chennai
-
Kerala
പൂജാ അവധി: ഇന്ന് ചെന്നൈയിൽനിന്ന് മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിൻ, ഇവിടങ്ങളിൽ സ്റ്റോപ്പ്
പൂജാ അവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത് ശനിയാഴ്ച(ഒക്ടോബർ 17) ചെന്നൈ എഗ്മോറിൽനിന്ന് മംഗളൂരുവിലേക്ക് സ്പെഷ്യൽ എക്സ്പ്രസ് ട്രെയിൻ(06036) സർവീസ് നടത്തും. ശനിയാഴ്ച രാത്രി 11.55-ന് ചെന്നൈ എഗ്മോറിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ ഞായറാഴ്ച വൈകിട്ട് 7.45ന് മംഗളൂരു സെൻട്രലിൽ എത്തിച്ചേരും. പേരമ്പൂർ, തിരുവള്ളൂർ, ആരക്കോണം ജങ്ഷൻ, കാട്പാഡി ജങ്ഷൻ, ജോലാർപേട്ട ജങ്ഷൻ, സേലം ജങ്ഷൻ, ഈറോഡ് ജങ്ഷൻ, തിരുപ്പൂർ, പോത്തന്നൂർ ജങ്ഷൻ, പാലക്കാട് ജങ്ഷൻ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ടാം.
Read More » -
News
ചെന്നൈയില് നിന്ന് ഒന്നല്ല, മൂന്ന് പ്രത്യേക ട്രെയിനുകള്
ഓണക്കാലത്തെ യാത്രാതിരക്ക് പരിഗണിച്ച് ചെന്നൈയില് നിന്നും കൊല്ലത്തേക്കും മംഗളൂരുവിലേക്കും പ്രത്യേക തീവണ്ടി സര്വീസുകള് പ്രഖ്യാപിച്ചു. ചെന്നൈ സെന്ട്രല് – കൊല്ലം റൂട്ടില് രണ്ട് പ്രത്യേക സര്വീസുകളും എഗ്മോര് – മംഗളൂരു റൂട്ടില് ഒരു ട്രെയിനുമാണ് പ്രത്യേകം അനുവദിച്ചത്. ചെന്നൈ സെന്ട്രല് – കൊല്ലം ചെന്നൈയില്നിന്ന് ഈ മാസം 12, 19, 26, സെപ്റ്റംബര് 2 തീയതികളില് ഉച്ചകഴിഞ്ഞ് 3.10ന് പുറപ്പെടുന്ന വണ്ടി (06119) അടുത്ത ദിവസം രാവിലെ 7.20-ന് കൊല്ലത്ത് എത്തും. പൂര്ണമായും എസി ത്രീ ടിയര് ഇക്കോണമി വിഭാഗത്തില്പ്പെട്ട 16 കോച്ചുകള് മാത്രമാണ്…
Read More » -
News
ചെന്നെയിൽ സ്കൂൾവാനിൽ ട്രെയിനിടിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ ഗേറ്റ് കീപ്പറെ സസ്പെൻഡ് ചെയ്തു
ചെന്നൈ കടലൂരിൽ ട്രെയിൻ സ്കൂൾ ബസിലിടിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ ഗേറ്റ് കീപ്പറെ സസ്പെൻഡ് ചെയ്തു. ഗേറ്റ് കീപ്പറായിരുന്ന പങ്കജ് കുമാറിനെയാണ് ദക്ഷിണ റെയിൽവേ സസ്പെൻഡ് ചെയ്തത്. കടലൂരിലെ സെമ്മങ്കുപ്പത്തിൽ ഇന്ന് രാവിലെ 7.45നായിരുന്നു അപകടം നടന്നത്. കടലൂരിൽ നിന്ന് മയിലാടുതുറൈയിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനിൽ വാൻ ഇടിക്കുകയായിരുന്നു. ആറ് കുട്ടികളും ഡ്രൈവറുമായിരുന്നു ബസിൽ ഉണ്ടായിരുന്നത്. റെയിൽവേ നടത്തിയ പ്രഥാമിക അന്വേഷണത്തിൽ സ്കൂൾ ബസ് ഡ്രൈവർ നിർബന്ധിച്ചപ്പോഴാണ് അടഞ്ഞു കിടന്ന റെയിൽവേഗേറ്റ് ജീവനക്കാരൻ തുറന്നു നൽകിയതെന്ന് വ്യക്തമായി. മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപയും…
Read More »