car accident
-
News
മയക്കുമരുന്ന് പരിശോധനയ്ക്ക് പോകുന്നതിനിടെ കാറിൽ ലോറിയിടിച്ചു; പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു
കാസർകോട് ചെങ്കള നാലാംമൈലിൽ ഡ്യൂട്ടിക്കിടെ വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ബേക്കൽ ഡിവൈഎസ്പിയുടെ ഡാൻസാഫ് സ്ക്വാഡിലെ സീനിയർ സിപിഒ സജീഷ് ആണ് മരിച്ചത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരം ലഭിച്ചതിൽ സ്വകാര്യ കാറിൽ പരിശോധനയ്ക്ക് പോകുമ്പോൾ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. കാറിൽ കൂടെ ഉണ്ടായിരുന്ന സിവിൽപൊലീസ് ഓഫീസർ സുഭാഷിന് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് പുലർച്ചെ 2.45 ഓടെയാണ് അപകടം. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Read More » -
News
തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് മുന്നിലുണ്ടായ വാഹനാപകടം; പരുക്കേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു
തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് മുന്നിലുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. കരകുളം സ്വദേശി ഷാഫിയാണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ, ഓട്ടോ സ്റ്റാന്റിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ഷാഫി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ ഞായറാഴ്ചയാണ് ജനറൽ ആശുപത്രിക്ക് മുന്നിൽ നിയന്ത്രണം വിട്ടക്കാർ ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറിയത്. വട്ടിയൂർക്കാവ് സ്വദേശിയായ വിഷ്ണുനാഥാണ് കാറോടിച്ചിരുന്നത്. ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടുകയും കാർ ഫുട്പാത്തിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. അപകടത്തിൽ 5 പേർക്കാണ് പരുക്കേറ്റത്. പരുക്കേറ്റത്തിൽ രണ്ടുപേർ ഓട്ടോ ഡ്രൈവർമാരായിരുന്നു. മറ്റുള്ളവർ…
Read More » -
News
കുന്നംകുളത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ചു, രണ്ട് പേര്‍ക്ക് ദാരുണാന്ത്യം
തൃശൂര്‍ കുന്നംകുളത്ത് കാണിപ്പയ്യൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ചു രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയായ കണ്ണൂര്‍ സ്വദേശി കുഞ്ഞിരാമന്‍ (81), കാര്‍ യാത്രികയായ കുന്നംകുളം സ്വദേശി പുഷ്പ (52) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ നാലു പേര്‍ക്ക് പരുക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ് അപകടം. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. എറണാകുളത്തു നിന്നും കണ്ണൂരിലേക്ക് രോഗിയുമായി പോകുന്ന ആംബുലന്‍സും കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാണിപ്പയ്യൂര്‍ സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത്. എതിര്‍ ദിശയില്‍ വന്ന കാര്‍ പെട്ടെന്ന് നിയന്ത്രണം തെറ്റി…
Read More » -
News
യുപിയിൽ തീർത്ഥാടകരുടെ കാർ കനാലിലേക്ക് മറിഞ്ഞു; 11 മരണം
ഉത്തർപ്രദേശിലെ ഗോണ്ടയിൽ വാഹനാപകടത്തിൽ 11 പേർ മരിച്ചു. ഗോണ്ടയിലെ ഇടിയതോക്ക് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടുമണ്ടായത്. ക്ഷേത്ര ദർശനത്തിന് പോയ ഭക്തരാണ് അപകടത്തിൽപ്പെട്ടത്. പൃഥ്വിനാഥ് ക്ഷേത്രത്തിലേക്ക് പോയ ഭക്തർ സഞ്ചരിച്ച കാറാണ് തോട്ടിലേക്ക് മറിഞ്ഞത്. വാഹനത്തിൽ 15 പേരുണ്ടായിരുന്നു. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
Read More » -
News
ഷൈന്‍ ടോം ചാക്കോയുടെ കാര്‍ അപകടത്തില്‍പ്പെട്ടു, പിതാവ് മരിച്ചു, നടന് പരിക്ക്
വാഹനാപകടത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് ചാക്കോ മരിച്ചു. സേലത്തിന് സമീപം വെച്ച് ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിലേക്ക് ഒരു ട്രക്ക് വന്നിടിക്കുകയായിരുന്നു എന്നാണ് വിവരം. നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് അപകടത്തില്‍ പരിക്കേറ്റു. പുലര്‍ച്ചെ ആറു മണിയോടെയായിരുന്നു അപകടം. നടന്‍ ഷൈന്‍ ടോം ചാക്കോയെ ബംഗലൂരുവില്‍ ചികിത്സയ്ക്കായി കൊണ്ടുപോകുമ്പോഴായിരുന്നു അപകടമുണ്ടായത്. ഷൈനിന്റെ അസിസ്റ്റന്റാണ് വാഹനം ഓടിച്ചിരുന്നത്. കാറില്‍ ഷൈനിന്റെ അച്ഛനും അമ്മയും സഹോദരനുമാണ് ഉണ്ടായിരുന്നത്. ഷൈന്‍ ടോം ചാക്കോ കാറിന്റെ പിന്നില്‍ കിടന്നുറങ്ങുകയായിരുന്നു. അപകടത്തില്‍ ഷൈന്‍ ടോം ചാക്കോയുടെ…
Read More »