coconut oil

  • News

    മായം ചേര്‍ത്ത വെളിച്ചെണ്ണ പിടികൂടി; വിപണന കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന

    വെളിച്ചെണ്ണ വിപണന കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന. ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായാണ് റെയ്ഡ്. മായം ചേര്‍ത്തെതെന്ന് സംശയിക്കുന്ന 4513 ലിറ്റര്‍ വെളിച്ചെണ്ണയാണ് പിടികൂടിയത്. വെളിച്ചെണ്ണയുടെ ഗുണനിലവാരം സംബന്ധിച്ച് വകുപ്പിന് പരാതികള്‍ ലഭിച്ചിരുന്നു. 7 ജില്ലകളില്‍ നിന്നായി 4000 ലിറ്ററിലധികം സംശയാസ്പദമായ വെളിച്ചെണ്ണയാണ് പിടികൂടിയത്. ഒന്നരയാഴ്ച മുമ്പ് നടത്തിയ പരിശോധനയില്‍ 16,565 ലിറ്റര്‍ വെളിച്ചെണ്ണ പിടികൂടിയിരുന്നു.

    Read More »
  • News

    സപ്ലൈകോയില്‍ നാളെ വെളിച്ചെണ്ണയ്ക്ക് പ്രത്യേക വിലക്കുറവ്

    സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നാളെ (ഞായറാഴ്ച, ഓഗസ്റ്റ് 24) കേര വെളിച്ചെണ്ണ ലിറ്ററിന് 445 രൂപ നിരക്കില്‍ ലഭിക്കും. ഒരു ദിവസത്തേക്കുള്ള പ്രത്യേക വിലക്കുറവാണ് ഇത്. വെളിച്ചെണ്ണയ്ക്ക് അനിയന്ത്രിതമായി വില ഉയര്‍ന്ന സാഹചര്യത്തില്‍, 529 രൂപ വിലയുള്ള ഒരു ലിറ്റര്‍ കേര വെളിച്ചെണ്ണ , സപ്ലൈകോ വില്പനശാലകളിലൂടെ 457 രൂപയ്ക്ക് നല്‍കിയിരുന്നു. അതിലും12 കുറച്ചാണ് ഞായറാഴ്ച പ്രത്യേക ഓഫറില്‍ നല്‍കുന്നത്. സപ്ലൈകോ ശബരി ബ്രാന്‍ഡിലെ വെളിച്ചെണ്ണ സബ്സിഡി നിരക്കില്‍ 349 രൂപയ്ക്കും, സബ്സിഡി ഇതര നിരക്കില്‍ 429 രൂപയ്ക്കും ഓഗസ്റ്റ് മുതല്‍ നല്‍കുന്നുണ്ട്. ഉള്‍പ്രദേശങ്ങളിലും…

    Read More »
Back to top button