C. Joseph Vijay
-
News
തമിഴ്നാട് മുഖ്യമന്ത്രി വിജയുമായി കൂടിക്കാഴ്ച; വി.ഡി. സതീശൻ ചർച്ച ചെയ്തത് വിവിധ വികസന വിഷയങ്ങൾ
തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യുമായി കൂടിക്കാഴ്ച നടത്തി കേരള മുഖ്യമന്ത്രി വി ഡി സതീശൻ. ചെന്നൈ മഹാബലിപുരത്ത് നടക്കുന്ന ദക്ഷിണ മേഖലാ കൗൺസിലിന്റെ 31 -ാം യോഗത്തിന് മുന്നോടിയായാണ് ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണവും വിവിധ വികസന വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. മുഖ്യമന്ത്രി വി ഡി സതീശനൊപ്പം വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ മഹാബലിപുരത്ത് രാവിലെ 10 മണി മുതലാണ്…
Read More » -
News
‘മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പുയർത്താൻ അനുവദിക്കില്ല’; തമിഴ്‌നാട് സർക്കാരിനെതിരെ കേരളം
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്‌നാട് സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരെ കേരളം. വിഷയത്തിൽ പ്രതിഷേധമറിയിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് അറിയിച്ചു. ഒരു കാരണവശാലും ജലനിരപ്പുയർത്താൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഡാമിന്റെ സുരക്ഷ പ്രധാന വിഷയമാണ്. ജലനിരപ്പ് 142 അടി എന്ന നിലപാടിൽ മാറ്റമില്ല. തമിഴ്‌നാടിന്റെ പ്രഖ്യാപനത്തിനെതിരെ കോടതിയിൽ പോകുന്നതടക്കം പരിഗണിക്കും. തമിഴ്‌നാടിനെ ഔദ്യോഗികമായി പ്രതിഷേധമറിയിക്കുമെന്നും മന്ത്രി പറഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്‌യുടെ ആദ്യ ബഡ്‌ജറ്റിലായിരുന്നു മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തുമെന്ന പ്രഖ്യാപനമുണ്ടായത്. നിലവിലെ കരാറുകൾ, നീതിന്യായ നിർദേശങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി ജലനിരപ്പ്…
Read More » -
News
ഓപ്പറേഷന്‍ തൂഫാന് പിന്തുണ; മോഹന്‍ലാലിനൊപ്പം പരിപാടിയില്‍ പങ്കെടുക്കും വിജയ്
ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ടിന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ. തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും. നടന്‍ മോഹന്‍ലാലിനൊപ്പം ആഭ്യന്തര വകുപ്പിന്റെ ലഹരിവിരുദ്ധ പരിപാടിയില്‍ വിജയ് പങ്കെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കേരള-തമിഴ്‌നാട് അതിര്‍ത്തി പൂര്‍ണമായും പൊലീസ് നിരീക്ഷണത്തില്‍ കൊണ്ടുവരുമെന്നും വിവരങ്ങള്‍ ഇരു സംസ്ഥാനങ്ങളും പരസ്പരം കൈമാറുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഓപ്പറേഷന്‍ തൂഫാന് പിന്തുണ തേടി മുഖ്യമന്ത്രി വിജയുമായി ചെന്നൈയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രതികരണം. കഴിഞ്ഞദിവസം ദക്ഷിണേന്ത്യയെ ലഹരി മുക്തമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി കേരളം, തമിഴ്നാട്,…
Read More »