cjp protest
-
National
‘ജന്തർ മന്തർ @ കൊച്ചി’; പാറ്റകൾ ശനിയാഴ്ച കേരളത്തിലേക്ക്, എസ്ഐആറിനെതിരെ സമരം
തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടി (എസ്ഐആർ) റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോക്രോച്ച് ജനതാ പാർട്ടി(സി.ജെ.പി) നവംബർ 7-ന് കൊച്ചിയിൽ പ്രതിഷേധം പ്രഖ്യാപിച്ചു. ‘ജന്തർ മന്തർ @ കൊച്ചി’ എന്ന് പേരിട്ടിരിക്കുന്ന പ്രതിഷേധം ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് രാജേന്ദ്ര മൈതാനത്ത് നടക്കുമെന്ന് സിജെപി എക്സിലൂടെ അറിയിച്ചു. സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ ഈ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കും. സംഘടനയുടെ സൗത്ത് സോൺ തലവൻ വിജയ് മല്ലാങ്കി, ദേശീയ സെക്രട്ടറി അഫ്രീൻ നവാസ് എന്നിവരും പങ്കെടുക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായി ജന്തർ മന്തറിൽ…
Read More » -
News
സിജെപി പ്രതിഷേധവുമായി ബന്ധമില്ലെന്ന് നേഹ ബോറ; സമാധാന ബോണ്ട് നോട്ടീസിനെതിരെ ഹര്‍ജി
കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി) നടത്തിയ പ്രതിഷേധ ആഹ്വാനവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഓള് ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന് (ഐസ) പ്രസിഡന്റ് നേഹ ബോറ ഡല്‍ഹി ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഒക്ടോബര്‍ 16ന് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ 10,000 രൂപയുടെ വ്യക്തിഗത ബോണ്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്കിയ നോട്ടീസിനെതിരെയാണ് അവര്‍ ഹൈക്കോടതിയെ സമീപിച്ചത്. തന്റെ ഭാഗത്തുനിന്ന് യാതൊരുവിധ സമാധാന ലംഘനമോ അക്രമത്തിന് പ്രേരിപ്പിക്കുന്ന പ്രവൃത്തികളോ ഉണ്ടായിട്ടില്ലെന്ന് നേഹ ബോറയുടെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു. ഒക്ടോബര്‍ 16ന് മണ്ടി ഹൗസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് കസ്റ്റഡിയിലായ നേഹ…
Read More » -
News
സാങ്കേതിക തടസം ചൂണ്ടിക്കാട്ടി ഹൈക്കോടതി; കസ്റ്റഡിക്കെതിരായ ഹര്‍ജി പിന്‍വലിച്ച് സൗരവ് ദാസും ആശുതോഷ് റാങ്കയും
സാങ്കേതിക തടസ്സങ്ങളും നിയമപരമായ പ്രശ്നങ്ങളും ഹൈക്കോടതി ചൂണ്ടിക്കാണിച്ചതിനെത്തുടര്‍ന്ന് സിജെപി നേതാക്കളായ സൗരവ് ദാസ്, ആശുതോഷ് റാങ്ക എന്നിവര്‍ തങ്ങളുടെ കസ്റ്റഡിക്കെതിരെയുള്ള ഹര്‍ജി പിന്‍വലിച്ചു. ഹര്‍ജിയുടെ നിലനില്‍പ്പു സംബന്ധിച്ചും മറ്റ് സാങ്കേതിക കാര്യങ്ങളിലും ഹൈക്കോടതി ചില സംശയങ്ങള്‍ ഉന്നയിച്ചതിനെത്തുടര്‍ന്നാണ് ഹര്‍ജിക്കാര്‍ ഹര്‍ജി പിന്‍വലിക്കാന്‍ തീരുമാനിച്ചത്. സ്പെഷല്‍ എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് വിഷയം പരിഗണിക്കുന്നത് വരെ കാത്തിരിക്കുന്നതിനു പകരം ഹര്‍ജിക്കാര്‍ എന്തിനാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് കോടതി ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഈ നീക്കം. കേസിന്റെ മെരിറ്റിനെക്കുറിച്ച് തങ്ങള്‍ യാതൊരു നിരീക്ഷണവും നടത്തിയിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. സിജെപി നേതാക്കള്‍ക്ക് വേണ്ടി…
Read More » -
News
‘ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍’; കൂട്ട കസ്റ്റഡിയില്‍ യുഎന്‍ പ്രസ്താവന തള്ളി ഇന്ത്യ
വോട്ടര്‍പട്ടിക ക്രമക്കേടിനെതിരെ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങളില്‍ ആളുകളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത നടപടിയില്‍ ഐക്യരാഷ്ട്ര സഭയുടെ പ്രസ്താവനയില്‍ മറുപടിയുമായി ഇന്ത്യ രംഗത്ത്. യു.എന്‍. യു എന്നിന്റേത് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടലാണ്. മനുഷ്യാവകാശ ഹൈക്കമ്മിഷണറുടെ ഓഫീസിന്റെ പ്രതികരണം അസ്ഥാനത്തുള്ളതാണെന്നും ജനീവയിലെ പെര്‍മനന്റ് മിഷന് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ‘ന്യൂഡല്‍ഹിയിലെ സംഭവങ്ങളെക്കുറിച്ച് യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസിന്റെ പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ഇവിടെ സമാധാനപരമായി ഒത്തുചേരാനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്നു. ശക്തമായ ഭരണഘടനാ സ്ഥാപനങ്ങളും സ്വതന്ത്രമായ…
Read More » -
News
സിജെപി പ്രതിഷേധം: നിയന്ത്രണങ്ങള്‍, കരുതല്‍ തടങ്കല്‍; സുപ്രീംകോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്
സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡല്‍ഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അവധി ദിനമായ ഞായറാഴ്ച പ്രത്യേക സിറ്റിങ്ങ് നടത്താനാണ് കോടതിയുടെ തീരുമാനം. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. പ്രതിഷേധം തടയാനായി ഡല്‍ഹിയിലെ നിയന്ത്രണങ്ങളില്‍ കോടതിയുടെ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെടുന്നതാണ് ഒരു ഹര്‍ജി. പ്രതിപക്ഷ നേതാക്കള്‍, അഭിഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ തടങ്കലില്‍ വെച്ചതിനെ ചോദ്യം ചെയ്തുകൊണ്ടുള്ളതാണ് രണ്ടാമത്തെ ഹര്‍ജി. കസ്റ്റഡിയിലെടുത്തവരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതില്‍…
Read More » -
News
‘അടിയന്തരാവസ്ഥയേക്കാൾ കഠിനം; കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് കെജ്രിവാൾ, പഞ്ചാബിൽ AAP പ്രതിഷേധം
കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) ഡൽഹിയിലെ ജന്തർ മന്ദറിൽ പ്രഖ്യാപിച്ച പ്രതിഷേധ മാർച്ചുമായി ബന്ധപ്പെട്ട് നഗരത്തിൽ ഏർപ്പെടുത്തിയ കടുത്ത സുരക്ഷാ നിയന്ത്രണങ്ങൾക്കും നേതാക്കളുടെ അറസ്റ്റിനുമെതിരെ രൂക്ഷവിമർശനവുമായി ആം ആദ്മി പാർട്ടി (എ.എ.പി) കൺവീനർ അരവിന്ദ് കെജ്രിവാൾ. രാജ്യം അടിയന്തരാവസ്ഥയേക്കാൾ മോശമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും നാം ജീവിക്കുന്നത് പൂർണ ഏകാധിപത്യത്തിലാണെന്നും അദ്ദേഹം ആരോപിച്ചു. പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ സി.ജെ.പി നേതാക്കളായ അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ വിമാനത്തിൽവെച്ച് പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് കെജ്രിവാൾ കേന്ദ്രത്തിനെതിരെ തുറന്നടിച്ചത്. “ഇത് അടിയന്തരാവസ്ഥയേക്കാൾ ഭയാനകമാണ്. നാം ജീവിക്കുന്നത്…
Read More » -
News
മുംബൈ തെരുവിലിറങ്ങി പാറ്റകൾ; ജയിൽ നിറയ്ക്കൽ സമരത്തിന് തുടക്കം
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടിയുടെ ജയിൽ നിറയ്ക്കൽ സമരത്തിന് മുംബൈയിൽ തുടക്കം. ശിവാജി പാർക്കിൽ നടക്കുന്ന സി ജെപി പ്രതിഷേധം 2.0 ന് വൻ ജന പങ്കാളിത്തമാണുള്ളത്. സമരത്തിനിടെ പാറ്റകൾ മുംബൈ പൊലീസിനെ പിന്തുണച്ച് മുദ്രാവാക്യം ഉയർത്തി. “മുംബൈ പൊലിസ് വീ ലവ് യൂ, മീഡിയ വീ ലവ് യൂ” എന്നായിരുന്നു മുദ്രാവാക്യം. നേരത്തെ അറിയിച്ചിരുന്നതുപോലെ, ശിവാജി പാര്‍ക്കില്‍ ഒത്തുകൂടാന്‍ പൊലീസ് അനുമതി നിഷേധിച്ചെങ്കിലും, രാജ്യത്തെ പലയിടങ്ങളില്‍ നിന്നും ഒഴുകിയെത്തുകയാണ് സിജെപി പ്രവര്‍ത്തകര്‍. 6.30 വരെയാണ്…
Read More » -
National
സിജെപി ആവശ്യങ്ങൾ അംഗീകരിച്ചു; പ്രതികളെ 72 മണിക്കൂറിനുള്ളിൽ കസ്റ്റഡിയിൽ എടുക്കും
വീണ്ടും മുട്ടുമടക്കി പൊലീസ്, സിജെപി ആവശ്യങ്ങൾ അംഗീകരിച്ചു. പ്രതികളെ 72 മണിക്കൂറിനുള്ളിൽ കസ്റ്റഡിയിൽ എടുക്കും. ചർച്ചകൾക്ക് ശേഷം സൗരവ് ദാസും അഷിതോശ് രംഗയും പുറത്തേക്ക്. FIR ഇൽ ഗുരുതര വകുപ്പുകൾ ചേർക്കും. തൽക്കാലത്തേക്ക് സിജെപി പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചു. നിലവിലെ എഫ്ഐആറിൽ ആണ് കൂടുതൽ വകുപ്പുകൾ ചുമത്തുക.തത്കാലം പിരിയുന്നുവെന്നും വൈകിട്ട് തിരിച്ചെത്തി നടപടികൾ പരിശോധിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. പ്രതിയുടെ വെളിപ്പെടുത്തൽ വീഡിയോ പോലീസ് പരിശോധിക്കും. നേരത്തെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധവുമായി സിജെപി രംഗത്തെത്തിയിരുന്നു. സിജെപി പ്രക്ഷോഭകയുടെ പിതാവിന്റെ തല അടിച്ചു…
Read More » -
News
ഡല്‍ഹിയില്‍ നടത്താനിരുന്ന രണ്ടാംഘട്ട പ്രക്ഷോഭം പിന്‍വലിച്ച് സിജെപി; കേസുകൾ റദ്ദാക്കാൻ സുപ്രീം കോടതി അനുമതി
സെപ്റ്റംബര്‍ 5ന് ഡല്‍ഹിയില്‍ നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ച് പിന്‍വലിക്കുന്നതായി കോക്ക്രോച്ച് ജനതാ പാര്‍ട്ടി സുപ്രീം കോടതിയെ അറിയിച്ചു. ജൂലൈ 20ന് ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുകള്‍ പിന്‍വലിക്കുന്നതടക്കമുള്ള ഉറപ്പുകളിന്മേലാണ് നടപടി. അതില്‍ കേന്ദ്ര സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമെന്ന് കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധ മാര്‍ച്ച് പിന്‍വലിച്ചതായി സിജെപി അറിയിച്ചത്. ഇതിനിടെ സിജെപി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ സുപ്രീം കോടതി റദ്ദാക്കി.കേന്ദ്ര സർക്കാരിന്റെ ഹർജിയിലാണ് നടപടി. ക്രിമിനൽ പശ്ചാത്തലം ഉള്ള 2873 പേർക്കെതിരായ കേസുകൾ തുടരും. ദില്ലി, മഹാരാഷ്ട്ര,…
Read More » -
News
കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിനൊരുങ്ങി സിജെപി; ഇന്ന് ദേശീയ പ്രവർത്തകസമിതി യോഗം
കേന്ദ്രസർക്കാരിനെതിരായ തുടർ സമരങ്ങൾ ആലോചിക്കാനുള്ള സിജെപി ദേശീയ പ്രവർത്തകസമിതി യോഗം ഇന്ന് ചേരും. സർക്കാർ നൽകിയ ഉറപ്പുകൾ ലംഘിച്ചെന്ന് സിജെപി നേതാക്കൾ പറഞ്ഞു. കേന്ദ്ര സർക്കാരിനെതിരെ അണിനിരക്കാന്‍ രാജ്യത്തെ യുവാക്കളോട് പാർട്ടി ആഹ്വാനം ചെയ്തു. ജന്തർ മന്തറിലെ പ്രതിഷേധം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ വീഴ്ച വന്നതിന് പിന്നാലെയാണ് സമര പ്രഖ്യാപനം. ഇന്ത്യയിലെ യുവജനങ്ങൾക്ക് നൽകിയ വാഗ്ദാനം പൂർണ്ണമായും പാലിക്കപ്പെടമെന്ന് സിജെപി ആവശ്യപെട്ടു. ഇന്ന് നടക്കുന്ന യോഗത്തിൽ സമരത്തിന് അന്തിമ രൂപം നൽകും. പ്രതിഷേധക്കാർക്കെതിരെയുള്ള എഫ്ഐആർ പട്ടിക സമർപ്പിക്കാൻ സുപ്രിംകോടതി മൂന്ന് തവണ…
Read More »