BJP election strategy
-
News
പോസ്റ്ററുകളില്‍ നിന്ന് കാവി ഔട്ട്: ന്യൂനപക്ഷങ്ങളെ ആകർഷിക്കാൻ പുതിയ നീക്കവുമായി ബി ജെ പി
ന്യൂനപക്ഷങ്ങളെ ആകർഷിക്കാൻ പുതിയ നീക്കവുമായി ബി ജെ പി. കണ്ണിൽ പൊടിയിടാനായി ബി ജെ പി പോസ്റ്ററുകളില്‍ നിന്ന് കാവിക്ക് വിലക്ക്. ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്ര ശേഖറാണ് ഐ ടി സെല്ലിന് നിർദ്ദേശം നൽകിയത്. കഴിഞ്ഞ ഒരു മാസമായി ബി ജെ പി പോസ്റ്ററുകളിൽ കാവിനിറമില്ല. ഒരു ഭാഗത്ത് ബി ജെ പി നേതാക്കൾ തീവ്ര വർഗീയ പ്രചരിപ്പിക്കുന്നു. ഇതിന് മറയിടാനാണ് കാവി ഒഴിവാക്കുന്നതെന്ന വിമർശനം ശക്തമാണ്. തദ്ദേശ,നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പുതിയ നീക്കവുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നത്.
Read More »