constitutional values

  • News

    ആർ.എസ്.എസ് വേദിയിൽ വി.സി‍മാർ; രൂക്ഷ വിമർശനവുമായി കെ.സി. വേണുഗോപാൽ

    ആർ.എസ്.എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രഭാഷണ സഭയിൽ സംസ്ഥാനത്തെ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്ത സംഭവത്തെ വിമർശിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി രംഗത്ത്. ആർ.എസ്.എസ് വേദിയിൽ പങ്കെടുത്തത് സർവകലാശാലകളുടെ മതനിരപേക്ഷ പാരമ്പര്യത്തിന് യോജിച്ചതല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെയും ഭരണഘടനാ മൂല്യങ്ങളെയും തള്ളിപ്പറയുന്ന ആശയധാരയുമായി ബന്ധപ്പെട്ട വേദിയിൽ സർവകലാശാല മേധാവികൾ പങ്കെടുക്കുന്നത് പ്രബുദ്ധ കേരളത്തിന് അപമാനകരമാണെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു. ഇത്തരത്തിൽ ആർ.എസ്.എസ് ആശയങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നവർ മഹത്തായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്ത് തുടരാൻ യോഗ്യരല്ലെന്നും…

    Read More »
Back to top button