congress
-
News
യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഈ മാസം 23 ന് ചുമതലയേൽക്കും
യൂത്ത് കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ഈ മാസം 23 ന് ചുമതലയേൽക്കും. അധ്യക്ഷനായി ഒ.ജെ ജനീഷും വർക്കിംഗ് പ്രസിഡൻ്റായി ബിനു ചുള്ളിയിലും ചുമതലയേൽക്കും. പുതിയ കെ.പി.സി.സി ഭാരവാഹികളുടെ യോഗവും അന്ന് തന്നെ ചേരും. യൂത്ത് കോൺഗ്രസ് അധ്യക്ഷപ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിൽ ഗ്രൂപ്പ് പോര് ശക്തമാണ്. അധ്യക്ഷൻ ഇല്ലാത്ത 51 ദിവസത്തിനു ശേഷമാണ് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷപദവിയിലേക്ക് ഒ.ജെ ജനീഷിനെ പ്രഖ്യാപിച്ചത്. നേതാക്കന്മാർ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാത്തയായിരുന്നു യൂത്ത് കോൺഗ്രസിലെ പ്രതിസന്ധി രൂക്ഷമാക്കിയത്. ഒടുവിൽ സമുദായിക സമവാക്യമാണ് അധ്യക്ഷനായി തിരഞ്ഞെടുത്ത ഒ.ജെ ജനീഷിന് തുണയായത്. ഈഴവ…
Read More » -
News
നിയമനക്കോഴ; ഐ സി ബാലകൃഷ്ണന് എംഎല്‍എയ്ക്കെതിരെ വിജിലന്‍സ് കേസ്
സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്ണനെതിരെ വിജിലന്‍സ് കേസ്. ഐ സി ബാലകൃഷ്ണനെ പ്രതി ചേര്‍ത്ത് എഫ്ഐആര്‍ ഇട്ട് കേസെടുത്തു. സഹകരണ ബാങ്കുകളെ ഉപയോഗിച്ച് ഐ സി ബാലകൃഷ്ണന് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തട്ടിപ്പ് നടത്തിയെന്ന ആരോപണം വിജിലന്‍സ് അന്വേഷിച്ചിരുന്നു. വയനാട് ജില്ലാ വിജിലന്‍സ് ഡിവൈഎസ്പി ഷാജി വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സംസ്ഥാന വിജിലന്‍സിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. വിജിലന്‍സ് ഡയറക്ടറുടെ അനുമതിയെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ ഐ സി ബാലകൃഷ്ണന് മാത്രമാണ് ഏക പ്രതി. എന്‍എം വിജയന്റെ…
Read More » -
Kerala
ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്
ഷാഫി പറമ്പിൽ എം.പിയെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്. നടപടിയില്ലെങ്കില്‍ ആരോപണ വിധേയരുടെ വീടുകളിലേക്ക് മാർച്ച് നടത്തുമെന്നാണ് കോണ്‍ഗ്രസിന്റെ മുന്നറിയിപ്പ്. പൊലീസ് നടപടിയില്‍ വെട്ടിലായെങ്കിലും പ്രതിരോധം തീര്‍ക്കാനാണ് സിപിഎം ശ്രമം. പേരാമ്പ്രയിലെ സംഘര്‍ഷത്തിനിടെ ഷാഫി പറമ്പിലിനെ മര്‍ദിച്ചിട്ടില്ലെന്ന പൊലീസ് വാദം പൊളിഞ്ഞതോടെ ലാത്തിചാര്‍ജിന് നേതൃത്വം നല്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. പൊലീസ് നടപടിക്ക് നേതൃത്വം കൊടുത്ത പേരാമ്പ്ര ഡിവൈഎസ്പി ഉൾപ്പെടെയുള്ളവർക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം എന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ആവശ്യമുന്നയിച്ച് ജില്ലയിൽ…
Read More » -
News
നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെ ആത്മഹത്യ: കോൺഗ്രസ് നേതാവ് ജോസ് ഫ്രാങ്ക്ളിനെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തു
നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോൺഗ്രസ്സ് നേതാവിനെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തു. കോൺഗ്രസ് നേതാവ് ജോസ് ഫ്രാങ്ക്ളിനെതിരെയാണ് പൊലീസ് കേസെടുത്തത്. ആത്മഹത്യ പ്രേരണ കുറ്റമാണ് ചുമത്തിയത്. വീട്ടമ്മയുടെ ആത്മഹത്യ കുറിപ്പിൽ ജോസ് ഫ്രാങ്ക്ളിൻ്റെ പേരുണ്ടായതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ലൈംഗിക താല്പര്യങ്ങൾക്ക് ഉൾപ്പടെ സമ്മർദം ചെലുത്തി എന്നായിരുന്നു ആത്മഹത്യ കുറിപ്പ് പറഞ്ഞിരുന്നത്. വീട്ടമ്മയുടെ രണ്ടു മക്കളും ജോസ് ഫ്രാങ്ക്ളിനെതിരെ മൊഴി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നെയ്യാറ്റിൻകര പൊലീസ് കേസെടുത്തത്.
Read More » -
News
ശബരിമല സ്വര്‍ണ്ണപ്പാളി: കോണ്‍ഗ്രസ് പ്രതിഷേധ സംഗമം ഇന്ന്; സംസ്ഥാന വ്യാപക പ്രതിഷേധ ജ്യോതി
ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ സര്‍ക്കാരിനെതിരെ കോൺഗ്രസിന്റെ പ്രക്ഷോഭം. കോൺഗ്രസ് ഇന്ന് പത്തനംതിട്ടയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സംഗമം ഉദ്ഘാടനം ചെയ്യും. വൈകീട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ ജ്യോതി തെളിയിച്ച് പ്രകടനം നടത്തും. സ്വര്‍ണപ്പാളി വിഷയത്തില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മേഖലാ പ്രതിഷേധ ജാഥകള്‍ സംഘടിപ്പിക്കും. കെ മുരളീധരന്, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, ബെന്നി ബഹനാന് എന്നിവരാകും നാലു ജാഥകള്‍ നയിക്കുകയെന്ന്…
Read More » -
News
ടി ജെ ഐസക് വയനാട് ഡിസിസി പ്രസിഡന്റായി തെരഞ്ഞെടുത്തു
എന്‍ ഡി അപ്പച്ചന്റെ രാജിക്ക് പിന്നാലെ ടി ജെ ഐസക്കിനെ വയനാട് ഡിസിസി പ്രസിഡന്റായി തെരഞ്ഞെടുത്തു. എഐസിസിയാണ് ഐസക്കിനെ ഡിസിസി പ്രസിഡന്റായി തെരഞ്ഞെടുത്തത്. നിലവില്‍ കല്പറ്റ മുനിസിപ്പാലിറ്റി ചെയര്‍മാനാണ് ടി ജെ ഐസക്. അപ്പന്റെ രാജിക്ക് പിന്നാലെ ഐസക്കിന് ഡിസിസി പ്രസിഡന്റിന്റെ ചുമതല നല്‍കിയിരുന്നു. എമിലി ഡിവിഷനില്‍ നിന്നുള്ള കൗണ്‍സിലറാണ് ടി ജെ ഐസക്. പതിമൂന്ന് വര്‍ഷമായി സ്ഥിരം സമിതി അധ്യക്ഷനാണ്. കെഎസ്യു ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ ബ്ലോക്ക് വൈസ് പ്രസിഡന്റ്, ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, കെപിസിസി…
Read More » -
News
രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തില്‍ ഇന്ന് എത്തിയേക്കും; വനിതകളുടെ പ്രതിഷേധമൊരുക്കാന്‍ ഡിവൈഎഫ്ഐയും ബിജെപിയും
വിവാദങ്ങള്‍ക്കിടെ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് മണ്ഡലത്തില്‍ എത്തിയേക്കും. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് പാലക്കാട് മണ്ഡലത്തില്‍ പോലീസ് ഒരുക്കുന്നത്. ഡിവൈഎഫ്ഐയും ബിജെപിയും വനിതകളെ മുന്‍നിര്‍ത്തി പ്രതിഷേധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പാലക്കാട് മണ്ഡലത്തില്‍ എത്തി ചില സ്വകാര്യ ചടങ്ങുകളില്‍ ആദ്യം സജീവമാകാനാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ആലോചിക്കുന്നത്. എന്നാല്‍ രാഹുലിന്റെ വരവിനെ ഡിസിസി നേതൃത്വം ഇതുവരെ അംഗീകരിച്ചിട്ടില്ല. രാഹുലിനെതിരെ തേര്‍ഡ് പാര്‍ട്ടി പരാതികള്‍ മാത്രമാണ് ഇപ്പോഴുള്ളത് എന്നതിനാല്‍ രാഹുല്‍ സഭയിലെത്തുന്നതിനും മണ്ഡലത്തില്‍ സജീവമാകുന്നതിനും തടസ്സമില്ലെന്നാണ് കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. വി കെ ശ്രീകണ്ഠന്…
Read More » -
News
രാഹുൽ നിയമസഭയിൽ എത്തിയത് ന്യായീകരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്
രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തിയത് ന്യായീകരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് . എംഎല്‍എ അല്ലേ സഭയില്‍ വരുമെന്നും പാർട്ടി എടുക്കേണ്ട നടപടികൾ എടുത്തിട്ടുണ്ടെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. രാഹുലിന് നിയമസഭയിൽ എത്താൻ അവകാശമുണ്ടെന്ന് കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. എംഎൽഎ എന്ന നിലയിൽ രാഹുലിന് സഭയിലെത്താൻ നിയമസഭ സ്പീക്കർ അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആരോപണ വിധേയനായവർ എല്ലാവരും സഭയിൽ ഉണ്ടല്ലോയെന്നും അദ്ദേഹം ചോദിച്ചു.കോൺഗ്രസ് നേതൃത്വം ഒറ്റക്കെട്ടായാണ് രാഹുലിനെതിരെ നടപടി എടുത്തതെന്നും പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത വ്യക്തിയെക്കുറിച്ച് മറിച്ച് ഒരു…
Read More » -
News
രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തി
യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിയമസഭയിലെത്തി. രാഹുൽ നിയമസഭയിലെത്തരുതെന്ന നേതാക്കളുടെ താക്കീത് ലംഘിച്ചാണ് രാഹുലെത്തിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കടുത്ത എതിർപ്പ് അവഗണിച്ചാണ് രാഹുൽ നിയമസഭയിൽ എത്തിയിരിക്കുന്നത്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് നേമം ഷജീറും രാഹുലിനൊപ്പമുണ്ടായിരുന്നു. നിയമസഭയിലേക്ക് പോകുമെന്ന് ചില കോൺഗ്രസ് നേതാക്കളെ രാഹുൽ നേരത്തെ അറിയിച്ചിരുന്നു. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാസമ്മേളനത്തിന് എത്തിയാൽ പ്രത്യേക ബ്ലോക്കിൽ ഇരുത്തുമെന്ന് സ്പീക്കർ എ എൻ ഷംസീർ നേരത്തെ വ്യക്തമാക്കിയിരുന്നു. പാർലമെന്ററി പാർട്ടിയിൽ നിന്ന് രാഹുലിനെ സസ്പെൻഡ്…
Read More » -
News
സണ്ണി ജോസഫിനെതിരെ ആഞ്ഞടിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ; ശബ്ദരേഖ പുറത്ത്
എൻ എം വിജയന്റെ കുടുംബത്തെ കോൺഗ്രസ് ചതിച്ച വിഷയത്തിൽ സണ്ണി ജോസഫിനെതിരെ ആഞ്ഞടിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ. എൻ എം വിജയന്റെ കുടുംബവുമായി തിരുവഞ്ചൂർ സംസാരിച്ച ശബ്ദരേഖയാണ് പുറത്തായത്. സണ്ണി ജോസഫിനെ കൊണ്ട് ഒരു കാര്യവുമില്ല. പി സിദ്ധിഖിന്റെ നിലപാട് തെറ്റാണ്. ആത്മത്യയുടെ ഉത്തരവാദി ഐ സി ബാലകൃഷ്ണൻ ആണെന്ന് പത്മജ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും അത് തനിക്ക് അറിയാമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
Read More »