compensation
-
News
വാക്കുപാലിച്ച് വിജയ്: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി
കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി നൽകാൻ മുഖ്യമന്ത്രി വിജയ്. തമിഴക വെട്രി കഴകത്തിന്റെ തിരഞ്ഞെടുപ്പ് റാലിക്കിടെ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ച 41 പേരുടെ കുടുംബങ്ങളിലെ ഒരാള്‍ക്ക് വീതം ജോലി നല്‍കാനാണ് തീരുമാനം. മുഖ്യമന്ത്രി വിജയ് നേരിട്ട് നിയമന ഉത്തരവ് കൈമാറുമെന്നാണ് വിവരം. ജൂലൈ 10, 11 തീയതികളില്‍ വിജയ് കരൂര്‍ സന്ദര്‍ശിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷമുള്ള ആദ്യ സന്ദര്‍ശനമാണിത്. തിരഞ്ഞെടുപ്പിന് മുമ്പ് മഹാബലിപുരത്തെ റിസോര്‍ട്ടില്‍ വച്ച് മരിച്ചവരുടെ ബന്ധുക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഒപ്പമുണ്ടാകുമെന്ന് ബന്ധുക്കള്‍ക്ക് ഉറപ്പുംനൽകിയിരുന്നു.2025…
Read More » -
News
കൊട്ടാരക്കര ടിപ്പര്‍ അപകടം; മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 5 ലക്ഷം രൂപ സഹായധനം നല്‍കും
കൊട്ടാരക്കര നീലേശ്വരത്ത് വാഹനാപകടത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം ധനസഹായം നല്‍കാനും തീരുമാനിച്ചു. പരുക്കേറ്റ് കഴിയുന്നവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. കൊട്ടാരക്കരയിലെ ടിപ്പര്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപക പരിശോധന ശക്തമാക്കാനാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശം. ഗതാഗത വകുപ്പിന്റെ നേതൃത്വത്തില്‍ അപകടാനന്തര അന്വേഷണ സംഘം രൂപീകരിക്കും. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ പറഞ്ഞു. അപകടത്തില്‍ ജീവന്‍ നഷ്ടമായ 15 കാരന്‍ പാര്‍ഥിപന്റെയും അധ്യാപകന്‍ ഹരിലാലിന്റെയും സംസ്‌ക്കാര ചടങ്ങുകള്‍ വീട്ടുവളപ്പില്‍…
Read More » -
News
ബസ് യാത്രയ്ക്കിടെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് യുവാവിന്റെ കൈയറ്റു, കെഎസ്ആര്‍ടിസി ഒന്നര കോടി രൂപ നല്‍കണമെന്ന് വിധി
കെഎസ്ആര്‍ടിസി ബസില്‍ സൈഡ് സീറ്റിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ വൈദ്യുത പോസ്റ്റില്‍ ഇടിച്ച് കൈയറ്റുപോയ യുവാവിന് ഒന്നര കോടി രൂപ നല്‍കാന്‍ കോടതി ഉത്തരവ്. അപകടത്തില്‍ യുവാവിന് കെഎസ്ആര്‍ടിസി 1,40,34,550 രൂപയും എട്ടു ശതമാനം പലിശയും കോടതിച്ചെലവും നല്‍കണമെന്നാണ് ഉത്തരവ്. വയനാട് എം എ സി ടി കോടതി ജഡ്ജി എ വി ഉണ്ണികൃഷ്ണനാണ് വിധി പുറവെടുവിച്ചത്. അമ്പലവയല്‍ മാളിക കുന്നത്തൊടി വീട്ടില്‍ അസൈനാറിന്റെ മകന്‍ മുഹമ്മദ് അസ്ലം (19) നാണ് കെഎസ്ആര്‍ടിസി ബസിലെ യാത്രക്കിടെ പരിക്കേറ്റത്. ബത്തേരിയിലെ കേരള അക്കാദമി ഓഫ് എന്‍ജിനിയറിങ് കോളജില്‍…
Read More » -
News
ഐപിഎല്‍ ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, ധനസഹായം പ്രഖ്യാപിച്ച് ആര്‍സിബി
ഐപിഎല്‍ വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച 11 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ടീം. പരിക്കേറ്റവരെ സഹായിക്കാനായി ആര്‍സിബി കെയേഴ്‌സ് എന്ന പേരില്‍ ഒരു ഫണ്ടും ടീം രൂപീകരിച്ചിട്ടുണ്ട്. നേരത്തെ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കര്‍ണാടക സര്‍ക്കാരും 10 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചിരുന്നു. ‘ഇന്നലെ ബംഗളൂരുവിലുണ്ടായത് ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ്. ദുരന്തം ആര്‍സിബി കുടുംബത്തിനു വളരെ വേദനയുണ്ടാക്കുന്നു. മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍. ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിനൊപ്പമാണ് ടീം. മരിച്ച 11 പേരുടെ കുടുംബങ്ങള്‍ക്കും 10 ലക്ഷം…
Read More »