bus accident
-
News
ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം, തിരുവനന്തപുരത്ത് ബസ് ഡിവൈഡറില്‍ ഇടിച്ചുകയറി
സ്വകാര്യ ബസ് ഡിവൈഡറില്‍ ഇടിച്ച് കയറി അപകടം. തിരുവനന്തപുരം സ്‌പെന്‍സര്‍ ജങ്ഷനിലാണ് അപകടം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന കാശിനാഥന്‍ എന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. ബസ് ഡിവൈഡറില്‍ ഇടിച്ച് കയറുകയും സമീപത്ത് സ്ഥാപിച്ചിരുന്ന തെരുവ് വിളക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ബസ് ഓടിച്ചിരുന്ന പ്രമോദിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിന് പിന്നാലെയാണ് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. അപകടത്തില്‍ പ്രമോദിനും രണ്ട് യാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്. മൂന്ന് പേരെയും തീരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More » -
News
ഓടിക്കൊണ്ടിരുന്ന ബസിന് മുകളിലേക്ക് കൂറ്റന്‍ ആല്‍മരം കടപുഴകി വീണു; നിരവധി പേര്‍ക്ക് പരിക്ക്
ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ കൂറ്റന്‍ ആല്‍മരം കടപുഴകി വീണ് അപകടം (bus accident). നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. അപകടത്തില്‍ ബസിന്റെ പിന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. പിന്‍ സീറ്റിനിടയില്‍ കുടുങ്ങിയ യുവാവിനെ അരമണിക്കൂറോളം പരിശ്രമിച്ചാണ് രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് 4.30ന് പട്ടിക്കാട് – വടപുറം സംസ്ഥാനപാതയില്‍ വണ്ടൂരിനും പോരൂരിനും ഇടയില്‍ പുളിയക്കോട് ആണ് അപകടമുണ്ടായത്. പെരിന്തല്‍മണ്ണ ഭാഗത്തുനിന്നു വഴിക്കടവിലേക്ക് പോവുകയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. റോഡരികിലെ മരം വീഴുന്നത് കണ്ട് ബസ് അരികിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍…
Read More »