candidates
-
News
ആരൊക്കെ മത്സരിക്കും ? കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത്
നിയമസഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ, സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കമുള്ള ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്. കെപിസിസി തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള പൊതുമാനദണ്ഡം യോഗത്തില്‍ തീരുമാനിച്ചേക്കും. സീറ്റു വെച്ചുമാറ്റ സാധ്യതകളും യോഗത്തില്‍ ചര്‍ച്ചയായേക്കും. സിറ്റിങ്ങ് എംഎല്‍എമാരില്‍ ബഹുഭൂരിപക്ഷത്തിനും വീണ്ടും സീറ്റ് ലഭിച്ചേക്കും. പാലക്കാട് മണ്ഡലത്തില്‍ നിലവിലെ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് സീറ്റ് നല്‍കില്ല. ലൈംഗികപീഡനക്കേസില്‍പ്പെട്ട രാഹുലിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയിരുന്നു. തൃപ്പൂണിത്തുറയില്‍ കെ ബാബുവിന് പകരം സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ചും ചര്‍ച്ചയായേക്കും. ആശയക്കുഴപ്പമുള്ള സീറ്റുകളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്…
Read More »