congress

  • News

    അഴിച്ചുപണിയുമായി കോണ്‍ഗ്രസ്; പഞ്ചാബിന്റെ ചുമതലയില്‍ നിന്നും ഭൂപേഷ് ബാഗേല്‍ പുറത്ത്, സച്ചിന്‍ പൈലറ്റിനെ നിയമിച്ചു

    സംഘടനാ തലത്തില്‍ അഴിച്ചുപണി നടത്തി കോണ്‍ഗ്രസ് നേതൃത്വം. വിവിധ സംസ്ഥാന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിമാര്‍ക്കാണ് മാറ്റം. പഞ്ചാബിന്റെ ചുമതലയില്‍ നിന്നും മുതിര്‍ന്ന നേതാവും ഛത്തീസ് ഗഡ് മുന്‍ മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗേലിനെ മാറ്റി. പകരം സച്ചിന്‍ പൈലറ്റിന് പഞ്ചാബിന്റെ ചുമതല നല്‍കി. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ചുമതലയിലെ മാറ്റം. നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ പഞ്ചാബ് കോണ്‍ഗ്രസിലെ ഭിന്നത പരിഹരിച്ച്, വീണ്ടും പാര്‍ട്ടിയെ അധികാരത്തിലേറ്റുക എന്നതാണ് കോണ്‍ഗ്രസ് നേതൃത്വം സച്ചിന്‍ പൈലറ്റിനെ ഏല്‍പ്പിച്ചിരിക്കുന്ന ദൗത്യം. പഞ്ചാബിന്റെ ചുമതലയില്‍ നിന്നും മാറ്റിയ…

    Read More »
  • News

    കടത്തിന് മേലെ കടം; നാല് മാസത്തിൽ തന്നെ കടമെടുപ്പ് പരിധിയും റവന്യൂ കമ്മിയും പകുതിയോളം പിന്നിട്ടു

    സാമ്പത്തിക വർഷത്തിന്റെ ആദ്യ നാല് മാസത്തിൽ തന്നെ കടമെടുപ്പ് പരിധിയുടെയും റവന്യൂ കമ്മിയുടെയും പകുതിയോളം തൊട്ട് സംസ്ഥാന സർക്കാർ. ഈ സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഓണച്ചെലവുകൾക്ക് ശേഷം 1,800 കോടി രൂപ കൂടി കടമെടുക്കാൻ സർക്കാർ തീരുമാനിച്ചു. കടപത്രങ്ങൾ വഴിയുള്ള ലേലം ചൊവ്വാഴ്ച ആർ.ബി.ഐയുടെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമിൽ നടക്കും. ഈ വർഷത്തെ ബജറ്റിൽ പൊതുവിപണിയിൽ നിന്നടക്കം സമാഹരിക്കാൻ ലക്ഷ്യമിട്ട 56,413.06 കോടി രൂപയുടെ 46.91 ശതമാനം തുകയും ആദ്യ നാല് മാസങ്ങളിൽ തന്നെ കേരളം കടമെടുത്തു കഴിഞ്ഞു. 26,461.75 കോടി രൂപയാണ് ഇതുവരെ സമാഹരിച്ചത്. ഇതിന്…

    Read More »
  • News

    സണ്ണി ജോസഫ് തുടരും; കെപിസിസി അധ്യക്ഷ പദവിയിൽ തുടരുമെന്ന് ഹൈക്കമാൻഡ്

    കെപിസിസി നേതൃമാറ്റവുമായി ബന്ധപ്പെട്ട ചർച്ചകൾ തൽക്കാലത്തേക്ക് നീളുമെന്ന് സൂചന. പാർട്ടിയുടെ സംഘടനാപരമായ പുനഃസംഘടനയും അധ്യക്ഷ പദവിയിലേക്കുള്ള പുതിയ നിയമനങ്ങളും ഉടൻ ഉണ്ടാകില്ലെന്നാണ് ഹൈക്കമാൻഡിന്റെ ഇപ്പോഴത്തെ നിലപാട്. തിരക്കുപിടിച്ച ഒരു പുനഃസംഘടനയ്ക്ക് ഇപ്പോൾ പ്രസക്തിയില്ലെന്നും നിലവിലെ സാഹചര്യത്തിൽ അത്തരത്തിലുള്ള നീക്കങ്ങൾ വേണ്ടെന്നുമാണ് കേന്ദ്ര നേതൃത്വത്തിന്റെ കർശനമായ തീരുമാനം. അധ്യക്ഷ പദവിയിൽ തുടരുന്നതുമായി ബന്ധപ്പെട്ട് തനിക്ക് ചില പ്രായോഗിക ബുദ്ധിമുട്ടുകളും പരിമിതികളും ഉണ്ടെന്ന് സണ്ണി ജോസഫ് ഹൈക്കമാൻഡിനെ ഔദ്യോഗികമായി അറിയിച്ചിരുന്നെങ്കിലും, ഹൈക്കമാൻഡ് അത് അംഗീകരിച്ചില്ല. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളും വരാനിരിക്കുന്ന സംഘടനാ പ്രവർത്തനങ്ങളും മുൻനിർത്തി തൽക്കാലം പുതിയ…

    Read More »
  • News

    ‘അയിത്തവും വിവേചനവും അടിച്ചേൽപ്പിക്കാൻ ശ്രമം’; രാഹുൽ ഗാന്ധിക്കെതിരായ നീക്കം ഭീരുത്വമെന്ന് മുഖ്യമന്ത്രി

    ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ബി.ജെ.പി സർക്കാരിന്റെ നടപടി പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. അനീതിക്കും അയിത്താചാരത്തിനുമെതിരെ ശബ്ദമുയർത്തിയ രാഹുൽ ഗാന്ധിയെ കേസ് എടുത്ത് ഭയപ്പെടുത്താമെന്നത് സംഘപരിവാറിന്റെ വ്യാമോഹം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹൽദ്വാനിയിലെ രാംലീല മൈതാനത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത പൊതുയോഗത്തിന് ശേഷം സംഘപരിവാർ നടത്തിയ ‘ശുദ്ധീകരണ’ ക്രിയ ജനാധിപത്യത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും എതിരായ വലിയ വെല്ലുവിളിയാണ്. ഖാർഗെയെപ്പോലൊരു മുതിർന്ന നേതാവ് പങ്കെടുത്ത വേദിയിൽ സംഘപരിവാർ നടപ്പാക്കിയത് ആധുനിക രൂപത്തിലുള്ള അയിത്തമാണ്.…

    Read More »
  • News

    ഹല്‍ദ്വാനി ശുദ്ധീകരണ വിവാദവുമായി ബന്ധപ്പെട്ട എഫ്‌ഐആറിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

    ഹല്‍ദ്വാനി ശുദ്ധീകരണ വിവാദവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ തനിക്കെതിരെ എടുത്ത കേസിനെ പരിഹസിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേസുകളെ മെഡലുകളായി കാണുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇനിയുമിനിയും തനിക്കെതിരെ കേസെടുത്തുകൊള്ളൂ, അത് മാറില്‍ മെഡലുകളായി അണിഞ്ഞ് കൊള്ളാമെന്നാണ് രാഹുലിന്റെ പരാമര്‍ശം. ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു വിഡിയോയിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. രാംലീല മൈതാനത്ത് മല്ലികാര്‍ജുന്‍ ഖര്‍ഗെ പങ്കെടുത്ത പരിപാടിക്ക് പിന്നാലെ വേദി ശുദ്ധീകരിച്ചത് തൊട്ടുകൂടായ്മയുടെ തെളിവാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു . അയിത്തമെന്നും ദളിത് വിരുദ്ധ അതിക്രമമെന്നും രാഹുല്‍ ഗാന്ധി വ്യാഖ്യാനിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിനെതിരെ…

    Read More »
  • News

    ‘ആർഎസ്എസും ബിജെപിയും ദളിതർ ബഹുമാനിക്കപ്പെടുന്നത് ആഗ്രഹിക്കുന്നില്ല’; ഖാർഗെയ്‌ക്കെതിരായ അധിക്ഷേപത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്ന് രാഹുൽ ഗാന്ധി

    കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്‌ക്ക് നേരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ജാതീയ അധിക്ഷേപമാണെന്ന് വീണ്ടും പറഞ്ഞ് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഓഗസ്റ്റ് എട്ടിന് നടന്ന സംഭവത്തിൽ പ്രധാനമന്ത്രി മോദി നേരിട്ട് ഇടപെട്ട് കേസെടുപ്പിക്കണമെന്നും ഖാർഗെയ്‌ക്ക് നീതിലഭിക്കണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തെ ദളിത് വിഭാഗങ്ങൾ നേരിടുന്ന വലിയ യാഥാർത്ഥ്യത്തിന്റെ പ്രതിഫലനമാണ് ഖാർഗെയ്‌ക്കെതിരെയുണ്ടായ അധിക്ഷേപമെന്നും സ്‌കൂളുകളിൽ ദളിത് വിദ്യാർത്ഥികളെക്കൊണ്ട് ശുചീകരണ ജോലി ചെയ്യിക്കുന്നതും ചായക്കടയിൽ പേപ്പർകപ്പിൽ ചായ നൽകുന്നതും ഇന്നും വിവേചനം തുടരുന്നതിന്റെ ഉദാഹരണമാണെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. ഖാർഗെ പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെ…

    Read More »
  • News

    സോണിയയുടെ ഓർമക്കുറിപ്പുകളിൽ മോദിയെയും ആർഎസ്എസിനെയും പരാമർശിച്ച ഭാഗങ്ങൾ വെട്ടിമാറ്റാൻ നിർദേശിച്ചെന്ന് ഗെലോട്ട്

    ദില്ലി: സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകളിൽ നിന്ന് ചില ഭാഗങ്ങൾ മാറ്റാൻ പ്രസാധകർ നിർദേശിച്ചെന്ന വിവാദത്തിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് അശോക് ​ഗെലോട്ട്. ആർഎസ്എസിനെയും മോദിയെയും കുറിച്ചുള്ള ഭാഗങ്ങൾ മാറ്റാനാണ് നിർദേശം നൽകിയതെന്ന് അദ്ദേഹം ആരോപിച്ചു. ചൈനീസ് കടന്നുകയറ്റത്തെ കുറിച്ചുള്ള ഭാഗം നീക്കാനും നിർദേശിച്ചുവെന്ന് ​ഗെലോട്ട് വ്യക്തമാക്കി. 2015ൽ നരേന്ദ്ര മോദിയും സോണിയ ഗാന്ധിയും മൻമോഹൻ സിംഗും തമ്മിൽ നടന്ന ചർച്ചയുടെ വിശദാംശങ്ങളിൽ അടക്കം പ്രസാധകർ സംശയം ഉന്നയിച്ചുവെന്നും അഭ്യൂഹമുയർന്നു. സർക്കാർ സമ്മർദം കാരണമാണ് പ്രസാധകർ തിരുത്ത് നിർദേശിച്ചതെന്ന് അശോക് ​ഗെലോട്ട് ആരോപണമുന്നയിച്ചു.

    Read More »
  • News

    മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം; അറസ്റ്റിലായ ചേന്തി അനിലിനെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്യും

    മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞതിന് അറസ്റ്റിലായ ഡിസിസി അംഗം ചേന്തി അനിലിനെ കോൺഗ്രസ് സസ്‌പെൻ‌ഡ് ചെയ്യും. ഇന്നുതന്നെ നടപടിയുണ്ടാകും എന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് കെപിസിസി നേതൃത്വത്തിന്റെ നിർദേശം വന്നിട്ടുണ്ട്. മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞുനിർത്തി പ്രതിഷേധിക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇന്ന് രാവിലെയാണ് ഡിസിസി അംഗമായ ചേന്തി അനിലിന്റെ അറസ്റ്റ് ശ്രീകാര്യം പൊലീസ് രേഖപ്പെടുത്തിയത്. ഇയാളെ രാവിലെതന്നെ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ശേഷം 11 മണിയോടെ കോടതിയിൽ ഹാജരാക്കും. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസപ്പെടുത്തൽ, അന്യായമായി തടഞ്ഞുവയ്‌ക്കൽ, അപമര്യാദയായി പെരുമാറൽ, ഗതാഗതം…

    Read More »
  • News

    ‘കല്യാണത്തിൽ പങ്കെടുത്തിട്ടും ഞങ്ങളുടെ പരിപാടിക്കെത്തിയില്ല’;മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് കോൺഗ്രസ് പ്രവർത്തകർ

    ചേന്തി ശ്രീ നാരായണ സാംസ്‌കാരിക നിലയത്തിലെ പരിപാടിയില്‍ പങ്കെടുക്കാത്ത മുഖ്യമന്ത്രി വി ഡി സതീശന്റെ വാഹനം തടഞ്ഞ് നിര്‍ത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കോണ്‍ഗ്രസ് പ്രാദേശിക പ്രവര്‍ത്തകര്‍ ചേന്തിയില്‍ വെച്ച് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കൈകാണിച്ച് നിര്‍ത്തി. ചെമ്പഴന്തിയിലേക്ക് പോകുന്നവഴിയാണ് വാഹനം തടഞ്ഞു നിര്‍ത്തിയത്. മുഖ്യമന്ത്രിയോട് പ്രവര്‍ത്തകര്‍ മോശമായി പെരുമാറിയെന്ന് പൊലീസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടി ലിസ്റ്റില്‍ ചേന്തിയിലെ പരിപാടി ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രി നേരത്തെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഉറപ്പു നല്‍കിയതായാണ് സംഘാടകര്‍ പറയുന്നത്. അവസാന നിമിഷം പരിപാടിയില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. എല്ലാ…

    Read More »
  • News

    വി.ഡി സര്‍ക്കാര്‍ ഇന്ന് നൂറാം ദിനത്തിലേക്ക്; ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉയര്‍ത്തി ടീം യുഡിഎഫ്

    യുഡിഎഫ് സര്‍ക്കാര്‍ ഇന്ന് നൂറാം ദിനത്തിലേക്ക്. മെയ് 18നാണ് യുഡിഎഫ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ജനപ്രിയ പ്രഖ്യാപനങ്ങള്‍ നടപ്പാക്കിയതും അടിസ്ഥാന സൗകര്യ വികസനങ്ങളും നേട്ടമായി ഉയര്‍ത്തിയാണ് യുഡിഎഫ് മുന്നോട്ടുപോകുന്നത്. സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര നല്‍കികൊണ്ടുള്ള പ്രിയദര്‍ശിനി പദ്ധതിയും ഓപ്പറേഷന്‍ തൂഫാനും വിഴിഞ്ഞം വികസനവും വിവിധ ക്ഷേമപ്രവര്‍ത്തനങ്ങളും കയ്യടി നേടി. എന്നാല്‍ ആദ്യനാളുകളില്‍ തന്നെ യുഡിഎഫ് സര്‍ക്കാരിനെ വിവാദങ്ങള്‍ തേടിയെത്തി. മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള ചര്‍ച്ചകളും സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം ആലപിച്ചതും പിഎം ശ്രീ പദ്ധതിയിലെ നിലപാടും പ്രളയ സമയത്തെ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയും പൊന്നാനിയിലെ…

    Read More »
Back to top button