bihar election 2025

  • News

    വോട്ടെണ്ണലില്‍ ഗുരുതര ക്രമക്കേടുകള്‍ ; ആരോപണവുമായി കോണ്‍ഗ്രസ്

    ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ ക്രമക്കേടുകള്‍ നടന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ്. വോട്ടെണ്ണല്‍ പ്രക്രിയയുടെ സുതാര്യതയിലും സമഗ്രതയിലും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാജേഷ് റാം സംശയം പ്രകടിപ്പിച്ചു. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ തന്നെ മഹാസഖ്യത്തെ മറികടന്ന് എന്‍ഡിഎ മുന്നണി ബഹുദൂരം മുന്നിലെത്തിയെന്ന് രാജേഷ് റാം പറഞ്ഞു. വോട്ടെണ്ണല്‍ പ്രക്രിയയില്‍ ഗുരുതരമായ അപാകതകള്‍ നടന്നിട്ടുണ്ട്. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുകള്‍ക്ക് ശേഷം നിരവധി കേന്ദ്രങ്ങളില്‍ പെട്ടെന്ന് മന്ദഗതിയിലായതായി രാജേഷ് റാം ആരോപിച്ചു. വോട്ടുകള്‍ മോഷ്ടിക്കാനാണ് അധികൃതര്‍ ശ്രമം നടത്തിയത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് ചുറ്റും ‘സെര്‍വര്‍ വാനുകള്‍’ ചുറ്റിത്തിരിയുന്നതായും ബൂത്തുകളില്‍ ക്രമക്കേടുകള്‍…

    Read More »
  • News

    ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം ഇന്ന് അവസാനിക്കും

    ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം ഇന്ന് അവസാനിക്കും. പറ്റ്ന അടക്കം18 ജില്ലകളിലെ 121 സീറ്റുകളിലേക്കാണ് മറ്റന്നാൾ വോട്ടെടുപ്പ് നടക്കുക. തേജസ്വി യാദവ് നയിക്കുന്ന മഹാസഖ്യത്തിന് ഈ ഘട്ടം ഏറെ നിർണ്ണായകമാണ്. 2020ൽ 121ൽ 61 സീറ്റ് മഹാസഖ്യം നേടിയിരുന്നു. ബിഹാറിൽ എൻഡിഎയ്ക്ക് മുൻതൂക്കമെന്നാണ് ദൈനിക് ഭാസ്കർ സർവേയിൽ പറയുന്നത്. 153 മുതൽ 160 സീറ്റ് വരെ എൻഡിഎ നേടിയേക്കാമെന്നാണ് പ്രവചനം.രാഹുൽ ഗാന്ധി ഇന്ന് ബിഹാറിൽ മൂന്ന് യോഗങ്ങളിൽ പങ്കെടുക്കും. അവസാനവട്ട പ്രചാരണത്തിന് മേൽനോട്ടം വഹിക്കാൻ കെസി വേണുഗോപാലും ബിഹാറിലുണ്ട്. അമിത് ഷായുടെ രണ്ട് യോഗങ്ങളാണ്…

    Read More »
  • News

    ബിഹാര്‍ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു; 70 സ്ഥാനാർഥികൾ പത്രിക പിൻവലിച്ചു

    ബിഹാർ രണ്ടാം ഘട്ട തെരഞ്ഞടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാക്കി. മഹാഗഡ്ബന്ധന്ധനിൽ സമവായം എത്തിയതോടെ സൗഹൃദ മത്സരം നടക്കാനിരുന്ന മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പിൻവലിച്ചിട്ടുണ്ട്. 70 സ്ഥാനാർഥികൾ ആണ് ആകെ പത്രിക പിൻവലിച്ചതോടെ രണ്ടാം ഘട്ടത്തിൽ 122 മണ്ഡലങ്ങളിൽ 1302 സ്ഥാനാർഥികൾ ആണ് മത്സര രംഗത്തുള്ളത്. കോൺഗ്രസ് സ്ഥാനാർഥികളായ സതീഷ് കുമാർ, ആദിത്യ കുമാർ, തൗഖിർ ആലം, വി ഐ പി പാർട്ടി സ്ഥാനാർത്ഥി ബിന്ദു ഗുലാബ് യാദവ് എന്നിവരും പത്രിക പിൻവലിച്ചു. നിരവധി ബിജെപി വിമതരും പത്രിക പിൻവലിചിട്ടുണ്ട്.…

    Read More »
  • News

    ബിഹാർ തെരഞ്ഞെടുപ്പ് ; ആദ്യ ഘട്ട സ്ഥാനാർഥി ചർച്ച പൂർത്തിയാക്കി കോൺ​ഗ്രസ്

    നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ഒരു മാസം മാത്രം ബാക്കിനിൽക്കെ ആദ്യ ഘട്ട സ്ഥാനാർഥി ചർച്ച പൂർത്തിയാക്കി കോൺഗ്രസ്. 25 സീറ്റുകളിലേക്ക് സ്ഥാനാർഥികളെ തീരുമാനിച്ചതായി ഡൽഹിയിൽ ചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോ​ഗത്തിന് ശേഷം കോൺ​ഗ്രസ് വ്യക്തമാക്കി. സ്ഥാനാർഥി നിർണയത്തിൽ പാർട്ടികളുടെ പിടിവാശി കടുത്ത തലവേദനയാണ് മുന്നണികൾക്ക് മുന്നിലുയർത്തുന്നത്. നേരത്തെ, 50 സീറ്റുകളാണ് ആർജെഡി വാ​ഗ്​ദാനം ചെയ്തിരുന്നെങ്കിലും യോ​ഗത്തിന് ശേഷം കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടിരിക്കുകയാണ് കോൺ​ഗ്രസ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 70 സീറ്റിൽ മത്സരിച്ച പാർട്ടി ഇത്തവണ ചില വിട്ടുവീഴ്ചകൾക്ക് ഒരുക്കമാണെന്നാണ് ദേശീയ ജനറൽ സെക്രട്ടറി കെ.സി വേണു​ഗോപാൽ…

    Read More »
  • News

    ബീഹാറിൽ അന്തിമ വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും; പുറത്തിറക്കുന്നത് തീവ്ര പരിഷ്‌കരണത്തിന് ശേഷം

    ബീഹാറിലെ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണത്തിന് (എസ്‌ ഐ ആർ) ശേഷമുള്ള അന്തിമ വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് 65 ലക്ഷം പേരുകളാണ് കമ്മീഷന്‍ വെട്ടി മാറ്റിയിരുന്നത്. വോട്ടര്‍ പട്ടികയിലെ തീവ്ര പരിഷ്‌കരണത്തിനെതിരെ വ്യാപക പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പുറത്തിറക്കുന്നത്. നവംബര്‍ 22ന് നിയമസഭയുടെ കാലാവധി കഴിയുന്ന പശ്ചാത്തലത്തില്‍ വോട്ടെടുപ്പ് തീയതി ഉടന്‍ പ്രഖ്യാപിക്കും എന്നാണ് സൂചന. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ അടുത്ത മാസം ആദ്യവാരം ബീഹാര്‍ സന്ദര്‍ശിക്കുന്നുണ്ട്.…

    Read More »
Back to top button