business news
-
Business
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 840 രൂപ കൂടി
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 840 രൂപയുടെ വര്‍ധനയോടെ വില 1,10,520 രൂപയിലെത്തി. ഗ്രാമിന് 105 രൂപ ഉയര്‍ന്ന് 13,815 രൂപയായി. ഒക്ടോബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. യുഎസ് ഡോളറിന്റെ മൂല്യം മന്ദഗതിയിലായതും അമേരിക്കന്‍ ട്രഷറി ബോണ്ട് വരുമാനം ഇടിഞ്ഞതും സ്വര്‍ണത്തിന് കരുത്തായി. വെള്ളിയാഴ്ച സ്‌പോട്ട് ഗോള്‍ഡ് വില 1.1 ശതമാനം വര്‍ധിച്ച് ഔണ്‍സിന് 4,177.44 ഡോളറിലെത്തി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വിലയും 1.1 ശതമാനം ഉയര്‍ന്ന് 4,202 ഡോളറായി. ബുധനാഴ്ച രണ്ട്…
Read More » -
Business
സ്വർണവിലയിൽ വീണ്ടും വലിയ വർദ്ധനവ്; നാലുദിവസം കൊണ്ട് പവന് കൂടിയത് 6000 രൂപ
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വലിയ വർദ്ധനവ്. ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,19,600 രൂപയായി വർദ്ധിച്ചു. ഒരു ഗ്രാം സ്വർണത്തിന്റെ വില 14,950 രൂപയാണ്. രാജ്യാന്തര വിപണിയിൽ സ്വർണവില വലിയ രീതിയിൽ ഉയർന്നതിന് പിന്നാലെയാണ് കേരളത്തിലും സ്വർണവില കൂടിയത്. നാലുദിവസം കൊണ്ട് 6000 രൂപയുടെ വർദ്ധനവാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്. ഡോളർ ദുർബലമായതും അമേരിക്കൻ ട്രഷറി ദീർഘകാല സർക്കാർ കടപ്പത്രങ്ങളുടെ ആദായ നിരക്ക് വർദ്ധിപ്പിക്കുമെന്ന പ്രഖ്യാപനവുമാണ് സ്വർണവില പെട്ടെന്ന് വലിയ തോതിൽ ഉയരാനുള്ള…
Read More » -
Travel
മൈക്രോ ഫിനാന്‍സ് മേഖലയില്‍ കിട്ടാക്കടം പെരുകുന്നു
മൈക്രോ ഫിനാന്‍സ് മേഖലയിലെ നിഷ്‌ക്രിയ ആസ്തി ഇതാദ്യമായി 50,000 കോടി രൂപ പിന്നിട്ടു. മൊത്തം വായ്പകളില്‍ കിട്ടാക്കടമായി മാറിയേക്കാവുന്ന പോര്‍ട്ഫോളിയോ ഒരു വര്‍ഷം മുമ്പത്തെ ഒരു ശതമാനത്തില്‍നിന്ന് 3.2 ശതമാനമായി ഉയരുകയും ചെയ്തു. 2024 ഡിസംബര്‍ അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരമാണ് ഈ വിലയിരുത്തല്‍. വായ്പ നല്‍കുന്നതിലെ ഗുരുതരമായ വീഴ്ചയായാണ് ഇതിനെ കണക്കാക്കുന്നത്. നിഷ്‌ക്രിയ ആസ്തിയിലെ വര്‍ധനവിന് ആനുപാതികമായി തുടര്‍ച്ചയായി മൂന്നാമത്തെ പാദത്തിലും മൈക്രോ ഫിനാന്‍സ് വായ്പകളുടെ തോതില്‍ കുറവുണ്ടായി. മൂന്നു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള താഴ്ന്ന വരുമാനക്കാര്‍ക്ക് ഈടില്ലാതെ നല്‍കുന്ന…
Read More »