central government

  • News

    ലഡാക്ക് സംഘര്‍ഷം ; ഇന്ന് സമവായ ചർച്ച, പ്രതിഷേധക്കാരുമായി കേന്ദ്രസർക്കാർ ചർച്ച നടത്തും

    ലഡാക്ക് സംഘര്‍ഷത്തില്‍ പ്രതിഷേധക്കാരുമായി കേന്ദ്രസർക്കാർ ഇന്ന് ചര്‍ച്ച നടത്തും. സംവരണ പരിധി ഉയർത്തുന്നതടക്കം നിർദ്ദേശങ്ങൾ കേന്ദ്രം മുന്നോട്ട് വയ്ക്കാൻ സാധ്യതയുണ്ട്. പിന്നാക്ക സംവരണ പരിധി ഉയർത്താനും‌ സർക്കാർ ജോലികളിൽ തസ്തിക കൂട്ടാനും തയ്യാറെന്ന് കേന്ദ്രം അറിയിച്ചേക്കും. അതേ സമയം, സംസ്ഥാനപദവിയിലും സ്വയംഭരണാവകാശത്തിലും ഉടൻ മറുപടി നൽകിയേക്കില്ല. സോനം വാങ്ചുക്കിൻ്റെ അറസ്റ്റിൽ പ്രതിപക്ഷം പ്രതിഷേധം അറിയിക്കും. എതിർശബ്‌ദത്തെ രാജ്യവിരുദ്ധതായി മുദ്രകുത്തുന്നു. സർക്കാർ ഭയന്നുപോയെന്ന് കോൺഗ്രസ്, തൃണമൂൽകോൺഗ്രസ്, നാഷണൽ കോൺഫറൻസ് പാർട്ടികൾ പാർട്ടികൾ ചൂണ്ടിക്കാട്ടി. ലഡാക്ക് അപക്സ് ബോഡി, കാര്‍ഗില്‍ ഡെമോക്രറ്റിക് അലയന്‍സ് എന്നീ സംഘടനകളുമായാണ് ആഭ്യന്തര…

    Read More »
  • News

    മുണ്ടക്കൈ -ചൂരല്‍മല ദുരന്തം: കേരളത്തിന് 153.20 കോടി അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

    മുണ്ടക്കൈ -ചൂരല്‍മല ദുരന്തത്തില്‍ കേരളത്തിന് 153.20 കോടി അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാന ദുരന്തനിവാരണഫണ്ടിന്റെ കേന്ദ്ര വിഹിതമാണ് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചത്. വിവിധ സംസ്ഥാനങ്ങള്‍ക്കായി ആകെ 1066.80 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. പ്രകൃതി ദുരന്തമുണ്ടായ ഹിമാചല്‍, ഉത്തരാഖണ്ഡ്, അസം, മണിപ്പൂര്‍, മേഘാലയ, മിസോറാം എന്നീ സംസ്ഥാനങ്ങള്‍ക്കും തുക അനുവദിച്ചിട്ടുണ്ട്. അസമിന് 375.60 കോടി രൂപയും, മണിപ്പൂരിന് 29.20 കോടി രൂപയും, മേഘാലയയ്ക്ക് 30.40 കോടി രൂപയും, മിസോറാമിന് 22.80 കോടി രൂപയും, ഉത്തരാഖണ്ഡിന് 455.60 കോടി രൂപയും കേന്ദ്ര വിഹിതമായി അനുവദിച്ചിട്ടുണ്ട്. കേരളം, അസം, മണിപ്പുര്‍,…

    Read More »
  • News

    നിപ: കേന്ദ്ര സംഘം കേരളത്തിലേക്ക്; സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമെന്ന് വിലയിരുത്തല്‍

    കേരളത്തിലെ നിപ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം. നാഷണല്‍ ഔട്ട്‌ബ്രേക്ക് റെസ്‌പോണ്‍സ് ടീമാണ് എത്തുക. ഒരാഴ്ചയ്ക്കുള്ളില്‍ സംഘം എത്തുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. കേരളത്തിന് എല്ലാ വിധ സഹായങ്ങളും നല്‍കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിപയുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിലവില്‍ സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയമാണെന്നാണ് വിലയിരുത്തല്‍. അതിനിടെ പാലക്കാട് ചികിത്സയിലുള്ള യുവതിയുടെ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന മൂന്ന് കുട്ടികളുടെ സാമ്പിള്‍ പരിശോധനാ ഫലം പുറത്തുവന്നു. മൂന്ന് പേരുടേയും ഫലം നെഗറ്റീവാണ്. കോഴിക്കോട് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് പരിശോധനാഫലം നെഗറ്റീവായത്. ഇതോടെ ആശങ്ക അകന്നു. ഇവരില്‍…

    Read More »
  • News

    രാജ്യത്ത് ജാതി സെന്‍സസ് നടത്താന്‍ കേന്ദ്രം : മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

    രാജ്യത്ത് ജാതി സെന്‍സസ് നടത്താന്‍ കേന്ദ്രസര്‍ക്കാര്‍. രാഷ്ട്രീയകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി ഇതിനുള്ള തീരുമാനമെടുത്തതായി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. പൊതു സെന്‍സസിന് ഒപ്പമാണ് ജാതി സെന്‍സസ് നടത്തുകയെന്നും പ്രത്യേക സെന്‍സസിന്റെ ആവശ്യം ഇല്ലെന്നും കേന്ദ്രമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുന്‍പ് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ എല്ലായ്‌പ്പോഴും ജാതി സെന്‍സസിനെ എതിര്‍ക്കുകയായിരുന്നെന്ന് മന്ത്രി പറഞ്ഞു. 2010 ല്‍, അന്തരിച്ച ഡോ. മന്‍മോഹന്‍ സിങ് 2010 ല്‍, ജാതി സെന്‍സസ് നടത്തുന്നത് മന്ത്രിസഭ പരിഗണിക്കുമെന്ന് പറഞ്ഞിരുന്നു. ഇതിനായി മന്ത്രിമാരുടെ ഒരു ഉപസമിതിയും രൂപീകരിച്ചിരുന്നു. മിക്ക രാഷ്ട്രീയ…

    Read More »
  • News

    ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

    കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ക്ഷാമബത്ത വര്‍ധിപ്പിച്ചു. രണ്ടു ശതമാനം വര്‍ധനയാണ് വരുത്തിയത്. 53 ല്‍ നിന്ന് 55 ശതമാനമായാണ് ക്ഷാമബത്ത വര്‍ധിപ്പിച്ചത്. വര്‍ധനയ്ക്ക് ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യം ഉണ്ടായിരിക്കും. ഏകദേശം 48.66 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 66.55 ലക്ഷം പെന്‍ഷന്‍കാര്‍ക്കും കേന്ദ്ര തീരുമാനം ഗുണം ചെയ്യും. ക്ഷാമബത്ത വര്‍ധന മൂലം 6614 കോടിയുടെ ബാധ്യത സര്‍ക്കാരിന് ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രിസഭാ തീരുമാനം അറിയിച്ച കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ ശുപാര്‍ശകളെ അടിസ്ഥാനമാക്കിയുള്ള അംഗീകൃത ഫോര്‍മുല പ്രകാരമാണ്…

    Read More »
Back to top button