By Election
-
News
‘ഭരണവിരുദ്ധ വികാരമല്ല’, തോൽവിയുടെ പാഠങ്ങള്‍ ഉള്‍കൊണ്ട് മുന്നോട്ടുപോകുമെന്ന് എം സ്വരാജ്
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിൽ ആദ്യ പ്രതികരണവുമായി എൽഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. തോറ്റ കാരണം പരിശോധിക്കുമെന്നും ഭരണവിരുദ്ധ വികാരമെന്ന് വിലയിരുത്താനാകില്ലെന്നും എം സ്വരാജ് പറഞ്ഞു. മണ്ഡലത്തിൽ പൊതുവെ തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്. പ്രതീക്ഷക്ക് അനുസരിച്ചുള്ള പ്രകടനം നടത്താനായിട്ടില്ലെന്നും എം സ്വരാജ് പറഞ്ഞു. ഇടതുപക്ഷം മുന്നോട്ടുവെച്ച ഒരു രാഷ്ട്രീയ നിലപാടുമായി തെരഞ്ഞെടുപ്പിൽ മുന്നോട്ടുപോകാനായി. ജനങ്ങളുടെ പ്രശ്നങ്ങള്‍ മാത്രമാണ് മുന്നോട്ടുവെച്ചത്. തിരിച്ചടി നേരിട്ടെങ്കിലും എനിക്ക് ഞാനായി തന്നെ ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി. ഒരു വര്‍ഗീയ വാദിയുടെയും പിന്തുണ ഒരു കാലത്തും ഇടതുപക്ഷത്തിന് ആവശ്യമില്ല. വിജയിയായ ആര്യാടൻ ഷൗക്കത്തിന് എല്ലാ…
Read More » -
Kerala
‘യുഡിഎഫിന് തികഞ്ഞ ആത്മവിശ്വാസം; നിലമ്പൂരിൽ രാഷ്ട്രീയ പോരാട്ടം’; സണ്ണി ജോസഫ്
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് തികഞ്ഞ ആത്മവിശ്വാസമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. നിലമ്പൂരിൽ അതിശക്തമായ ജനവികാരം സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഫിലക്കുമെന്ന് സണ്ണി ജോസഫ് പറഞ്ഞു. പാലക്കാട് നിന്ന് സിപിഐഎം പാഠം പഠിച്ചു. ഇന്നതെ ദിവസം വളരെ പോസിറ്റിവാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. യുഡിഎഫിന് എപ്പോഴും ഗുണകരമായ വാർത്തകൾ തന്നെയാണ്. നിലമ്പൂരിൽ തിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയപ്പോൾ തന്നെ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തിയുള്ള വിചാരണയാണ് നടക്കുക. ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള പോരാട്ടമാണ്. ജനകീയ വിധി തങ്ങൾ സമ്പാദിക്കുമെന്നും ഇതിന് വേണ്ടി ജനങ്ങളെ സമീപിക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.…
Read More » -
News
നിലമ്പൂരില്‍ മത്സരിക്കാന്‍ അന്‍വര്‍; ദേശീയ നേതൃത്വത്തെ സന്നദ്ധത അറിയിച്ചു
നിലമ്പൂരില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും നിലമ്പൂര്‍ മുന്‍ എംഎല്‍എയുമായ പി വി അന്‍വര്‍. ടിഎംസി ദേശീയ നേതൃത്വത്തെയാണ് മത്സര സന്നദ്ധത അറിയിച്ചത്. പ്രചാരണത്തിന് എത്തേണ്ട നേതാക്കളുടെ പട്ടികയും അന്‍വര്‍ ദേശീയ നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. മത്സരത്തിന് ഒരുങ്ങാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നിര്‍ദ്ദേശം നല്‍കി. തൃണമൂല്‍ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിര്‍ണായക യോഗം ഇന്ന് മഞ്ചേരിയില്‍ നടക്കും. വൈകുന്നേരം നാല് മണിക്കാണ് യോഗം ചേരുന്നത്. നാളെ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗവും ചേരും. ഇതിന് ശേഷം മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടത്തുക. അതേസമയം…
Read More » -
News
സ്ഥാനാര്‍ത്ഥിത്വത്തില്‍ യുഡിഎഫ് ഒന്നുകൂടി ആലോചിക്കണം: പി വി അൻവർ
നിലമ്പൂരിൽ സ്ഥാനാർത്ഥിയെ നിർത്തേണ്ടെന്ന ബിജെപി തീരുമാനം സിപിഐഎമ്മിനെ സഹായിക്കാനെന്ന് പി വി അൻവർ. സിപിഐഎം-ബിജെപി കൂട്ടുകെട്ട് നിലമ്പൂരിൽ പുറത്തുവരുമെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫ് സ്ഥാനാർത്ഥിയുടെ മതം പരിശോധിക്കുകയാണ് സിപിഐഎം. കമ്മ്യൂണിസ്റ്റ് പാർട്ടി രാഷ്ട്രീയാധിഷ്ഠിതമായി തെരഞ്ഞെടുപ്പിനെ നേരിട്ട കാലം കടന്നുപോയി. ജാതി സമവാക്യങ്ങൾ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് എങ്ങനെ ജയിക്കാമെന്നാണ് ആലോചന. 2031-ലെ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെയും അടിച്ചിട്ട് ബിജെപി അധികാരത്തിലെത്താനാണ് ശ്രമിക്കുന്നത്. രാജീവ് ചന്ദ്രശേഖറിനെ കൊണ്ടുവന്നത്പിണറായിയെ മറികടക്കാനുളള ബിജെപിയുടെ ശ്രമത്തിന്റ ഭാഗമാണ്. സ്ഥാനാര്‍ത്ഥിത്വത്തില്‍ യുഡിഎഫ് ഒന്നുകൂടി ആലോചിക്കണം. വി എസ് ജോയിയെ നിർദേശിച്ചത് കുടിയേറ്റ കർഷകരെ പ്രതിനിധാനം…
Read More »