chief secretary
-
News
കോഴിക്കോട് തീപിടുത്തം; ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി ചീഫ് സെക്രട്ടറി
നാടിനെ നടുക്കിയ കോഴിക്കോട്ടെ തീപിടുത്തത്തിൽ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി ചീഫ് സെക്രട്ടറി. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് വിഷയത്തിൽ ചീഫ് സെക്രട്ടറി റിപ്പോർട്ട് തേടിയത്. തീപിടുത്തത്തിന്റെ കാരണം അന്വേഷിച്ച് രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. ഫയർഫോഴ്സിന്റെ നേതൃത്വത്തിലും നിലവിൽ അന്വേഷണം നടക്കുന്നുണ്ട്. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ജില്ലാ ഫയർ ഓഫീസർ അഷറഫ് അലി പറഞ്ഞു. പുതിയ ബസ് സ്റ്റാന്റിൽ തീപിടിത്തമുണ്ടായ ഭാഗത്ത് മാത്രം നിലവിൽ ഗതാഗത നിയന്ത്രണമുണ്ട്. പൂർണമായും സ്റ്റാൻഡിൽ നിന്നുള്ള ബസ് ഗതാഗതത്തിന് നിയന്ത്രണം ഇല്ല. പത്ത് മണിക്കൂർ നീണ്ട…
Read More » -
News
സിവില്‍ ഡിഫന്‍സ് അധികാരം ഉപയോഗിക്കാം, സര്‍ക്കാരിന് നിര്‍ദേശം നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം
സിവില്‍ ഡിഫന്‍സ് അധികാരം ഉപയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ചീഫ് സെക്രട്ടറിമാര്‍ക്കാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുള്ളത്. സിവില്‍ ഡിഫന്‍സ് പ്രകാരം നിലവില്‍ ജില്ലാ കലക്ടര്‍ക്കുള്ള അധികാരങ്ങള്‍ ഉപയോഗിക്കണം എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇപ്പോള്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. എക്സ്‌ക്യുട്ടീവ് മജിസ്ട്രേറ്റിന്റെ അധികാരം കൂടിയുള്ള ഉദ്യോഗസ്ഥനാണ് ജില്ലാ കലക്ടര്‍. അടിയന്തര സാഹചര്യങ്ങളില്‍ പ്രയോഗിക്കാവുന്ന എല്ലാ അധികാരങ്ങളും കലക്ടര്‍ക്കുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ ഒരാളെ അറസ്റ്റു ചെയ്യുവാനുള്ള അധികാരം വരെ ജില്ലാ കലക്ടര്‍ക്കുണ്ട്.
Read More »