Chennithala
-
News
ടൈറ്റാനിയം കേസ് അവസാനിപ്പിച്ച് സിബിഐ; ചെന്നിത്തലയ്ക്ക് എതിരെ തെളിവില്ല, ഹൈക്കോടതിയിൽ നിലപാട് അറിയിച്ചു
ട്രാവൻകൂർ ടൈറ്റാനിയം അഴിമതി കേസിൽ പ്രതികൾക്കെതിരെ തെളിവില്ലെന്നും കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകിയതായും സിബിഐ ഹൈക്കോടതിയിൽ. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല നൽകിയ ഹർജിയിലാണ് സിബിഐ നിലപാട് അറിയിച്ചത്. സിബിഐ നിലപാട് രേഖപ്പെടുത്തിയ ഹൈക്കോടതി രമേശ് ചെന്നിത്തലയക്ക് എതിരായ നടപടികൾ അവസാനിപ്പിച്ചു. 2013 ലായിരുന്നു ട്രൈറ്റാനിയത്തിലെ മുൻ ജീവനക്കാരൻ ജയൻ നൽകിയ പരാതിയിൽ കേസ് ഹൈക്കോടതി സിബിഐ യക്ക് വിട്ടത്. ടൈറ്റാനിയത്തിലേക്ക് മാലിന്യ സംസ്കരണ യന്ത്രം വിദേശ കമ്പനിയായ മെക്കോണിൽ നിന്ന് ഇറക്കിയതിൽ 68 കോടിയുടെ അഴിമതിയുണ്ടെന്നായിരുന്നു ആരോപണം. 2006ൽ ഇടത് സർക്കാരാണ് കേസ്…
Read More » -
Kerala
മാസപ്പടി കേസിൽ മെല്ലെപ്പോക്കില്ല; നിയമോപദേശം അനുസരിച്ച് സർക്കാർ പ്രവർത്തിക്കുമെന്ന് ചെന്നിത്തല
മാസപ്പടി കേസിൽ സർക്കാർ മെല്ലെപ്പോക്ക് ഇല്ലെന്ന് വ്യക്തമാക്കി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണെന്നും കേസ് എടുക്കുന്നതിൽ സർക്കാരിന് എതിർപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടികൾ സ്വീകരിക്കുന്നത്. വിഷയത്തിൽ നേരത്തെ പല കാര്യങ്ങളിലും അവ്യക്തത ഉണ്ടായിരുന്നുവെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്ന കാര്യങ്ങളെല്ലാം അതേപടി സർക്കാരിന് നടപ്പാക്കാനാകുമോയെന്നും ചെന്നിത്തല ചോദിച്ചു. ലഭിക്കുന്ന നിയമോപദേശം അനുസരിച്ചായിരിക്കും സർക്കാർ മുന്നോട്ടുപോകുകയെന്നും വിഷയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകായുക്ത വിഷയത്തിൽ പ്രതിപക്ഷ നേതാവ് ഉന്നയിച്ച വിമർശനങ്ങൾക്കും…
Read More » -
News
മെസി വിവാദം: മാധ്യമസ്ഥാപനത്തിലെ റെയ്ഡിൽ നിയമലംഘനമില്ലെന്ന് ചെന്നിത്തല
മെസിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പ് അന്വേഷിക്കുന്ന സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് പൂർണസ്വാതന്ത്ര്യമുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിയമപരമായ എല്ലാ രേഖകളുമായാണ് അന്വേഷണത്തിന് പൊലീസ് എത്തിയത്. പൊലീസിന്റെ അന്വേഷണത്തിൽ ആഭ്യന്തരവകുപ്പോ മന്ത്രിയോ ഇടപെടാറില്ലെന്നും അദ്ദേഹം പറഞ്ഞു. ലോ ആൻഡ് ഓർഡർ എഡിജിപി സി. വിജയന്റെ നേത്വത്തിൽ മെസി വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. സ്പോർട്സ് സെക്രട്ടറി കൊടുത്ത ഒരു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു എസ്ഐടി രൂപീകരിച്ചത്. വേണ്ടനടപടി കൈക്കൊള്ളണമെന്ന് നിർദേശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനാണ് ആ റിപ്പോർട്ട് എനിക്ക് കൈമാറിയത്.’ ആഭ്യന്ത്രമന്ത്രി…
Read More »