Read More » -
News
മേയർ ബസ് തടഞ്ഞ കേസ് ; ഒരു ലക്ഷം നഷ്ടപരിഹാരം വേണം: നോട്ടിസ് അയച്ച് ഡ്രൈവർ
മേയർ ആര്യ രാജേന്ദ്രൻ കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ വക്കീൽ നോട്ടീസ് അയച്ച് ഡ്രൈവർ യദു. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പോലീസ് മേധാവി, അന്വേഷണ ഉദ്യോഗസ്ഥർ എന്നിവർക്കാണ് വക്കീൽ നോട്ടീസ് അയച്ചത്. രാഷ്ട്രീയ സ്വാധീനത്താൽ കേസ് അട്ടിമറിച്ചുവെന്നാണ് നോട്ടീസിൽ പറയുന്നത്. ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും, ഇല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും നോട്ടീസിൽ പറയുന്നു. ആര്യ രാജേന്ദ്രനെയും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയെയും കുറ്റവിമുക്തരാക്കി അന്വേഷണ സംഘം റിപ്പോർട്ട് നൽകിയിരുന്നു. ഏപ്രില്‍ 28ന് നടുറോഡില്‍ മേയർ കെഎസ്ആര്‍ടിസി ബസ് തടഞ്ഞതിനെ തുടർന്നു തര്‍ക്കമുണ്ടായ…
Read More » -
Kerala
‘തൻ്റെ പ്രവർത്തനത്തെ കുറിച്ച് നല്ല വാക്കുകൾ പറഞ്ഞതിനാണ് ദിവ്യയെ അധിക്ഷേപിക്കുന്നത്’; കെ കെ രാഗേഷ്
ദിവ്യ എസ് അയ്യർ തന്നെ കുറിച്ച് നല്ല വാക്ക് പറഞ്ഞിനാണ് ഇപ്പോൾ അധിക്ഷേപത്തിന് വിധേയമായിരിക്കുന്നതെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. ഒരു സർക്കാർ ഉദ്യോഗസ്ഥൻ എങ്ങനെയാണോ പെരുമാറേണ്ടത് അതുപോലെ തികച്ചും പ്രൊഫഷണലായിട്ടാണ് താൻ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചുമതല നിർവഹിച്ച് കൊണ്ടിരുന്നത് എന്നും കെ കെ രാഗേഷ് വ്യക്തമാക്കി. അതിന്റെ അടിസ്ഥാനത്തിൽ മന്ത്രി ഓഫീസുകളുമായും സർക്കാരിന്റെ ഭാഗമായിട്ടുള്ള സെക്രട്ടറിമാരും വിവിധ ഐഎഎസ് ഉദ്യോഗസ്ഥരുമായും പല കാര്യങ്ങളിലും ചർച്ചകൾ നടത്താറുണ്ട്. അതിന്റെ ഫലമായി ഓരോരുത്തർക്കും ഓരോരുത്തരെ കുറിച്ചും ധാരണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.…
Read More »