congress

  • News

    നിയമസഭാ തെര‍ഞ്ഞെടുപ്പിൽ എംപിമാർ വേണ്ട ; കോൺ​ഗ്രസ് കോർ കമ്മിറ്റിയിൽ തീരുമാനം

    നിയമസഭാ തെര‍ഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്നു കോൺ​ഗ്രസ് കോർ കമ്മിറ്റിയിൽ തീരുമാനം. കെ സുധാകരൻ ഉൾപ്പെടെ ഒരാൾക്കും സീറ്റ് നൽകേണ്ടതില്ലെന്നാണ് തീരുമാനം. തീരുമാനത്തിൽ അഭിപ്രായ വ്യത്യാസമുള്ളവർ രാഹുൽ ​ഗാന്ധിയുമായി നേരിട്ട് സംസാരിക്കണമെന്നും കമ്മിറ്റി നിർദ്ദേശിച്ചു. കെ സുധാകരൻ, അടൂർ പ്രകാശ്, എംകെ രാഘവൻ, ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള എംപിമാർ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ആരേയും മത്സരിപ്പിക്കേണ്ടതില്ലെന്നു കോർ കമ്മിറ്റി ശക്തമായ നിലപാടെടുക്കുകയായിരുന്നു. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫാണ് കമ്മിറ്റിയിൽ കടുത്ത നിലപാടുമായി നിന്നത്. എംപിമാർ മത്സരിക്കേണ്ട കാര്യമില്ലെന്ന നിലപാടിൽ കെപിസിസി അധ്യക്ഷൻ ഉറച്ചു നിന്നു.…

    Read More »
  • News

    കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം; അഭിപ്രായ വ്യത്യാസം തുടരുന്നു; തീരുമാനം നാളെ പ്രഖ്യാപിക്കുമെന്ന് സണ്ണി ജോസഫ്

    കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പല മണ്ഡലങ്ങളിലും അഭിപ്രായ വ്യത്യാസം തുടരുന്നു. നേതാക്കള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായതാണ് സ്ഥനാര്‍ത്ഥി പ്രഖ്യാപനത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. അതിനിടെ നേതാക്കള്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി. സ്ഥാനാര്‍ത്ഥി പട്ടിക ഇന്നുണ്ടാകില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അറിയിച്ചു.തീരുമാനം നാളെ പ്രഖ്യാപിക്കും. ഒരു തിരക്കുമില്ല. കോണ്‍ഗ്രസ് ഒരു അഖിലേന്ത്യാ പാര്‍ട്ടിയാണ്. മറ്റു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ ക്രമീകരണങ്ങളുമുണ്ട. തളിപ്പറമ്പില്‍ മാത്രമല്ല കേരളത്തില്‍ സിപിഐഎം അഭിപ്രായ വ്യത്യാസങ്ങളും ആഭ്യന്തര പ്രശ്‌നങ്ങളും നിരവധി നേരിടുകയാണ്. – അദ്ദേഹം പറഞ്ഞു. എംപിമാര്‍ മത്സരിക്കുന്നത്…

    Read More »
  • News

    ജി സുധാകരൻ ഏറ്റവും നല്ല കമ്മ്യൂണിസ്റ്റുകാരൻ: പിന്തുണക്കുന്നതിൽ തെറ്റില്ല: ബെന്നി ബെഹനാന്‍

    നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎം വിട്ട ജി സുധാകരനെ പിന്തുണയ്ക്കുന്നതില്‍ തെറ്റില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന്‍ എംപി. സിപിഎമ്മിന്റെ കേരളത്തിലുള്ള ഏറ്റവും നല്ല കമ്യൂണിസ്റ്റുകാരനാണ് ജി സുധാകരന്‍. അദ്ദേഹം സിപിഎമ്മുമായി സഹകരിക്കേണ്ടെന്ന് തീരുമാനിച്ചത് ആ പാര്‍ട്ടിക്കുണ്ടായ അപചയവും ജീര്‍ണതയും വ്യക്തമാക്കുന്നതാണ്. ജീര്‍ണത ബാധിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ സുധാകരന്‍ ഒരു തീരുമാനമെടുത്തപ്പോള്‍, രാഷ്ട്രീയത്തിനതീതമായി നമ്മുടെ നാടിനു വേണ്ടി പിന്തുണയ്ക്കുന്നതില്‍ തെറ്റില്ലെന്ന് വിശ്വസിക്കുന്നുവെന്ന് ബെന്നി ബെഹനാന്‍ പറഞ്ഞു. സുധാകരന്‍ അമ്പലപ്പുഴയില്‍ മികച്ച സ്ഥാനാര്‍ത്ഥിയാണ്. സുധാകരന് പിന്തുണ കൊടുക്കുമെന്ന് പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ സുധാകരന് പിന്തുണ കൊടുക്കുന്നതില്‍…

    Read More »
  • News

    തെരഞ്ഞെടുപ്പ് ചൂടിൽ കേരളം; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണം സജീവമാക്കി മുന്നണികൾ

    കേരളത്തിൽ ഇനി തെരെഞ്ഞടുപ്പ് ചൂടിൽ. സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണം സജീവമാക്കി മുന്നണികൾ. കേരളത്തിൽ ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പും മെയ് നാലിന് വോട്ടെണ്ണലും നടക്കും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ ഇന്ന് രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഎമ്മും സിപിഐയും പ്രചാരണം തുടങ്ങി. കോണ്‍ഗ്രസിന്‍റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്ത് വിട്ടേക്കും. വൈകിട്ട് നാല് മണിക്ക് തെരഞ്ഞെടുപ്പ് സമിതി ചേര്‍ന്ന് പട്ടികക്ക് അംഗീകാരം നല്‍കും. കേരളത്തില്‍ നിന്ന് ഡൽഹിലെത്തുന്ന നേതാക്കള്‍ രാവിലെ ചര്‍ച്ച നടത്തി കൂടുതല്‍ മണ്ഡലങ്ങളില്‍ ഒറ്റപേരിലെത്തും.…

    Read More »
  • News

    കേരളാ കോണ്‍ഗ്രസുമായി സീറ്റ് വിഭജനം ; വി ഡി സതീശനും പി ജെ ജോസഫും തമ്മില്‍ നിര്‍ണ്ണായക കൂടിക്കാഴ്ച്ച ന‌‌ടന്നു

    പ്രതിപക്ഷ നേതാവ് വി ഡി സതീശനും കേരളാ കോണ്‍ഗ്രസ് (ജെ) വിഭാഗം നേതാവ് പി ജെ ജോസഫും തമ്മില്‍ നിര്‍ണ്ണായക കൂടിക്കാഴ്ച്ച നടന്നു. ആലുവ പാലസില്‍വെച്ചാണ് കൂടിക്കാഴ്ച്ച നടന്നത്. മോന്‍സ് ജോസഫും ഫ്രാന്‍സിസ് ജോര്‍ജ് എംപിയും പങ്കെടുത്തു. സീറ്റുകള്‍ വെച്ചുമാറുന്നതുമായി ബന്ധപ്പെട്ടാണ് ഉഭയകക്ഷി ചര്‍ച്ച നടന്നത്. ഇടുക്കി സീറ്റ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും വിട്ടുനല്‍കാനാകില്ലെന്ന് പി ജെ ജോസഫ് വ്യക്തമാക്കി. പിന്നാലെ കേരളാ കോണ്‍ഗ്രസുമായി സീറ്റ് വിഭജനം പൂര്‍ത്തിയായെന്നും തര്‍ക്കങ്ങളൊന്നുമില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. എത്ര സീറ്റാണ് നല്‍കുക എന്നതുള്‍പ്പെടെയുളള കാര്യങ്ങളില്‍ നാളെ വ്യക്തത…

    Read More »
  • News

    ‘കണ്ണൂർ എന്‍റെ ഹൃദയ രക്തം’; വൈകാരിക കുറിപ്പുമായി കെ സുധാകരന്‍

    കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ക്കിടെ കണ്ണൂരുമായുള്ള തന്റെ ആത്മബന്ധം വ്യക്തമാക്കുന്ന പ്രതികരണവുമായി കെ സുധാകരന്‍. താന്‍ പാര്‍ട്ടിക്ക് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളെ സൂചിപ്പിച്ചാണ് സുധാകരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ത്രിവര്‍ണ്ണ പതാക നെഞ്ചിലേറ്റി എന്നും കോണ്‍ഗ്രസിന്റെ മുന്‍ നിരയിലുണ്ടാകുമെന്ന് കെ സുധാകരന്‍ എംപി പറയുന്നു. കണ്ണൂര്‍ എന്നത് എന്റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോണ്‍ഗ്രസ്സ് എന്റെ മേല്‍വിലാസവുമാണ്. കണ്ണൂര്‍ ഹൃദയരക്തം ഇറ്റി വീണ മണ്ണാണ്. പൊരുതി വിജയിച്ച കോണ്‍ഗ്രസ്സുകാരുടെ ത്യാഗഭൂമിയാണ്. ആ മണ്ണിന് വേണ്ടി കോണ്‍ഗ്രസിന്റെ ത്രിവര്‍ണ്ണ പതാക നെഞ്ചിലേറ്റി കെ. സുധാകരന്‍…

    Read More »
  • News

    ജി സുധാകരന്‍ നിയമസഭയില്‍ വേണമെന്ന് രമേശ് ചെന്നിത്തല; കോണ്‍ഗ്രസ് ഗൗരവത്തോടെയാണ് വീക്ഷിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ്

    സ്വതന്ത്രനായി മത്സരിക്കാനുള്ള ജി സുധാകരന്റെ നീക്കങ്ങളെ കോണ്‍ഗ്രസ് ഗൗരവത്തോടെയാണ് വീക്ഷിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. വളരെ തന്ത്രപരമായ നീക്കമാണ് സുധാകരന്റെ ഭാഗത്തു നിന്നും ഉണ്ടായത്. അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് നാട്ടില്‍ സ്വീകാര്യത ഉണ്ടാകുമെന്നതില്‍ സംശയമില്ല. ഈ നീക്കങ്ങളുടെ പുരോഗതി കോണ്‍ഗ്രസ് നേതൃത്വം നിരീക്ഷിക്കുന്നുണ്ട്. തുടര്‍നടപടിയുടെ കാര്യത്തില്‍ യുഡിഎഫ് ഉചിതമായ തീരുമാനം ആലോചിച്ച് എടുക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. ജി സുധാകരന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് സിപിഎമ്മിന് മറുപടി ഉണ്ടാകുമെന്ന് കരുതുന്നില്ല. അദ്ദേഹവുമായി താന്‍ ബന്ധപ്പെട്ടിട്ടില്ല. പാര്‍ട്ടിയിലെ ആരെങ്കിലും ബന്ധപ്പെട്ടതായി അറിയില്ല. മത്സരിക്കുന്ന സുധാകരനെ പിന്തുണയ്ക്കണോ എന്നതില്‍…

    Read More »
  • News

    കോണ്‍ഗ്രസിന്റെ ആദ്യ 40 സ്ഥാനാര്‍ഥികളെ ഇന്ന് തീരുമാനിക്കും; ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതൃചര്‍ച്ച

    കേരളത്തില്‍ കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് ഇന്ന് കേന്ദ്ര തെരഞ്ഞെടുപ്പുസമിതി അംഗീകാരംനല്‍കും. സിറ്റിങ് എംഎല്‍എമാരുള്‍പ്പെടെ ഒറ്റപ്പേരിലെത്തിയ നാല്പതോളം മണ്ഡലങ്ങളിലെ പട്ടികയാണ് മധുസൂദനന്‍ മിസ്ത്രി അധ്യക്ഷനായ സമിതിക്ക് കൈമാറിയത്. സ്ഥാനാര്‍ഥി പ്രഖ്യാപനം പിന്നീടായിരിക്കും. 22 സിറ്റിങ് എംഎല്‍എമാരില്‍ പാലക്കാട്ടും തൃപ്പൂണിത്തുറയിലും ഒഴികെ 20 പേരും മത്സരിക്കട്ടെ എന്നാണ് സംസ്ഥാന നേതാക്കളുടെ തീരുമാനം. എന്നാല്‍, പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പിള്ളി വീണ്ടും മത്സരിക്കുന്നത് ഹൈക്കമാന്‍ഡിന്റെ അനുമതിക്ക് വിധേയമായിട്ടായിരിക്കും. എല്‍ദോസ് ഡല്‍ഹിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അടക്കമുള്ള ഹൈക്കമാന്‍ഡ് നേതാക്കളുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. എം.പി.മാരായ കെ. സുധാകരന്‍,…

    Read More »
  • News

    രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും പാലക്കാടെത്തി; കോണ്‍ഗ്രസ് നേതാക്കള്‍ ഒപ്പം

    ഇടവേളയ്ക്ക് ശേഷം പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും മണ്ഡലത്തിലെത്തി. രാഹുലിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ ദാനം നിര്‍വഹിക്കാനായാണ് മണ്ഡലത്തിലെത്തിയത്. മൂന്നാം ബലാത്സംഗ കേസില്‍ അറസ്റ്റിലായ ശേഷം ഇതാദ്യമായാണ് എംഎല്‍എ മണ്ഡലത്തിലെത്തുന്നത്. ജനുവരി 11 നായിരുന്നു പ്രത്യേക അന്വേഷണ സംഘം മൂന്നാം ബലാത്സംഗ കേസില്‍ രാഹുലിനെ അറസ്റ്റ് ചെയ്തത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രാഹുല്‍ മണ്ഡലത്തിലേക്ക് എത്തുന്നത്. പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ സി വി സതീഷ്, ബ്ലോക്ക് ട്രഷറര്‍ മച്ചിങ്ങല്‍ ഹരിദാസ് എന്നിവര്‍ക്കൊപ്പമായിരുന്നു രാഹുല്‍ എംഎല്‍എ ഓഫീസിലെത്തിയത്. കോണ്‍ഗ്രസില്‍ നിന്നും പുറത്തായ…

    Read More »
  • News

    ‘സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് വികാരപ്രകടനങ്ങൾ ഒഴിവാക്കണം’ അബിൻ വർക്കിക്കെതിരായ പോസ്റ്ററിൽ പ്രതികരിച്ച് കെസി വേണു​ഗോപാൽ

    ആറന്മുള മണ്ഡലത്തിൽ അബിൻ വർക്കിക്കെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്ററിൽ പ്രതികരിച്ച് കോൺ​ഗ്രസ് നേതാവ് കെസി വേണു​ഗോപാൽ. ഒരു സ്ഥാനാർത്ഥിയേയും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും തീരുമാനിക്കുന്നതിന് മുമ്പുള്ള ഇത്തരം വികാരപ്രകടനങ്ങൾ ഒഴിവാക്കണമെന്നും കെസി വേണു​ഗോപാൽ പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് കോൺഗ്രസിന് ജയിക്കാൻ വേണ്ടിയുള്ളതാണ്. ജനം യുഡിഎഫിനെ വിജയിപ്പിക്കാൻ തയ്യാറായി നിൽക്കുകയാണെന്നും കെസി കോട്ടയത്ത് പറഞ്ഞു. അതിന്റെ സ്പിരിറ്റ് കളയുന്ന ഒരു സമീപനവും ആരിൽ നിന്നും ഉണ്ടാകാൻ പാടില്ല. എല്ലാ തലങ്ങളിലും ചർച്ച നടത്തിയാകും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക. സ്വയം പ്രഖ്യാപനം നടത്തിയാൽ സ്വയം പ്രഖ്യാപിച്ചിരിക്കുകയുള്ളൂവെന്നും കെസി പ്രതികരിച്ചു. ഘടകകക്ഷികളുമായുള്ള ചർച്ചകൾ…

    Read More »
Back to top button