commercial lpg cylinder price
-
News
വാണിജ്യ എല്‍പിജി നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം; സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു
വാണിജ്യ എല്‍പിജി വിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രസര്‍ക്കാര്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ താത്ക്കാലിയ നിയന്ത്രണങ്ങളാണ് നീക്കിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കത്തയച്ചു. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റേതാണ് തീരുമാനം. നിയന്ത്രണങ്ങള്‍ നീക്കിയത് ചൂണ്ടിക്കാട്ടി കേന്ദ്ര പെട്രോളിയം മന്ത്രാലയം സെക്രട്ടറി നീരജ് മിത്തലാണ് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചത്. വാണിജ്യ എല്‍പിജി വിതരണം പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് പുനസ്ഥാപിക്കും. പ്രതിസന്ധിക്ക് മുമ്പുള്ള ഉപഭോഗത്തിന്റെ 50 ശതമാനം വരെ ബള്‍ക്ക് എല്‍പിജി വിതരണങ്ങള്‍ പുനസ്ഥാപിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ദീര്‍ഘകാല പരിഹാരമായി പിഎന്‍ജിയിലേക്ക് മാറുന്നത് പരിഗണിക്കണമെന്ന നിര്‍ദേശവും…
Read More » -
News
വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കുറച്ചു; സിലിണ്ടറിന് 24 രൂപ കുറഞ്ഞു
വാണിജ്യ എല്‍പിജി( LPG) സിലിണ്ടറിന്റെ വില കുറച്ച് എണ്ണ കമ്പനികള്‍. സിലിണ്ടറൊന്നിന് 24 രൂപയാണ് കമ്പനികള്‍ കുറച്ചത്. ഇതോടെ 19 കിലോഗ്രാം ഭാരമുള്ള എല്‍പിജി സിലിണ്ടറിന്റെ വില 1723.50 രൂപയായായി. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് എല്‍പിജി സിലിണ്ടറിന്റെ വില കുറക്കുന്നത്. മാസത്തിലൊരിക്കലാണ് എല്‍പിജി വിലയില്‍ എണ്ണ കമ്പനികള്‍ മാറ്റം വരുത്തുന്നത്. അതേസമയം, ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ എണ്ണകമ്പനികള്‍ മാറ്റം വരുത്തിയിട്ടില്ല. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഗാര്‍ഹിക സിലിണ്ടറിന്റെ വില 50 രൂപ കൂട്ടിയിരുന്നു. ആഗോളവിപണിയില്‍ എണ്ണവില ഉയര്‍ന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഗാര്‍ഹിക സിലിണ്ടറിന്റെ…
Read More »