charge sheet

  • News

    ലൈംഗികാതിക്രമം നടത്തിയ കേസ്; പി ടി കുഞ്ഞുമുഹമ്മദിന് എതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

    ചലച്ചിത്ര പ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ സംവിധായകനും മുൻ എംഎൽഎയുമായ പി ടി കുഞ്ഞുമുഹമ്മദിന് എതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. ലൈംഗിക അതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് തിരുവനന്തപുരം കന്റോണ്മെന്റ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. ചലച്ചിത്ര പ്രവർത്തകർ അടക്കം 6 സാക്ഷികളെ ഉൾപ്പെടുത്തി. ഒരു വർഷം മുതൽ 5 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. നവംബർ 6ന് തിരുവനന്തപുരത്ത് ചലച്ചിത്രമേളയുടെ സ്ക്രീനിങ്ങിനിടെ കുറ്റകൃത്യം നടന്നെന്നാണ് പരാതി. ഹോട്ടൽ മുറിയിൽവെച്ച് ലൈം​ഗികാതിക്രമം നടത്തിയെന്നതാണ് കേസ്. മുറിയിലെത്തിയ സംവിധായകൻ…

    Read More »
  • News

    കെഎസ്ആര്‍ടിസി ബസ് തടഞ്ഞ കേസ്: ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവിനെയും കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കി

    കെഎസ്ആര്‍ടിസി ബസ് തടഞ്ഞ കേസില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും ബാലുശേരി എംഎല്‍എയുമായ സച്ചിന്‍ദേവും പ്രതികളല്ലെന്ന് കുറ്റപത്രം. ഇരുവരെയും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയാണ് തിരുവനന്തപുരം കറ്റോണ്‍മെന്റ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ മേയറുടെ സഹോദരന്‍ അരവിന്ദ് മാത്രമാണ് പ്രതി. 2024 ഏപ്രില്‍ 27-ാം തീയതി രാത്രി പാളയത്ത് വച്ചാണ് കേസിനാസ്പദമായ സംഭവം. അന്ന് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവര്‍ യദുവുമായി മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയും വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടത് വലിയ വിവാദമായിരുന്നു. മേയര്‍ അടക്കം സഞ്ചരിച്ച വാഹനത്തിന് നേരെ ഡ്രൈവര്‍ അശ്ലീല…

    Read More »
  • News

    തൃശൂരിൽ ഗർഭിണിയായ യുവതി തീകൊളുത്തി മരിച്ച സംഭവം; ഭർതൃമാതാവ് റിമാൻഡിൽ

    തൃശൂർ വരന്തരപ്പിള്ളിയിൽ ഭർതൃവീട്ടിൽ ഗർഭിണിയായ യുവതി തീകൊളുത്തി മരിച്ച സംഭവത്തിൽ ഭർത്താവ് ഷാരോണിന് പിന്നാലെ ഭർതൃമാതാവ് രജനി റിമാൻഡിൽ. സ്ത്രീധന പീഡനത്തെ തുടർന്ന് 20 വയസുള്ള അർച്ചനയാണ് മരിച്ചത്. സംഭവത്തിൽ അർച്ചനയുടെ ഭർത്താവ് ഷാരോണിനെതിരെയും ഭർതൃമാതാവ് രജനിയ്ക്കെതിരെയും കേസെടുത്തിരുന്നു. കഴിഞ്ഞ മാസം 26 നാണ് അർച്ചന ഭർതൃവീട്ടിൽ തീ കൊളുത്തി മരിച്ചത്. മരണപ്പെടുമ്പോൾ അർച്ചന 5 മാസം ഗർഭണിയായിരുന്നു. സ്ത്രീധന ആരോപണത്തെ ചൊല്ലി അർച്ചന ഭർതൃ വീട്ടിൽ നിരന്തരമായി മാനസിക – ശാരിരീക പീഡനങ്ങൾക്ക് ഇരയായിരുന്നു.സംഭവത്തിൽ അർച്ചനയുടെ കുടുംബത്തിൻ്റെ പരാതിയെ തുടർന്ന് വരന്തരപ്പളി പൊലീസ്…

    Read More »
  • News

    കോതമംഗലത്തെ യുവതിയുടെ ആത്മഹത്യ; ‘ലവ് ജിഹാദ്’ അല്ലെന്ന് പൊലീസ്, മതപരിവര്‍ത്തനം നടത്തിയിട്ടില്ലെന്ന് കുറ്റപത്രം

    കോതമംഗലത്തെ 23കാരിയായ യുവതിയുടെ ആത്മഹത്യ ‘ലവ് ജിഹാദ്’ അല്ലെന്ന് പൊലീസ് കുറ്റപത്രം. കേസിൽ പ്രതിയായ റമീസ് യുവതിയെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയിട്ടില്ലെന്നാണ് പൊലീസ് കുറ്റപത്രത്തിൽ പറയുന്നത്. പ്രണയം തുടരാനാകില്ലെന്ന മനോവിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്യതെന്നുമാണ് പൊലീസ് കണ്ടെത്തൽ. കേസിൽ കുറ്റപത്രം ഈയാഴ്ച കോതമംഗലം മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് സമര്‍പ്പിക്കും. ആണ്‍സുഹൃത്തായ റമീസ് പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയതിന്‍റെ നിരാശയിലാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് കുറ്റപത്രത്തിലുള്ളത്. കേസിൽ റമീസിന് പുറമെ റമീസിന്‍റെ മാതാവും പിതാവും പ്രതികളാണ്. കേസിൽ നേരത്തെ റമീസും മാതാപിതാക്കളും റമീസിന്‍റെ സുഹൃത്തായ സഹദും…

    Read More »
  • News

    ലൈംഗിക അധിക്ഷേപ കേസില്‍ ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

    ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചി സെന്‍ട്രല്‍ പൊലീസ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബോബി ചെമ്മണ്ണൂര്‍ നിരന്തരം ദ്വയാര്‍ഥ പ്രയോഗങ്ങള്‍ നടത്തിയതായി കുറ്റപത്രത്തിലുണ്ട്. കേസില്‍ ബോബി ചെമ്മണ്ണൂര്‍ നേരത്തെ അറസ്റ്റിലായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ബോബി ചെമ്മണ്ണൂര്‍ പലര്‍ക്കും എതിരെ നടത്തിയ ലൈംഗികാധിക്ഷേപത്തിന്റെ തെളിവുകളും പൊലീസ് ശേഖരിച്ചു. ലൈംഗിക അധിക്ഷേപത്തിന് പുറമേ നടിയെ പിന്തുടര്‍ന്ന് ശല്യം ചെയ്തതായും കുറ്റപത്രത്തില്‍ പറയുന്നു. മാസങ്ങൾക്ക് മുൻപ് ബോബിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു. കേസിൽ ജാമ്യം ലഭിച്ചിട്ടും ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത് വൈകിപ്പിച്ച ബോബി ചെമ്മണൂരിനെതിരെ…

    Read More »
Back to top button