cm vd satheesan
-
News
‘ഞാന്‍ ഒറ്റയ്ക്ക്; പറയാനുളളത് എഐസിസിയെ അറിയിക്കും; കെസിയുടെ പിന്തുണ തേടിയിട്ടില്ല’ അടൂര്‍ പ്രകാശ്
മുഖ്യമന്ത്രിക്കെതിരായ തന്റെ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിലാണെന്നും ആരുടെയും പിന്തുണ നേടിയിട്ടില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും തന്റെ അഭിപ്രായങ്ങള്‍ രണ്ട് ദിവസത്തിനുളളില്‍ എഐസിസിയെ അറിയിക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. മുസ്ലീം ലീഗിന് ഭരണപരിഷ്‌കാര കമ്മീഷന്‍ പദവി നല്‍കിയതിന് താന്‍ എതിരല്ല. ഇത്തരം കാര്യങ്ങള്‍ കൂട്ടായ തീരുമാനത്തിലൂടെ വേണമെന്നാണ് താന്‍ പറഞ്ഞതെന്നും അടൂര്‍ പ്രകാശ് പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫും കോണ്‍ഗ്രസുമായി ഒരു സംഘര്‍ഷവുമില്ല. മുഖ്യമന്ത്രിക്കെതിരെ പറയേണ്ടി വന്നു എന്നത് യാഥാര്‍ഥ്യമാണ്. പറയേണ്ടതെല്ലാം ഇന്നലെ പറഞ്ഞിട്ടുണ്ട്. അതിലപ്പുറം ഒന്നും പറയാനില്ലെന്നും കണ്‍വീനര്‍…
Read More » -
News
വിഴിഞ്ഞത്ത് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു ; നിക്ഷേപകരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി – ഇറക്കുമതി പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ചു മുഖ്യമന്ത്രി വി ഡി സതീശൻ മേഖലയിലെ നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തി. വിഴിഞ്ഞം സീപോർട്ട് ഇന്റർനാഷണൽ ലിമിറ്റഡ് ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. വിഴിഞ്ഞം തുറമുഖത്തിന്‍റെ സാധ്യതകളും ഭാവിയിൽ ലക്ഷ്യമിടുന്ന വികസന പ്രവർത്തനങ്ങളും വിശദമാക്കിയ മുഖ്യമന്ത്രി നിക്ഷേപകർക്കായി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. വിഴിഞ്ഞം തുറമുഖത്തിന്റെ സമഗ്ര മുന്നേറ്റത്തിനായി ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും ഇതിനായുള്ള നടപടികൾ വേഗത്തിൽ നടന്നുവരികയാണെന്നും അറിയിച്ചു. വ്യവസായ വാണിജ്യ മേഖലയിൽ നിർണായകമായ വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി സർക്കാർ…
Read More » -
News
‘മുഖ്യമന്ത്രിയുടെ പരാമർശം തീരമേഖലയെ അവഹേളിക്കുന്നത്’ ; വിഡി സതീശനെതിരെ തുറന്നടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
കാലവർഷക്കെടുതിയെ തുടർന്നുള്ള രക്ഷാപ്രവർത്തനത്തിലെ അനാസ്ഥയിൽ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി വിഡി സതീശനുമെതിരെ തുറന്നടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മഴ ശമിച്ചിട്ടും ദുരന്തബാധിതരുടെ ദുരിതം തുടരുകയാണെന്നും പ്രകൃതിദുരന്തങ്ങളിൽ പെടുന്നവർ നിരാലംബരാകുന്ന അവസ്ഥയുണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണനേതൃത്വത്തിൽ നിന്നുള്ള പല പരാമർശങ്ങളും അതിരുവിടുകയാണെന്ന് അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ തീരദേശവാസികളെ വൈകാരികമായി പ്രകോപിപ്പിക്കുന്നതിനും തങ്ങളെ അവഹേളിക്കുന്നതാണെന്ന വികാരത്തിലേക്ക് അവരെ എത്തിക്കുന്നതിനും കാരണമായെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. തീരദേശ മേഖലകളിൽ ഉൾപ്പെടെ അടിയന്തര സഹായനടപടികൾ ഉറപ്പാക്കണം. മുൻ സർക്കാർ നടപ്പിലാക്കിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയെങ്കിലും ചെയ്താൽ ഈ…
Read More »