cjp protest

  • News

    മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം

    നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി നടി മഞ്ജു വാര്യര്‍. മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടതെന്ന് മഞ്ജു വാര്യര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇതിന് പിന്നാലെ നടിക്കെതിരെ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ‘നമ്മുടെ യുവതലമുറയ്ക്ക് അവരുടെ ചോദ്യങ്ങള്‍ ചോദിക്കാനും, ആശങ്കകള്‍ പങ്കുവെക്കാനും, സമാധാനപരമായി പ്രതിഷേധിക്കാനും അവകാശമുണ്ട്. ഇന്ത്യയിലെവിടെയായാലും പരീക്ഷാ സമ്പ്രദായങ്ങളുടെ വിശ്വാസ്യത കാത്തുസൂക്ഷിച്ചേ പറ്റൂ. നമ്മുടെ വിദ്യാഭ്യാസ പരീക്ഷാ സംവിധാനത്തിലുള്ള വിശ്വാസം ശക്തിപ്പെടണം. മെറിറ്റിനും സത്യസന്ധതയ്ക്കും നീതിക്കും എന്നും മുന്‍ഗണന ലഭിക്കണം. നമ്മുടെ മക്കള്‍ക്ക്…

    Read More »
  • News

    ‘യുവാക്കളാണ് നമ്മുടെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കൂ’; വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി

    ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി മമ്മൂട്ടി. യുവാക്കളാണ് നമ്മുടെ നാടിന്റെ സ്വത്തെന്നും അവരുടെ ശബ്ദം കേള്‍ക്കണമെന്നുമാണ് മമ്മൂട്ടിയുടെ പ്രതികരണം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി കൂടുതല്‍ സെലിബ്രിറ്റികളെത്തുന്നതിനിടെയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി കൂടി വിഷയത്തില്‍ പ്രതികരണം അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. യുവാക്കളാണ് നമ്മുടെ നാടിന്റെ സ്വത്ത്. അവരുടെ ശബ്ദം ശ്രദ്ധിക്കണം. അവരെ സംരക്ഷിക്കണം. അവരെ ശാക്തീകരിക്കണം എന്നാണ് മമ്മൂട്ടി കുറിച്ചിരിക്കുന്നത്. നടന്‍ ടൊവിനോ തോമസും കുഞ്ചാക്കോ ബോബനും ഉള്‍പ്പെടെയുള്ള നിരവധി മലയാളി താരങ്ങള്‍ ഉള്‍പ്പെടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമരത്തെ പിന്തുണച്ച് രംഗത്തെത്തിയത്.…

    Read More »
  • News

    സിജെപി പ്രതിഷേധത്തിലെ പൊലീസ് അതിക്രമം; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ

    സിജെപി പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് രാജ്യ വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ. നാളെ വിവിധ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്ക് എസ്എഫ്ഐ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്‌ സംഘടിപ്പിക്കും. വെള്ളിയാഴ്ച സ്കൂളുകളിലും കോളേജുകളിലും പഠിപ്പുമുടക്കി പ്രതിഷേധിക്കുമെന്ന് എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥർക്ക് മെലഡി മിഠായി നൽകി പ്രതിഷേധിക്കുമെന്നും എസ്എഫ്ഐ അറിയിച്ചു. അതിനിടെ, നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് സോനം വാങ്ചുകിനോട് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ അഭ്യര്‍ത്ഥിച്ചു. ജന്തര്‍ മന്തറിലെ സമരപ്പന്തലില്‍ നിന്ന് പുറത്തുവിട്ട വീഡിയോയിലാണ് അഭ്യര്‍ത്ഥന. 24 ദിവസമായി തുടരുന്ന നിരാഹാര…

    Read More »
  • News

    ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തിൽ ഉറച്ച് സമരം; പാർലമെന്റിൽ ചർച്ച ആവശ്യപ്പെട്ട് രാഹുൽ ​ഗാന്ധി

    നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി തുടങ്ങിവെച്ച സമരത്തിന് കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചതോടെ കേന്ദ്ര സർക്കാർ പ്രതിരോധത്തിൽ. കഴിഞ്ഞ രണ്ടുദിവസമായി ഡൽഹിയിൽ പൊലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് ചെയ്ത രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് വലിച്ചിഴച്ചതോടെ പ്രതിഷേധം കൂടുതൽ ശക്തിയാർജിച്ചിരിക്കുകയാണ്. പാർലമെന്റിൽ വിഷയം ചർച്ച ചെയ്യണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പ്രതിപക്ഷ പ്രതിഷേധം ആളിക്കത്തുന്നതിനിടെ പാർലമെന്റ് ഇന്ന് പ്രപക്ഷുബ്ധമാകും. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാന്റെ…

    Read More »
  • News

    കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോക്കറോച്ച് ജനത പാർട്ടിയുടെ സമരം ഇന്നും തുടരും

    കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള കോക്കറോച്ച് ജനത പാർട്ടിയുടെ സമരം തുടരുന്നു. ഇന്നലെ ഉച്ചക്ക് ജന്തർ മന്തറിൽ ആരംഭിച്ച സമരമാണ് ഇപ്പോഴും തുടരുന്നത്. സമരം ഇന്ന് വൈകുന്നേരം വരെ തുടരും. സമരം തുടരാൻ അനുവദിക്കണമെന്ന ആവശ്യം ഡൽഹി പൊലീസ് തള്ളിയിരുന്നു. സമരക്കാർ എത്രയും വേഗം ജന്തർ മന്തർ വിടണമെന്ന പൊലീസ് മുന്നറിയിപ്പ് പ്രതിഷേധക്കാർ അവഗണിച്ചു. ജന്തർ മന്തറിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി രാജിവെക്കുന്നവരെ സമരം തുടരാനാണ് തീരുമാനമെന്ന് അഭിജിത് ദീപ്‌കെ പറഞ്ഞു. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് അഭിജിത്…

    Read More »
Back to top button