Censor Board

  • News

    ജെഎസ്‌കെയ്ക്ക് പ്രദര്‍ശനാനുമതി; പുതിയ പകര്‍പ്പില്‍ എട്ട് മാറ്റങ്ങള്‍

    വിവാദങ്ങള്‍ക്കൊടുവില്‍ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയ്ക്ക് പ്രദര്‍ശനാനുമതി. പുതിയ പകര്‍പ്പില്‍ എട്ട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ടൈറ്റിലില്‍ നടി അനുപമയുടെ കഥാപാത്രത്തിന്‌റെ പേര് ജാനകി വി എന്ന് ചേര്‍ക്കും. പുതിയ മാറ്റങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് സെന്‍സര്‍ ബോര്‍ഡ് ജെഎസ്‌കെയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്. ഇന്നലെയാണ് സിനിമയുടെ പുതുക്കിയ പതിപ്പ് സമര്‍പ്പിച്ചത്. കോടതിയില്‍ വിചാരണ നടക്കുന്ന ഭാഗത്ത് അനുപമ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പേരെടുത്ത് വിളിക്കുന്ന ഭാഗം മ്യൂട്ട് ചെയ്തിട്ടുണ്ട്. രണ്ടര മിനിറ്റിനിടെ ആറ് ഭാഗങ്ങളിലാണ് ഇത്തരത്തില്‍ മ്യൂട്ട്. കൂടാതെ ജാനകി വി എന്ന് ചിത്രത്തിന്റെ സബ്…

    Read More »
  • News

    ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ പുതിയ പതിപ്പ് സെൻസർ ബോർഡിന് മുൻപിൽ സമർപ്പിച്ചു

    സെൻസർ ബോർഡ് പ്രദർശന അനുമതി നിഷേധിച്ച ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ പുതിയ പതിപ്പ് സെൻസർ ബോർഡിന് മുൻപിൽ സമർപ്പിച്ചു. ഹൈക്കോടതിക്ക് മുൻപിൽ സെൻസർ ബോർഡ് ആവശ്യപ്പെട്ട തിരുത്തലുകൾ വരുത്തിയാണ് സിനിമ വീണ്ടും പ്രദർശനാനുമതി തേടുന്നത്. സെൻസർ ബോർഡ് ജൂറി അംഗങ്ങൾ സിനിമ കണ്ട് സർട്ടിഫിക്കറ്റ് നൽകിയാൽ ഒരാഴ്ചക്കുള്ളിൽ ചിത്രം തീയറ്ററുകളിലേക്ക് എത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം. സിനിമയുടെ മധ്യ ഭാഗത്തായി ജാനകി എന്ന് പ്രയോഗിക്കുന്ന 2 ഭാഗങ്ങൾ മ്യൂട്ട് ചെയ്തും സബ് ടൈറ്റിലിൽ ജാനകി വി എന്ന് മാറ്റിയുമാണ് പുതിയ പതിപ്പ്…

    Read More »
  • News

    ജാനകി എന്ന പേരിന് എന്താണ് കുഴപ്പം’; സെൻസർ ബോർഡിനോട് ഹൈക്കോടതി

    സുരേഷ് ​ഗോപി ചിത്രം ജെഎസ്കെ അഥവാ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ വിവാദത്തിൽ സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സിനിമയിലെ നായിക അതിജീവിതയാണ് നീതിക്ക് വേണ്ടി പോരാടുന്ന സ്ത്രീ അവർക്ക് ജാനകി എന്ന പേര് നൽകുന്നതിൽ എന്ത് പ്രശ്നം എന്ന് സെൻസർ ബോർഡിനോട് ഹൈക്കോടതി. ജാനകി എന്ന പേരിന് എന്താണ് കുഴപ്പം എന്ന് കോടതി ചോദിച്ചു. പേര് തീരുമാനിക്കുള്ള സ്വാതന്ത്ര്യം കലാകാരന് ഉണ്ട്. നിലവിൽ നൽകിയ കാരണങ്ങൾക്ക് അല്ലാതെ മറ്റെന്തെങ്കിലും ഉണ്ടോ എന്ന് അറിയിക്കണം.കോടതിയോട് സിനിമ കാണാൻ ആവശ്യപ്പെട്ട് നിർമാതാകൾ രംഗത്തെത്തി.…

    Read More »
  • News

    ‘സെന്‍സര്‍ ബോര്‍ഡോ സെന്‍സില്ലാ ബോര്‍ഡോ’; ജാനകി എന്ന പേരു മാറ്റണമെന്ന സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശത്തില്‍ പ്രതികരിച്ച് വി ശിവന്‍കുട്ടി

    സെന്‍സര്‍ ബോര്‍ഡോ സെന്‍സില്ലാ ബോര്‍ഡോ- കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവും നടനുമായ സുരേഷ്‌ഗോപിയുടെ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് കട്ട് നിര്‍ദേശിച്ചതില്‍ വിമര്‍ശനവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി സെന്‍സര്‍ ബോര്‍ഡിനെതിരെ രംഗത്തെത്തിയത്. ജാനകി vs സ്‌റ്റേറ്റ് ഒാഫ് കേരള എന്ന സിനിമയുടെ പേര് മാറ്റണമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം. ഹൈന്ദവ ദൈവത്തിന്റെ പേരാണ് ജാനകിയെന്നും അത് മാറ്റണമെന്നുമാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം.അതേസമയം പേര് മാറ്റാന്‍ കഴിയില്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.ജൂണ്‍ 27ന് വേള്‍ഡ് വൈഡ് റിലീസ് തീരുമാനിച്ച ചിത്രത്തിന്റെ റിലീസ് ഇതോടെ…

    Read More »
Back to top button