cinema
-
Cinema
‘സ്നേഹം മാത്രം മതിയെന്ന്’ പറഞ്ഞ് നയന്‍താര ഉപേക്ഷിച്ച പദവി
ചെന്നൈ: സിനിമയിൽ നടിമാര്‍ നടന്മാര്‍ക്ക് തുല്യമായ വിജയങ്ങൾ നേടുന്നത് അപൂർവമാണ്. സാവിത്രി, ശ്രീദേവി തുടങ്ങിയ ചില ഐതിഹാസിക നടിമാരുടെ പേരുകളാണ് ഇതിന് ഒരു അപവാദം. സമകാലികമായി നയന്‍താരയെ ഇത്തരത്തില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കാറുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം തന്നെ ഇനി മുതല്‍ ആ പദവി ചേര്‍ത്ത് വിളിക്കരുതെന്ന് താരം അഭ്യര്‍ത്ഥിച്ചു. എങ്ങനെയാണ് നയന്‍താരയ്ക്ക് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പദവി കിട്ടിയത്. ഡയാന കുര്യനായിരുന്ന താരം നയന്‍താര എന്ന പേരിലാണ് സിനിമാ രംഗത്ത് എത്തിയത്. തുടക്കത്തിൽ ഒരു ടെലിവിഷൻ ഹോസ്റ്റായി ജോലി ചെയ്തിരുന്ന നയന്‍സ് മോഡലിംഗിലൂടെയും…
Read More » -
Face to Face
‘മാർക്കോ’ ടെലിവിഷനിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിച്ചു
കേരളത്തിലെ യുവതലമുറയ്ക്കിടയില്‍ വര്‍ധിച്ചുവരുന്ന അക്രമസംഭവങ്ങളില്‍ മാര്‍ക്കോ പോലുള്ള സിനിമകള്‍ വലിയ സ്വാധീനം ചെലുത്തുന്നുവെന്ന ചര്‍ച്ചകള്‍ സജീവമാകുകയാണ്. ഈ പശ്ചാത്തലത്തിൽ മാർക്കോ സിനിമ ടെലിവിഷനിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിച്ച് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ്. സിനിമയുടെ ഒ ടി ടി പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. ‘എ’ സര്‍ട്ടിഫിക്കറ്റ് ആയതുകൊണ്ടാണ് നടപടിയെന്നും മാര്‍ക്കോയ്ക്ക് തിയേറ്റർ പ്രദര്‍ശനത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടെന്നായിരുന്നു കേരളത്തിലെ കമ്മിറ്റിയുടെ തീരുമാനമെന്നും വിശദീകരണം പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മലയാളത്തിൽ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രങ്ങളിൽ ഒന്നാണ് ഹനീഫ് അദേനി സംവിധാനം ചെയ്ത മാര്‍ക്കോ.…
Read More » -
Face to Face
വിവാഹത്തിന് മുമ്പ് വേര്‍പിരിഞ്ഞു? നടി തമന്നയും വിജയ് വര്‍മ്മയും
തെന്നിന്ത്യന്‍ സിനിമയില്‍ നിരവധി ആരാധകരുള്ള താര സുന്ദരിയാണ് നടി തമന്ന ഭാട്ടിയ. ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളിലും തിളങ്ങി നില്‍ക്കുന്നതിനിടെയാണ് താരം ബോളീവുഡിലേക്ക് ചുവട് മാറ്റിയത്. ബോളീവുഡില്‍ ഗ്ലാമര്‍ റോളുകളില്‍ സജീവമായതിനിടെയാണ് നടന്‍ വിജയ് വര്‍മ്മയുമായി താരം പ്രണയത്തിലായത്. ചില പൊതുപരിപാടികളില്‍ ഒരുമിച്ച് പങ്കെടുത്തതോടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പടര്‍ന്നത്. വൈകാതെ വിജയും തമന്നയും പ്രണയം സ്ഥിരീകരിക്കുകയും ചെയ്തു. ഈ വര്‍ഷം ഇരുവരും വിവാഹിതരായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇരുവരുടേയും ആരാധകരെ സംബന്ധിച്ച് ഒട്ടും സന്തോഷകരമായ വാര്‍ത്തയാണ് പുറത്തുവരുന്നത്. പിങ്ക്‌വില്ല റിപ്പോര്‍ട്ട് അനുസരിച്ച് ഇരുവരും പ്രണയബന്ധത്തില്‍…
Read More » -
Face to Face
പൃഥ്വിരാജ് ബോംബെയിലേക്ക് താമസം മാറി;കാരണം വെളിപ്പെടുത്തി പൃഥ്വിരാജ്
താരങ്ങളുടെ മക്കളുടെ പ്രിവിലേജ് എപ്പോഴും ചര്‍ച്ചയാകാറുണ്ട്. കൂടുതലും ബോളിവുഡിലാണ് ഇതേക്കുറിച്ച് സംസാരങ്ങള്‍ നടക്കാറ്. ഒന്നിന് പിറകെ ഒന്നായി നെപോ കിഡ്‌സ് ബോളിവുഡില്‍ തുടക്കം കുറിക്കുമ്പോള്‍ ഇവരുടെ പ്രിവിലേജ് ചൂണ്ടിക്കാട്ടുന്നവര്‍ ഏറെയാണ്. സിനിമാ പശ്ചാത്തലമില്ലാത്തവരെ പോലെയല്ല ഇവര്‍ കരിയറില്‍ വളരുന്നത്. ലൈഫ് സ്‌റ്റൈലും കരിയറിലെ മുന്നോട്ട് പോക്കുമെല്ലാം വ്യത്യസ്തമായിരിക്കും. പ്രത്യേകിച്ചും താരങ്ങളുടെ മക്കളില്‍ ഭൂരിഭാ?ഗവും ഉന്നത വിദ്യാഭ്യാസം നേടുന്നവരാണ്. ബി ടൗണ്‍ താരങ്ങളുടെ കേന്ദ്രമായ മുംബൈയിലാണ് നടന്‍ പൃഥ്വിരാജും കുടുംബവും ഇന്ന് താമസിക്കുന്നത്. മകള്‍ അലംകൃതയുടെ സ്‌കൂള്‍ വിദ്യഭ്യാസത്തിന് വേണ്ടിയാണ് പ്രധാനമായും താരം മുംബൈയിലേക്ക് താമസം…
Read More » -
Face to Face
രാജമൗലി പടം തന്നെ; പൃഥ്വിയുടെ സസ്പെൻസ് പൊട്ടിച്ച് അമ്മ മല്ലിക സുകുമാരൻ
മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന് വേണ്ടി ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ് ആരാധകർ. ഈ മാസം അവസാനത്തോടെ ചിത്രം തിയേറ്ററുകളിലെത്തും. ഇതിനിടെ തന്റെ പുതിയ ലുക്ക് കഴിഞ്ഞ ദിവസം പൃഥ്വിരാജ് പങ്കുവച്ചിരുന്നു. സംവിധാനം ചെയ്ത സിനിമ പൂർത്തിയാക്കി കെെമാറിയെന്നും ഇനി നടനെന്ന നിലയിൽ പുതിയ ഭാവമാണെന്നുമാണ് പൃഥ്വി ചിത്രത്തിന് അടിക്കുറിപ്പ് നൽകിയത്. ഒപ്പം മറ്റൊരു ഭാഷയിൽ സംഭാഷണം പറയേണ്ടതിനെക്കുറിച്ചുള്ള പരിഭ്രമവും താരം പങ്കുവച്ചിട്ടുണ്ട്. നടന്റെ പുതിയ ചിത്രം ആരുടെ കൂടെയാണെന്ന് ചൂടുപിടിച്ച ചർച്ചകൾ നടക്കുന്നതിനിടെ പൃഥ്വിയുടെ അമ്മയും നടിയുമായ മല്ലികയുടെ കമന്റാണ് സോഷ്യൽ…
Read More » -
Face to Face
അലംകൃതയും ഞാനും കാത്തിരിക്കുന്നുണ്ട്! അത് മറക്കല്ലേ എന്ന് സുപ്രിയ മേനോന്‍! പൃഥ്വിരാജിന്റെ പോസ്റ്റ് വൈറലാവാന്‍ കാരണം?
അഭിനയം മാത്രമല്ല സംവിധാനവും വഴങ്ങുമെന്ന് തെളിയിച്ച് മുന്നേറുകയാണ് പൃഥ്വിരാജ്. എഞ്ചീനിയറിംഗ് പഠനം അവസാന ഘട്ടമായപ്പോഴായിരുന്നു സിനിമയില്‍ നിന്നും അവസരങ്ങള്‍ ലഭിച്ചത്. നന്ദനത്തിലൂടെയായിരുന്നു പൃഥ്വിയെ പ്രേക്ഷക ലോകം ഏറ്റെടുത്തത്. ഏത് തരം വേഷവും തന്റെ കൈയ്യില്‍ ഭദ്രമാണെന്ന് ചുരുങ്ങിയ കാലംകൊണ്ട് തന്നെ പൃഥ്വി തെളിയിച്ചിരുന്നു. നടനായാണ് അരങ്ങേറിയതെങ്കിലും ഇന്ന് സിനിമയുടെ സമസ്ത മേഖലകളിലും പൃഥ്വിയുടെ സാന്നിധ്യമുണ്ട്. സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ട്. സ്വന്തമായി നിര്‍മ്മാണക്കമ്പനിയുമായും താന്‍ എത്തുമെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പേ പൃഥ്വി പറഞ്ഞിരുന്നു. സിനിമയിലെത്തി വൈകാതെ തന്നെ മനസിലെ ആഗ്രഹങ്ങള്‍ ഓരോന്നായി സാക്ഷാത്ക്കരിക്കുകയായിരുന്നു അദ്ദേഹം. ലൂസിഫറിലൂടെയായിരുന്നു സംവിധായകനായി…
Read More » -
Face to Face
ഓവര്‍ സൈസ് ടീഷര്‍ട്ടില്‍ കിടിലന്‍ ഫോട്ടോഷൂട്ടുമായി നടി അമല പോള്‍
കഴിഞ്ഞ വര്‍ഷം വീണ്ടും വിവാഹിതയായ നടി അമല പോള്‍ ഫാമിലി ലൈഫ് എന്‍ജോയ് ചെയ്യുകയാണ്. ഭര്‍ത്താവിനും മകനുമൊപ്പമുള്ള ജീവിതത്തെ കുറിച്ചാണ് കഴിഞ്ഞ കുറച്ച് കാലമായി അമല പറയാറുള്ളത്. ഒപ്പം രസകരമായ ഫോട്ടോസും പങ്കുവെക്കാറുണ്ട്. ്പ്രസവം കഴിഞ്ഞത് മുതല്‍ അത്യാവശ്യം ഗ്ലാമറായിട്ടാണ് അമല ചിത്രങ്ങളെടുത്തിരുന്നത്. ഇതിന്റെ പേരില്‍ വ്യാപകമായ വിമര്‍ശനങ്ങളും നടിയ്ക്ക് നേരിടേണ്ടതായി വന്നിരുന്നു. വളരെ മോശമായ പ്രതികരണമാണ് പലപ്പോഴും അമലയുടെ ഫോട്ടോസിന് ലഭിച്ചിരുന്നത് വീണ്ടും ആരാധകരെ പോലും അമ്പരിപ്പിക്കുന്ന പുതിയ ചില ഫോട്ടോസുമായിട്ട് എത്തിയിരിക്കുകയാണ് നടിയിപ്പോള്‍. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.വെള്ള…
Read More » -
Face to Face
ലൂസിഫറിന് ഒടിടിക്ക് കിട്ടിയതെത്ര?, പൃഥ്വിരാജിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു
മലയാളത്തിന്റെ എക്കാലത്തെയും ഒരു ഹിറ്റ് ചിത്രമാണ് ലൂസിഫറാണ്. മോഹൻലാലിന്റെ ലൂസിഫിറിന് ഒടിടിക്ക് 13 കോടിയില്‍ അധികം ലഭിച്ചുവെന്ന് പൃഥ്വിരാജ് വെളിപ്പെടുത്തിയിരിക്കുകയാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗവും റിലീസിനൊരുങ്ങിയിരിക്കുകയാണ്. എബ്രാം ഖുറേഷിയായി മോഹൻലാല്‍ എത്താനിരിക്കുന്ന ചിത്രത്തിന്റെ ആവേശത്തിലാണ് ആരാധകരും. മോഹൻലാലിന്റെ എമ്പുരാനെ കുറിച്ച് ടൊവിനോ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായിരുന്നു. ”എമ്പുരാനില്‍ ഞാൻ മുഖ്യമന്ത്രി ആണല്ലോ. റഷ്യയിലാണല്ലോ ലൂസിഫര്‍ കൊണ്ട് അവസാനിപ്പിച്ചിരിക്കുന്നത്. എത്ര രാജ്യങ്ങളിലാണ് പിന്നെ ചിത്രീകരിച്ചതെന്ന് തനിക്ക് അറിയാം. ഞാൻ കുറെ സ്വീക്വൻസുകള്‍ കണ്ടു. ഭയങ്കര അടിപൊളിയാണ്. ഞാൻ എക്സൈറ്റഡാണ്. അത് മൊത്തം സിനിമയായി കാണണം. പറ്റിയാല്‍…
Read More » -
Face to Face
ഇനി ആസിഫ് അലി യുവ സംവിധായികയ്‍ക്കൊപ്പം, അപ്‍ഡേറ്റ് പുറത്ത്
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് ആസിഫ് അലി. സ്റ്റെഫി സേവ്യര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആസിഫ് അലി നായകനാകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. മധുര മനോഹര മോഹം സിനിമയിലുടെ സംവിധായികയായി അരങ്ങേറിയ ശ്രദ്ധയാകര്‍ഷിച്ചതാണ് സ്റ്റെഫി സേവ്യര്‍. ആസിഫ് അലി നായകനായി ഒടുവില്‍ വന്നത് രേഖാചിത്രമാണ്. രേഖാചിത്രം സോണിലിവിലൂടെ മാര്‍ച്ച് ഏഴിന് ഒടിടിയില്‍ എത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജോഫിൻ ടി ചാക്കോാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം അപ്പു പ്രഭാകർ നിര്‍വഹിച്ചിരിക്കുന്നു. പൊലീസായി ആസിഫ് അലി എത്തുന്ന ചിത്രത്തിൽ വിവേക് ഗോപിനാഥ് എന്ന നായക കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്.…
Read More » -
Face to Face
സമ്മതമെങ്കില്‍ എലിസബത്തിനെ കല്യാണംകഴിക്കാന്‍ ഞാന്‍ തയ്യാര്‍ ആറാട്ടണ്ണന്‍
ഡോക്ടര്‍ എലിസബത്ത് ഉദയനെ കല്യാണം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് സന്തോഷ് വര്‍ക്കി എന്ന ആറാട്ടണ്ണന്‍. സോഷ്യല്‍ മീഡിയ താരമായ ആറാട്ടണ്ണന്‍ തന്റെ പേജില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് വിവാഹാഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. നടന്‍ ബാലയുടെ മുന്‍ പങ്കാളിയാണ് എലിസബത്ത്. എലിസബത്തിന് താല്‍പര്യമുണ്ടെങ്കില്‍ വിവാഹം കഴിക്കാന്‍ താന്‍ തയ്യാറാണെന്നാണ് സന്തോഷ് വര്‍ക്കി പറയുന്നത്. എലിസബത്തിനെ ബന്ധപ്പെടാന്‍ ഒരുപാട് ശ്രമിച്ചിട്ടും നടന്നില്ല. ഇതോടെയാണ് പബ്ലിക്കായി ഇക്കാര്യം പറയാന്‍ തീരുമാനിച്ചതെന്നും ആറാട്ടണ്ണന്‍ പറയുന്നുണ്ട്. സന്തോഷ് വര്‍ക്കിയുടെ വാക്കുകളിലേക്ക്. ”ഞാന്‍ നിങ്ങളുടെ വീഡിയോസ് കണ്ടു. നിങ്ങള്‍ പറഞ്ഞ പല കാര്യത്തിനും ഞാന്‍ സാക്ഷിയായിരുന്നു. നിങ്ങളുടെ…
Read More »