children
-
News
ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം; കുട്ടികളടക്കം 30 മരണം
സമാധാന കരാറുകൾ കാറ്റിൽപ്പറത്തി ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 30 പലസ്തീൻകാർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ 6 കുട്ടികളും 2 സ്ത്രീകളും ഉൾപ്പെടുന്നു. ഗാസ സിറ്റിയിൽ ഹമാസ് നിയന്ത്രണത്തിലുള്ള ഷെയ്ഖ് റദ്വാൻ പൊലീസ് സ്റ്റേഷനു നേരെ നടന്ന വ്യോമാക്രമണത്തിൽ ഓഫിസർമാർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു. സമീപമുള്ള ഒരു അപ്പാർട്മെന്റിൽ ബോംബ് വീണ് 3 കുട്ടികളും 2 സ്ത്രീകളും കൊല്ലപ്പെട്ടു. ഒക്ടോബർ 10ന് വെടിനിർത്തൽ നിലവിൽ വന്നശേഷം ഗാസയിൽ ഏറ്റവുമധികം പേർ കൊല്ലപ്പെട്ട ആക്രമണമാണിത്. ഖാൻ യൂനിസിൽ അഭയാർഥികൾ താമസിച്ചിരുന്ന ടെന്റിനു നേരെയുണ്ടായ ആക്രമണത്തിൽ 7…
Read More » -
News
കുട്ടികള്‍ക്കെതിരായി അതിക്രമം; സുരക്ഷാ മിത്രം പദ്ധതി ആരംഭിച്ചു
വീട്ടിലും സ്‌കൂളിലും കുട്ടികള്‍ നേരിടുന്ന അതിക്രമങ്ങള്‍ തടയുന്നതിനായി സംസ്ഥാനത്ത് സുരക്ഷാ മിത്രം പദ്ധതിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി തുടക്കം കുറിച്ചു. കുട്ടികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ കണ്ടെത്തുകയും തടയുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം എന്ന് മന്ത്രി വ്യക്തമാക്കി. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കും. ഇതിനായി സ്‌കൂളുകളില്‍ ഹെല്‍പ്പ് ബോക്‌സ് സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രധാന അധ്യാപികയുടെ മേല്‍നോട്ടത്തിലായിരിക്കും ഹെല്‍പ്പ് ബോക്‌സ് പ്രവര്‍ത്തനം, ഓരോ ആഴ്ചയും ഇത് പരിശോധിക്കും. ജില്ലാ തലത്തില്‍ കൗണ്‍സിലര്‍മാരുടെ യോഗം സ്ഥിരമായി വിളിച്ചുചേര്‍ക്കു. വിദ്യാഭ്യാസ…
Read More » -
News
‘കുട്ടികളിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗം നാടിനെ സാരമായി ബാധിക്കുന്ന വിഷയം ; മുഖ്യമന്ത്രി
കുട്ടികളിൽ വർധിച്ചു വരുന്ന അക്രമോത്സുകതയും ലഹരി ഉപയോഗവും നാടിനെ സാരമായി ബാധിക്കുന്ന വിഷയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ നടപടി കൊണ്ട് മാത്രം പൂർണമായും ഇതിന് അറുതി വരുത്താൻ കഴിയില്ല. വേരോടെ അറുത്ത് മാറ്റാൻ നടപടിക്കൊപ്പം സാമൂഹിക ഇടപെടൽ ആവശ്യമാണെന്നും അത് എങ്ങനെ വേണം എന്നത് കൂട്ടായി ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വിളിച്ചുചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിയാത്മകമായ നിർദേശങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഓരോരുത്തരും പ്രതിനിധീകരിക്കുന്ന മേഖലയിൽ എന്തൊക്കെ ചെയ്യാമെന്ന് ഉയർന്നുവരണം. അധ്യാപക വിദ്യാർത്ഥി ബന്ധത്തിൽ മാറ്റങ്ങൾ ഉണ്ടാവേണ്ടതുണ്ടോ, ഇന്നത്തെ…
Read More »