bihar
-
News
മോദിയേയും അമ്മയേയും അസഭ്യം പറഞ്ഞു; ബിഹാറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അമ്മയേയും അസഭ്യം പറഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ബിഹാറിലെ സിങ് വാരയിലെ ഭാപുര ഗ്രാമവാസിയായ മുഹമ്മദ് റിസ് വി എന്ന രാജയെയാണ് ദര്‍ഭംഗ പൊലീസ് അറസ്റ്റ് ചെയ്തത്. രാഹുല്‍ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രക്കിടെയായിരുന്നു സംഭവം. ബിജെപിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും വോട്ടു മോഷണത്തിനെതിരെയാണ് രാഹുല്‍ഗാന്ധി ബിഹാറില്‍ വോട്ടര്‍ അധികാര്‍ യാത്രയുമായി മുന്നോട്ടു പോകുന്നത്. ഈ യാത്ര പരിപാടിയുടെ വേദിയില്‍ വെച്ചാണ് റിസ്‌വി അടക്കം ഏതാനും പ്രവര്‍ത്തകര്‍ മോദിക്കും അമ്മയ്ക്കുമെതിരെ അസഭ്യം പറഞ്ഞത്. ദര്‍ഭംഗയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ വൈറലായി മാറിയിരുന്നു. രാഹുല്‍ ഗാന്ധി, പ്രിയങ്ക…
Read More » -
News
ബിഹാര്‍ വോട്ടര്‍ പട്ടിക തീവ്രപരിശോധന: ഹർജികള്‍ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും
ബിഹാര്‍ വോട്ടര്‍ പട്ടികയിലെ തീവ്രപരിശോധനയ്ക്ക് എതിരായ ഹർജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ആധാര്‍ പൗരത്വത്തിനുള്ള നിര്‍ണായക തെളിവായി കണക്കാക്കാനാകില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് സുപ്രീംകോടതി ഇന്നലെ വാദത്തിനിടെ ശരിവെച്ചിരുന്നു. അതേസമയം തീവ്ര പരിശോധനനയ്ക്ക് ശേഷം പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയിലെ പിഴവ് ഹർജിക്കാര്‍ ഇന്നലെ സുപ്രീം കോടതിയില്‍ തുറന്നു കാട്ടിയിരുന്നു. മരിച്ചെന്നു രേഖപ്പെടുത്തി വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്ത രണ്ട്‌പേരെ സാമൂഹ്യ പ്രവര്‍ത്തകനായ യോഗേന്ദ്രയാദവ് സുപ്രിം കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ നടപടിയിൽ യോഗേന്ദ്രയാദവിനെ…
Read More »