cinema

  • Face to Face

    നടൻ പോസാനി കൃഷ്ണ മുരളി അറസ്റ്റിൽ; ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ

    ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് ചലച്ചിത്ര താരവും എഴുത്തുകാരനുമായ പോസാനി കൃഷ്ണ മുരളി ഹൈദരാബാദിൽ അറസ്റ്റിൽ. നടനും ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിനെതിരെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളുടെ പേരിലാണ് അറസ്റ്റെന്നാണ് റിപ്പോർട്ട്. ഇന്നലെ രാത്രി 8:45 ഓടെയാണ് പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് വൈഎസ്ആർസിപി നേതാവ് കൂടിയായ കൃഷ്ണ മുരളിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പവൻ കല്യാണിനെതിരെ നിരവധി വിർശനങ്ങൾ ഇദ്ദേഹം നേരത്തെ നടത്തിയിരുന്നു. അണ്ണമയ്യ ജില്ലാ പോലീസ് സൂപ്രണ്ട് ബി കൃഷ്ണ റാവുവാണ് അറസ്റ്റ് വിവരം വാർത്താ ഏജൻസിയോട് സ്ഥിരീകരിച്ചത്. 66കാരനായ കൃഷ്ണ മുരളിയെ…

    Read More »
  • Face to Face

    ഞാനും അനിയത്തിയും തമ്മില്‍ 16 വയസ്സ് വ്യത്യാസമുണ്ട്, അനിയത്തിയെ മറച്ചുവയ്ക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി രശ്മിക മന്ദാന

    നാഷണല്‍ ക്രഷ് ആയി രശ്മിക മന്ദാന മാറിയത് വളരെ പെട്ടന്നാണ്. ഇപ്പോള്‍ തെലുങ്ക് സിനിമാ ലോകവും തമിഴ് സിനിമാ ലോകവും കടന്ന് ബോളിവുഡില്‍ തിരക്കിലാണ് നടി. ചവ്വ എന്ന പുതിയ ചിത്രത്തിന്റെ വിജയം ആഘോഷിക്കുകയാണ് താരം. അതിനിടയില്‍ നേഹ ധൂപിയയുടെ പോട്കാസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ കുടുംബത്തെ കുറിച്ച് രശ്മിക വാചാലയായി തനിക്ക് പത്ത് വയസ്സുള്ള ഒരു അനിയത്തിയുണ്ട് എന്ന് രശ്മിക വെളിപ്പെടുത്തിയത് നേഹ ധൂപിയയ്ക്ക് മാത്രമല്ല, ഇപ്പോള്‍ ആരാധകര്‍ക്കും ഒരു ഞെട്ടലാണ്. എന്തുകൊണ്ട് അനിയത്തിയെ ലൈംലൈറ്റില്‍ നിന്നും മറച്ചുവയ്ക്കുന്നു എന്ന് രശ്മിക വ്യക്തമാക്കുന്നുണ്ട്.…

    Read More »
  • News

    മാർക്കോ’ ഹിന്ദി പതിപ്പ് പ്രൈം വീഡിയോയിൽ

    ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘മാർക്കോ’. നിലവിൽ ഒടിടിയിൽ സ്ട്രീമിം​ഗ് തുടരുകയാണ് ചിത്രം. സോണി ലിവ്വിനാണ് സ്ട്രീമിം​ഗ് അവകാശം വിറ്റു പോയത്. ഇപ്പോഴിതാ മാർക്കോ ഹിന്ദി പതിപ്പ് ആമസോൺ പ്രൈം വീഡിയോയിൽ എത്തിയിരിക്കുന്നുവെന്ന വിവരമാണ് ഉണ്ണി മുകുന്ദൻ പങ്കുവച്ചിരിക്കുന്നത്.  മലയാളത്തിന് പുറമെ ഹിന്ദിയിൽ നിന്നായിരുന്നു മാർക്കോയ്ക്ക് ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ചിരുന്നത്. ഒപ്പം തമിഴ്, തെലുങ്ക് ഭാഷകളിലും മികച്ച കളക്ഷൻ നേടാൻ ചിത്രത്തിനായി. തെലുങ്കിൽ ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ…

    Read More »
  • Face to Face

    സിനിമകളിലെ വയലൻസ് നിയന്ത്രിക്കണം’; മാർക്കോയെ വിമർശിച്ച് രമേശ് ചെന്നിത്തല

    തിരുവനന്തപുരം: സിനിമകളിലെ അക്രമരംഗങ്ങൾ കേരളത്തിലെ യുവാക്കളെ സ്വാധീനിക്കുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് അടുത്തിടെ നടന്ന കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷം തീയേറ്ററുകളിലെത്തിയ മാർക്കോ പോലുളള സിനിമകളുടെ പേരെടുത്ത് പറഞ്ഞാണ് രമേശ് ചെന്നിത്തല വിമർശിച്ചത്. ‘ഈ വിഷയത്തിൽ സർക്കാർ ഇടപെടൽ ആവശ്യമാണ്.സിനിമകളിൽ വയലൻസ് നിയന്ത്രിക്കണം. വ്യാപകമായ അക്രമങ്ങൾ നടക്കുകയാണ്. ആർഡിഎക്സ്, കൊത്ത്, മാർക്കോ പോലുളള സിനിമകൾ ചെറുപ്പക്കാരെ സ്വാധീനിക്കുകയാണ്. ഇതൊക്കെ തടയേണ്ടത് സർക്കാരിന്റെ ചുമതലയാണ്. സർക്കാർ ഇവിടെ നിഷ്‌ക്രിയമായിരിക്കുകയാണ്. ഏത് മാർഗത്തിലൂടെയും ജനങ്ങളെ വഴി തെ​റ്റിക്കാൻ ശ്രമിക്കുകയാണ്’-…

    Read More »
  • Face to Face

    ഇപ്പോള്‍ ഇവരൊക്കെയാണ് താരം, ലൂസിഫര്‍ റിക്രീയേറ്റ് വീഡിയോ വൻ ഹിറ്റ്

    പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്നതാണ് എമ്പുരാൻ. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. സീരീസായി വിഷയം പറഞ്ഞ ഒരു സിനിമയായിരുന്നു ലൂസിഫര്‍. എന്നാല്‍ ലൂസിഫറിലെ രംഗങ്ങള്‍ ഉപയോഗിച്ച് രസകരമായ ഒരു വീഡിയോ തയ്യാറാക്കിയിരിക്കുകയാണ് യൂട്യൂബര്‍. ലൂസിഫറിലെ പഞ്ച് ഡയലോഗുപോലും തമാശയായിട്ടാണ് വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത്. സമ്മതിക്കണം ക്രിയേറ്റിവിറ്റിയെന്നാണ് മിക്കവരുടെയും കമന്റുകള്‍. ചിരിയോടെല്ലാതെ കണ്ടിരിക്കാൻ പറ്റാത്ത ഒരു വീഡിയോയാണ് എന്നുമാണ് അഭിപ്രായങ്ങള്‍ മോഹൻലാലിന്റെ എമ്പുരാനെ കുറിച്ച് ടൊവിനോ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായിരുന്നു. ”എമ്പുരാനില്‍ ഞാൻ മുഖ്യമന്ത്രി ആണല്ലോ. റഷ്യയിലാണല്ലോ ലൂസിഫര്‍ കൊണ്ട് അവസാനിപ്പിച്ചിരിക്കുന്നത്. എത്ര രാജ്യങ്ങളിലാണ് പിന്നെ ചിത്രീകരിച്ചതെന്ന് തനിക്ക്…

    Read More »
  • Face to Face

    എമ്പുരാനിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ ഇൻട്രോ പുറത്ത്

    എമ്പുരാനിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ ഇൻട്രോ പുറത്ത്. ചിത്രത്തിൽ സയ്യിദ് മസൂദ് എന്ന കഥാപാത്രത്തെയാണ് സിനിമയിലെ സംവിധായകൻ കൂടിയായ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. 18 ദിവസം കൊണ്ട് 36 കഥാപാത്രങ്ങളുടെ ഇൻട്രോ പുറത്തുവിടുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചത്. ഇനി മോഹൻലാലിന്റെ കഥാപാത്രത്തിന്റെ ഇൻട്രോ മാത്രമാണ് പുറത്തുവരാനുള്ളത്. സയ്യിദിന് ഒരു ഭൂതകാലം ഉണ്ടെന്ന് ഇൻട്രോ വീഡിയോയിൽ പൃഥ്വിരാജ് പറയുന്നു. പൃഥ്വിരാജിന്റെ വാക്കുകൾലോകത്തിലെ സ്വർണ – വജ്ര വ്യാപാരം നിയന്ത്രിക്കുന്ന കുപ്രസിദ്ധ ഖുറേഷി അബ്രാം നെക്സസിന്റെ ഹിറ്റ് ഗ്രൂപ്പിന് നേതൃത്വം നൽകുന്ന കൂലിപ്പടയാളിയായിട്ടാണ് ലുസിഫറിൽ നിങ്ങൾ സയ്യിദ് മസൂദിനെ…

    Read More »
  • Face to Face

    ആറ് മാസത്തിന് ശേഷം ഹിന്ദി റിലീസിന് ‘ഫൂട്ടേജ്’

    മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഫൂട്ടേജ്. 2024 ഓഗസ്റ്റില്‍ ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. ഇപ്പോഴിതാ ആറ് മാസങ്ങള്‍ക്കിപ്പുറം ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്. മാര്‍ച്ച് 7 നാണ് റിലീസ്. അതിന് മുന്നോടിയായി ഹിന്ദി ട്രെയ്‍ലറും അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്.  അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിൻ്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ…

    Read More »
  • Face to Face

    ലക്ഷ്യം മോഹൻലാലും ആന്റണി പെരുമ്പാവൂരും? എമ്പുരാന് ‘കുരുക്കിടാൻ’ ഫിലിം ചേംബർ, പുതിയ നീക്കം

    കൊച്ചി: നിർമ്മാതാക്കളുടെ സംഘടനയ്‌ക്കെതിരെ ആന്റണി പെരുമ്പാവൂർ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് വലിയ വിവാദത്തിനായിരുന്നു തുടക്കം കുറിച്ചത്. ഈ പോസ്റ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഫിലിം ചേംബർ നോട്ടീസ് നൽകിയിരുന്നു. ഇതോടെ മലയാള സിനിമ മേഖലയിൽ പുതിയ പ്രശ്നങ്ങൾക്കാണ് തുടക്കമിട്ടത്. ഇപ്പോഴിതാ ആന്റണി പെരുമ്പാവൂരിനെയും മോഹൻലാലിനെയും ലക്ഷ്യമിട്ട് പുതിയ നീക്കത്തിനൊരുങ്ങിയിരിക്കുകയാണ് ഫിലിം ചേംബർ. മാർച്ച് 25ന് ശേഷം റിലീസ് ചെയ്യുന്ന സിനിമകൾ ഫിലിം ചേംബറിന്റെ അനുമതി വാങ്ങി കരാർ ഒപ്പിടാനാണ് പുതിയ നിർദ്ദേശം. ഈ നിർദ്ദേശം ആന്റണി പെരുമ്പാവൂരിനെയും മോഹൻലാലിനെയും പൂട്ടാനാണെന്നാണ് സൂചന. കാരണം മോഹൻലാലിനെ…

    Read More »
  • Face to Face

    ആരായാലും നോക്കി നിന്ന് പോകും;നാൽപ്പതുകളിലും സാരിയിൽ ദേവതയപ്പോലെ മഞ്ജു വാര്യർ

    മുപ്പത് വർഷത്തോളമായി മലയാളികൾ കാണുന്ന മുഖമാണ് നടി മഞ്ജു വാര്യരുടേത്. പുതിയ നായികമാർ നിരവധി മഞ്ജുവിന് മുമ്പും ശേഷവും വന്നിട്ടുണ്ടെങ്കിലും നടിയെ സ്നേഹിക്കുന്നതുപോലെ മറ്റ് ഏതെങ്കിലും നായികമാരെ മലയാളികൾ സ്നേഹിച്ചിട്ടുണ്ടോയെന്നത് സംശയമാണ്. വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ടുനിന്നപ്പോഴും മഞ്ജുവിന്റെ തിരിച്ച് വരവിനായി മലയാളികൾ കാത്തിരുന്നു. കുറച്ച് വർഷങ്ങൾക്കുശേഷം മഞ്ജു സിനിമയിലേക്ക് തന്നെ തിരിച്ചെത്തുകയും ചെയ്തു. നാൽപ്പത്തിയാറ് പിന്നിട്ട നടിയുടെ ഫാഷൻ സെൻസ് എന്നും ആരാധകരെ അത്ഭുതപ്പെടുത്താറുണ്ട്.  ഏത് വസ്ത്രം ധരിച്ചാലും മഞ്ജു അതീവ സുന്ദരിയാണ്. മാത്രമല്ല നാടനും മോഡേണും പരീക്ഷിക്കാൻ നടി തയ്യാറുമാണ്. ഒരിക്കൽ…

    Read More »
  • Face to Face

    37 വർഷത്തെ ദാമ്പത്യ ജീവിതം അന്ത്യത്തിലേക്കോ?: ഗോവിന്ദയും ഭാര്യയും മോചനത്തിന് ശ്രമിക്കുന്നു 

    കൊച്ചി: നടന്‍ ഗോവിന്ദയും ഭാര്യ സുനിത അഹൂജയും വിവാഹ മോചനത്തിന് ശ്രമിക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ ബോളിവുഡിലെ ചൂടേറിയ വാര്‍ത്ത. 37 വർഷത്തെ ദാമ്പത്യത്തിന് ശേഷം ഇരുവരും വിവാഹമോചനത്തിലേക്ക് നീങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  ഏതാനും മാസങ്ങൾക്കുമുമ്പ് സുനിത ഗോവിന്ദയ്ക്ക് ഡൈവോഴ്സ് നോട്ടീസ് അയച്ചിരുന്നുവെങ്കിലും അതിനുശേഷം ഒരു നീക്കവും ഉണ്ടായിട്ടില്ലെന്ന് കുടുംബത്തോട് അടുപ്പമുള്ള ഒരു സ്രോതസ്സ് ഇടൈംസിനോട് പറഞ്ഞത്.  അതേസമയം, തങ്ങളുടെ വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളോട്  താന്‍ പുതിയ സിനിമയുടെ തിരക്കിലാണ് എന്ന് പറഞ്ഞ് ഗോവിന്ദ ഒഴിഞ്ഞുമാറിയെന്നാണ് ഇടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനിടെ, ഗോവിന്ദയുടെ മാനേജർ ശശി സിൻഹ…

    Read More »
Back to top button