CMRL
-
News
സിഎംആർഎൽ: യുഡിഎഫ് സര്‍ക്കാറിന്‍റേത് മെല്ലെപ്പോക്കെന്ന് കെ. സുരേന്ദ്രന്‍
സിഎംആർഎൽ കേസിൽ കേസെടുക്കണമെന്ന ഇഡി ശുപാർശ യുഡിഎഫ് സർക്കാർ കൈകാര്യം ചെയ്യുന്നത് ലാഘവത്തോടെയാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. അഴിമതി നിരോധന നിയമ പ്രകാരം അന്വേഷിക്കേണ്ട വിവരങ്ങളാണ് ഇഡി നൽകിയത്. എന്നാൽ, വിഷയത്തിൽ യുഡിഎഫ് സർക്കാർ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നത്. കേസ് നീട്ടിക്കൊണ്ടുപോകാനാണ് ശ്രമമെന്നും അതിന് പിന്നിൽ ഗൂഢ ഉദ്ദേശമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. വീണ വിജയൻ്റെ കമ്പനി സിഎംഎർഎല്ലിന് നൽകിയ സേവനത്തിൻ്റെ പണമല്ല മൂന്ന് കോടി. അധികാര ദുർവിനിയോഗത്തിലൂടെ സംസ്ഥാനത്തിന് നഷ്ടം വരുത്തി കൈക്കൂലി വാങ്ങിയ പണമാണെന്നും സുരേന്ദ്രൻ ആരോപിച്ചു. പണം വിദേശത്തേക്ക് കടത്തിയെന്നും…
Read More » -
News
വീണ ടിക്കെതിരായ അന്വേഷണം; വിദേശ പണമിടപാടുകളിൽ വിശദമായ അന്വേഷണത്തിന് ഇഡി
സിഎംആര്‍എല്‍-എക്സാലോജിക്ക് കേസിലെ വിദേശ പണമിടപാടുകളിൽ വിശദമായ അന്വേഷണത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ദുബായിലേക്ക് വീണ ടി കൈമാറിയ 85 ലക്ഷം രൂപ (3.49 ലക്ഷം ദിര്‍ഹം) ആര്‍ക്ക് നല്‍കിയെന്ന് കണ്ടെത്താനാണ് ഇഡിയുടെ നീക്കം. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും തുടരുകയാണ്. കേസില്‍ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാനാണ് സിപിഐഎമ്മിന്റെ തീരുമാനം. ഞായറാഴ്ച കോഴിക്കോട് മുതലക്കുളത്ത് സംസ്ഥാന സെക്രട്ടറി പങ്കെടുക്കുന്ന പൊതുയോഗം നടക്കും. സിഎംആര്‍എല്‍- എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് വീണ വിദേശത്തേക്ക് പണമിടപാടുകള്‍ നടത്തിയതിന്റെ തെളിവുകള്‍ ലഭിച്ചതായാണ് ഇഡി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച കോഴിക്കോട് എട്ടിടങ്ങളില്‍…
Read More » -
News
മാസപ്പടിക്കേസ്; ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
മാസപ്പടി കേസിലെ റെയ്ഡിന് പിന്നാലെ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയാണ് പരിഗണിക്കുക. നേരത്തെ ഹരജി പരിഗണിക്കവെ ആക്രമണം നടന്നിട്ട് ദിവസങ്ങളല്ലേ ആയുള്ളൂ എന്നായിരുന്നു ഹൈക്കോടതിയുടെ പ്രതികരണം. ആക്രമണത്തിൽ ഗൂഢാലോചനയുണ്ടെന്നും സിപിഎം നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്നും ഇ ഡി നേരത്തെ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ നിലപാടെടുത്തിരുന്നു. കേസിലെ എട്ടാം പ്രതി ഷഫീഖിന്‍റെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി ഇന്ന് പരിഗണിക്കും. അതിനിടെ കേസിൽ കേസിൽ പൊലീസ് റിപ്പോർട്ടിന് വിരുദ്ധമായി കോടതിയിൽ നിലപാട്…
Read More » -
News
സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണയ്ക്ക് വീണ്ടും സമന്‍സ് അയക്കും
സിഎംആര്‍എല്‍ എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടിക്ക് എതിരായ തുടര്‍നടപടികള്‍ വേഗത്തിലാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം. എച്ച്ഡിഎഫ്‌സി ബാങ്കിലെ ലോക്കര്‍ തുറന്ന് പരിശോധിച്ചതിന് പിന്നാലെ വീണ്ടും സമന്‍സ് അയക്കും. ലോക്കര്‍ പരിശോധനയില്‍ കേസുമായി ബന്ധപ്പെട്ട രേഖകളോ വസ്തുക്കളോ ലഭിച്ചിട്ടില്ലെന്നാണ് സൂചന. ഇതിനിടെ 242 ബാങ്ക് അക്കൗണ്ടുകളിലായി 18.36 കോടി രൂപ മരവിപ്പിച്ചതിന് പിന്നാലെ കണ്ടുകെട്ടല്‍ നടപടികളിലേക്കും ഇ ഡി കടന്നിട്ടുണ്ട്. ഇന്നലെയാണ് ഇ ഡി സംഘം തിരുവനന്തപുരം എംജി റോഡിലുളള എച്ച്ഡിഎഫ്‌സി ബാങ്കിലെത്തി പരിശോധന നടത്തിയത്. വലിയ സുരക്ഷയാണ് ബാങ്കിന് പുറത്ത് ഏര്‍പ്പെടുത്തിയിരുന്നത്.…
Read More » -
News
സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണ ടിയുടെ ബാങ്ക് ലോക്കര്‍ തുറന്ന് പരിശോധിക്കുന്നു
സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണാ ടിയുടെ ബാങ്ക് ലോക്കര്‍ തുറന്നുപരിശോധിക്കുന്നു. എച്ച്ഡിഎഫ്‌സി ബാങ്കിലെ ലോക്കറാണ് ഇ ഡി ഉദ്യോഗസ്ഥര്‍ തുറന്ന് പരിശോധിക്കുന്നത്. ഇ ഡി സംഘം തിരുവനന്തപുരം എംജി റോഡിലുളള എച്ച്ഡിഎഫ്‌സി ബാങ്കിലെത്തി.
Read More » -
News
CMRL-എക്‌സാലോജിക്ക് ഇടപാട്; നിര്‍ണായക രേഖകള്‍ ഇ ഡിക്ക് കൈമാറാന്‍ ഉത്തരവ്
സിഎംആര്‍എല്‍ – എക്‌സാലോജിക്ക് ഇടപാടിലെ നിര്‍ണായക രേഖകള്‍ ഇ ഡിക്ക് നല്‍കാന്‍ കോടതി ഉത്തരവ്. കമ്പനികാര്യ കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. രേഖകള്‍ കൈമാറാന്‍ തടസമില്ലെന്ന് എസ്എഫ്‌ഐഒയും അറിയിച്ചിട്ടുണ്ട്. രേഖകള്‍ കൈമാറുതെന് സിഎംആര്‍എല്‍ വാദം കോടതി തള്ളി. രേഖകള്‍ വേണമെന്ന് ആവശ്യപ്പെട്ട് ഇ ഡി നല്‍കിയ അപേക്ഷ കോടതി അനുവദിച്ചു. എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ 134 അനുബന്ധ രേഖകളാണ് ഇ ഡി ആവശ്യപ്പെട്ടത്. വീണ ടി – സിഎംആര്‍എല്‍ കരാര്‍, വീണയുടെ ഐടി റിട്ടേണ്‍സ് രേഖകള്‍ അടക്കമാണ് ഇ ഡി ആവശ്യപ്പെട്ടത്. 134 സുപ്രധാന…
Read More » -
News
സിഎംആർഎല്ലിന് തിരിച്ചടി; എക്സാലോജിക് കേസിൽ ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
എക്സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ സിഎംആര്‍എല്ലിന് തിരിച്ചടി. ഇഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസിലെ ഇഡിയുടെ അന്വേഷണം തുടരാമെന്ന് ജസ്റ്റിസുമാരായ എ രാജാ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യാതെ ഇഡിക്ക് അന്വേഷണം നടത്താന്‍ കഴിയില്ലെന്ന സിഎംആര്‍എല്ലിന്റെ വാദം ശരിയല്ലെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ സുപ്രീംകോടതിയെ സമീപിക്കുന്നതിനായി, രണ്ടാഴ്ച വിധി മരവിപ്പിക്കണമെന്ന സിഎംആര്‍എല്ലിന്റെ ആവശ്യവും കോടതി തള്ളി. അന്വേഷണം നടത്തുന്നതില്‍ എന്താണ് തടസ്സമെന്ന് കോടതി വാദത്തിനിടെ സിഎംആര്‍എല്ലിനോട്…
Read More » -
News
തെളിവുകൾ മുദ്രവെച്ച കവറിൽ കൈമാറും; നാളെ ഇഡിക്കും സിഎംആർഎല്ലിനും നിർണായകം
മാസപ്പടി കേസിൽ സിഎംആർഎല്ലിനും ഇഡിക്കും നാളെ നിർണായകം. അന്വേഷണം സ്റ്റേ ചെയ്യണമെന്ന സിഎംആർഎ ഹർജി നാളെ കോടതി പരിഗണിക്കും. അതേസമയം, ഉദ്യോഗസ്ഥരെ ആക്രമിച്ചതടക്കം കോടതിയെ അറിയിക്കാൻ ഒരുങ്ങുകയാണ് ഇഡി. മുദ്രവെച്ച കവറിൽ വിവരങ്ങള്‍ ഇഡി ലഭിച്ച വിവരങ്ങൾ കോടതിയെ അറിയിക്കും. മാസപ്പടിക്കേസിൽ കോടതിയിൽ പോരാടാൻ ഉറച്ച് ഇ ഡിയും സി എം ആർ എല്ലും. നാളെ ഹർജി ഡിവിഷൻ ബെഞ്ചു പരിഗണിക്കും. മുദ്രവച്ച കവറിൽ റെയിഡ് വിവരങ്ങൾ ഇ ഡി കോടതിയെ അറിയിക്കും. പരിശോധനക്കിടെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതും കോടതിയെ ബോധ്യ പ്പെടുത്തും.…
Read More » -
News
മാസപ്പടി കേസിലെ ഇഡി അന്വേഷണം: സിഎംആർഎൽ സമർപ്പിച്ച ഹർജിയെ ശക്തമായി എതിർക്കാൻ ഇഡി
എക്‌സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സിഎംആര്‍എല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ ശക്തമായി എതിര്‍ക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സിഎംആര്‍എല്ലിന്റെ അനധികൃത ഇടപാടുകളില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ഇ ഡിയുടെ വാദം. ഇക്കാര്യം കോടതിയെ അറിയിക്കാനാണ് ഇ ഡിയുടെ നീക്കം. അനധികൃത ഇടപാട് സംബന്ധിച്ച് സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ നിര്‍ണായക മൊഴിയുണ്ടെന്നും ഇ ഡി പറയുന്നു. സിഎംആര്‍എല്‍ എംഡി എസ് എന്‍ ശശിധകരന്‍ കര്‍ത്തയുടെ മകന്‍ ശരണ്‍ എസ് കര്‍ത്തയുടെയും സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെയും ചോദ്യം ചെയ്യല്‍ അനിവാര്യമെന്നും ഇ ഡി പറയുന്നു. അന്വേഷണം തടസ്സപ്പെടുത്താന്‍ സിഎംആര്‍എല്‍ ബോധപൂര്‍വ്വം ശ്രമം…
Read More » -
News
അന്വേഷണം കൂടുതൽ പേരിലേക്ക് ; CMRLല്‍ നിന്ന് കോഴപ്പണം വാങ്ങിയവരിലേക്ക് കൂടി അന്വേഷണം നീളുമെന്ന് ഇ ഡി
സിഎംആര്‍എല്ലുമായി സാമ്പത്തിക ഇടപാട് നടത്തിയ കൂടുതല്‍ ആളുകളിലേക്ക് കൂടി ഇ ഡി അന്വേഷണം നീളും. സിഎംആര്‍എല്ലില്‍ നിന്ന് കോഴപ്പണം വാങ്ങിയവരിലേക്ക് കൂടി അന്വേഷണം നീട്ടുമെന്നാണ് ഇ ഡി അറിയിച്ചിരിക്കുന്നത്. ഇന്നത്തെ റെയ്ഡുകളുമായി ബന്ധപ്പെട്ട് ഇ ഡി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യമുള്ളത്. വരും ദിവസങ്ങളില്‍ അന്വേഷണം ശക്തമാക്കുമെന്നാണ് ഇ ഡി സൂചിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെ സിഎംആര്‍എല്‍ 182 കോടിയുടെ വ്യാജ ഇടപാടുകള്‍ നടത്തിയതായി എസ്എഫ്‌ഐഒ കണ്ടെത്തിയിരുന്നു. ഇ ഡി നടത്തിയ അന്വേഷണത്തിലും ഇക്കാര്യം വ്യക്തമായിരുന്നു. ഈ 182 കോടിയില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് എത്ര രൂപ…
Read More »