Building collapsed
-
News
ഇടുക്കി പാമ്പനാറില്‍ നിര്‍മാണത്തില്‍ ഇരുന്ന അഞ്ചു നില കെട്ടിടം തകര്‍ന്ന് വീണു; ആളപായമില്ല
ഇടുക്കി പാമ്പനാറില്‍ നിര്‍മാണത്തില്‍ ഇരുന്ന അഞ്ചു നില കെട്ടിടം തകര്‍ന്ന് വീണു. അപകടസമയത്ത് കെട്ടിടത്തില്‍ തൊഴിലാളികള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. നിര്‍മാണത്തിലെ അപാകത ആണ് അപകടത്തിനു കാരണം എന്ന് നിഗമനം. റോഡിന് സമീപത്തായിരുന്നു ഈ കെട്ടിടം. സമീപത്ത് വീടുകളുള്‍പ്പടെ മറ്റ് കെട്ടിടങ്ങളുമുണ്ടായിരുന്നു. എന്നാല്‍ അവയ്‌ക്കൊന്നും അപകടത്തില്‍ യാതൊരു കേടുപാടും സംഭവിച്ചിട്ടില്ല.
Read More » -
News
കളിക്കുന്നതിനിടെ വീട് ഇടിഞ്ഞുവീണു; അട്ടപ്പാടിയില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
പാലക്കാട് അട്ടപ്പാടിയില്‍ പാതി പണികഴിഞ്ഞ വീട് ഇടിഞ്ഞുവീണ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. അട്ടപ്പാടി കരുവാരഊരിലാണ് സംഭവം. സഹോദരങ്ങളായ ഏഴുവയസുകാരന്‍ ആദി, നാലുവയസുകാരനായ അജ്‌നേഷ് എന്നിവരാണ് മരിച്ചത്. ബന്ധുവായ ആറുവയസുകാരി അഭിനയയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്ന് വൈകിട്ട് ആണ് അട്ടപ്പാടിയെ നടുക്കിയ അപകടം ഉണ്ടായത്. 2016 വീടുപണി നിര്‍ത്തിവെച്ചത് ആയിരുന്നു. ആള്‍താമസം ഇല്ലാത്ത വീട്ടില്‍ കുട്ടികള്‍ കളിക്കാന്‍ എത്തിയതിനിടെയാണ് അപകടമുണ്ടായത്. ഒപ്പം ഉണ്ടായിരുന്ന ബന്ധുവായ ആറു വയസ്സുകാരി അഭിനയക്ക് ഗുരുതരമായി പരുക്കേറ്റു. മുക്കാലില്‍ നിന്നും 4 മീറ്റര്‍ വനത്തിനകത്ത് ആണ് ഊര്. കുട്ടികളെ ആശുപത്രിയില്‍ എത്തിക്കാന്‍ പലരെയും…
Read More »