celebration
-
News
77-ാമത് റിപ്പബ്ലിക് ദിനാഘോഷം നാളെ; രാഷ്ട്രപതി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
77-ാമത് റിപ്പബ്ലിക് ദിനാഘോഷം നാളെ. റിപ്പബ്ലിക് ദിന പരേഡിനായുള്ള എല്ലാ സജ്ജീകരണങ്ങളും ഡൽഹിയിലെ കർത്തവ്യപഥിൽ പൂർത്തിയായി. തിങ്കളാഴ്ച്ച രാവിലെയാണ് പ്രൗഢഗംഭീരമായ ചടങ്ങുകൾ നടക്കുക. ആഘോഷങ്ങൾക്ക് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമ്മു ഇന്ന് വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്തത് സംസാരിക്കും. പത്മാപുരസ്കാരങ്ങളും സൈനിക പൊലീസ് മെഡലുകളും ഇന്ന് പ്രഖ്യാപിക്കും. റിപ്പബ്ലിക് ദിനം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് ഡൽഹി. പഴുതടച്ച സുരക്ഷയാണ് ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. അതേസമയം, റിപ്പബ്ലിക് ദിന ആഘോഷങ്ങളിലെ മുഖ്യാതിഥികളായ യൂറോപ്യൻ യൂണിയൻ നേതാക്കളുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്ന് കൂടിക്കാഴ്ച നടത്തും. യൂറോപ്യൻ…
Read More » -
News
ക്രിസ്മസ് ; സംസ്ഥാനത്തെ ദേവാലയങ്ങളിൽ പ്രത്യേക തിരുപ്പിറവി പ്രാർത്ഥനകൾ, പാതിരാകുർബാനയിൽ പങ്കെടുത്ത് ആയിരങ്ങൾ
യേശുക്രിസ്തുവിന്‍റെ തിരുപ്പിറവിയുടെ ഓര്‍മ പുതുക്കുകയാണ് സംസ്ഥാനത്തെ ക്രൈസ്തവ വിശ്വാസികൾ. സംസ്ഥാനത്തിന് അകത്തും പുറത്തും ദേവാലയങ്ങളിൽ പാതിരാകുര്‍ബാനകളില്‍ ആയിരങ്ങൾ പങ്കെടുത്തു. സിറോ മലബാർ സഭാ ആസ്ഥാനമായ കൊച്ചി സെന്‍റ് മൗണ്ടിൽ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ തിരുപ്പിറവി ചടങ്ങുകൾക്ക് നേതൃത്വം നൽകി. ജാതി മത വ്യത്യാസമില്ലാതെ എല്ലാവരും പുൽക്കൂടും ക്രിസ്മസും ഏറ്റെടുത്തുവെന്നും പ്രത്യാശയുടെ തീർത്ഥാടകരാകാൻ എല്ലാവർക്കും കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. പാളയം സെന്റ് ജോസഫ് മെട്രോ പൊളിറ്റൻ കത്തിഡ്രലിൽ നടന്ന ക്രിസ്മസ് ദിന ശുശ്രഷകൾക്ക് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ…
Read More » -
News
തിരുപ്പിറവിയുടെ ഓർമയിൽ ഇന്ന് ക്രിസ്മസ്
തിരുപ്പിറവിയുടെ ഓർമ്മകൾ പുതുക്കി ക്രൈസ്തവർ ക്രിസ്മസ് ആഘോഷിക്കുന്നു. പള്ളികളിൽ പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾ നടന്നു. ആത്മീയതയുടെയും ആഘോഷത്തിന്റെയും ഈ ദിനത്തിൽ സന്മനസ്സുള്ളവർക്ക് സമാധാനമെന്ന സന്ദേശമാണ് നൽകുന്നത്. കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ നടന്ന പാതിരാ കുർബാന ശുശ്രൂഷകൾക്ക് കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ്പ് ഡോ വർഗീസ് ചക്കാലക്കൽ നേതൃത്വം നൽകി. കോഴിക്കോട് രൂപതയെ അതിരൂപതയാക്കി ഉയർത്തപ്പെട്ട ശേഷമുള്ള ആദ്യ ക്രിസ്മസ് എന്ന പ്രത്യേകത കൂടി കോഴിക്കോട്ടെ വിശ്വാസികൾക്കുണ്ട്. തിരുവനന്തപുരം പട്ടം സെൻറ് മേരീസ് കത്തീഡ്രലിൽ മലങ്കര കത്തോലിക്ക സഭ കർദിനാൾ മാർ ബസേലിയോസ് കാതോലിക്ക ബാവ…
Read More » -
News
ദീപങ്ങളുടെ ഉത്സവമായ ഇന്ന് ദീപാവലി; ആഘോഷ നിറവിൽ രാജ്യം
ദീപങ്ങളുടെ ഉത്സവമായ ദീപാവലി ഇന്ന് . തിന്മയ്ക്ക് മേൽ നന്മ നേടുന്ന വിജയത്തെ ആഘോഷമാക്കുന്ന ഉത്സവമാണ് ദീപാവലി. ദീപം കൊളുത്തി, മധുരത്തിനൊപ്പം ആനന്ദം പങ്കിട്ടാണ് രാജ്യം മുഴുവൻ ദീപാവലി ആഘോഷിക്കുന്നത്. ഇരുളിൽ നിന്നും വെളിച്ചത്തിലേക്ക് എന്ന മഹത്തായ സന്ദേശമാണ് ദീപാവലിയുടേത്. മൺചിരാതിൽ ദീപം തെളിയിച്ചും പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ദീപങ്ങളുടെ നിറച്ചാർത്തൊരുക്കുന്ന ദിവസം. ദീപാവലിയെക്കുറിച്ച് പല ഐതിഹ്യങ്ങളുണ്ട്. പതിനാല് വർഷത്തെ വനവാസത്തിന് ശേഷം അയോധ്യയിലെത്തുന്ന ശ്രീരാമന്റെ വരവിന്റെ ആഘോഷമാണ് ദീപാവലിയെന്നാണ് ഒരു കഥ. ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിന്റെ ആഘോഷമാണെന്നും പാലാഴി മഥനത്തിൽ…
Read More » -
News
ഇന്ന് ശ്രീകൃഷ്ണ ജയന്തി ; സംസ്ഥാനത്ത് വിപുലമായ ആഘോഷം, വൈകിട്ട് ശോഭായാത്ര
ഇന്ന് ശ്രീകൃഷ്ണ ജയന്തി. ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമിരോഹിണി മഹോത്സവം തുടങ്ങി. പൂജകളും ആഘോഷങ്ങളും ഘോഷയാത്രയും നാടൻ കലകളുമായി വലിയ ആഘോഷമാണ് ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നത്. വൻ ഭക്തജന തിരക്ക് അനുഭവപ്പെടുന്നതിനാൽ ക്ഷേത്രത്തിലെത്തുന്നവർക്കെല്ലാം ദർശനം ലഭ്യമാക്കാൻ സാധ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ദേവസ്വം ചെയർമാൻ അറിയിച്ചു. പുലർച്ചെ മൂന്നുമണിക്ക് നിർമ്മാല്യ ദർശനത്തോടെ ക്ഷേത്രത്തിലെ അഷ്ടമി രോഹിണി ചടങ്ങുകൾ തുടങ്ങി. ഇരുനൂറിലേറെ കല്യാണങ്ങളാണ് ഇന്ന് ഗുരുവായൂരിൽ നടക്കുക. ക്രമീകരണങ്ങളുടെ ഭാഗമായി വി.ഐ.പി., സ്പെഷ്യൽ ദർശനങ്ങൾക്ക് നിയന്ത്രണമുണ്ടാകും. പൂജകളും ആഘോഷങ്ങളും ഘോഷയാത്രയും നാടൻ കലകളും എല്ലാം കോർത്തിണക്കി ഇന്ന് ഗുരുവായൂർ ക്ഷേത്ര…
Read More »