bengaluru

  • News

    രാഹുല്‍ മാങ്കൂട്ടത്തിനെതിരെയുള്ള ലൈംഗിക ആരോപണ കേസ്: അന്വേഷണ സംഘം ബെംഗ്ലൂരൂവിലേക്കും

    യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിനെതിരെയുള്ള ലൈംഗിക ആരോപണ കേസിൽ തെളിവ് ശേഖരണത്തിന് ക്രൈംബ്രാഞ്ച് സംഘം ബെംഗ്ലൂരൂവിലേക്ക്. നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്ന കേസിലാണ് തെളിവെടുപ്പ് നടത്തുന്നത്. യുവതി ചികില്‍സ തേടിയ ബെം​ഗളൂരുവിലെ ആശുപത്രിയിൽ എത്തും. ആശുപത്രി തിരിച്ചറിഞ്ഞെന്നു ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. അതേസമയം, ഓണാവധിക്ക് ശേഷമാണ് അന്വേഷണസംഘം ബെംഗ്ലൂരുവിലേക്ക് പോകുക. ആശുപത്രി രേഖകള്‍ പരിശോധിച്ച് യുവതി ചികില്‍സ തേടിയ കാര്യം നേരിട്ട് സ്ഥിരീകരിക്കും. തുടര്‍ന്ന് ആശുപത്രി മാനേജ്മെന്‍റിന് നോട്ടീസ് നല്‍കി രേഖകള്‍ കസ്റ്റഡിയിലെടുക്കും. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക…

    Read More »
  • News

    21 കോടി രൂപയുടെ ലഹരിമരുന്നുകള്‍, മലയാളികള്‍ ഉള്‍പ്പെട്ട അന്താരാഷ്ട്ര സംഘം ബംഗളൂരുവില്‍ പിടിയില്‍

    മലയാളികള്‍ ഉള്‍പ്പെട്ട അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ ആറുപേര്‍ അറസ്റ്റില്‍. ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘമാണ് പിടിയിലായത്. ഇവരില്‍നിന്ന് 21 കോടി വിലമതിക്കുന്ന ലഹരിമരുന്നുകള്‍ പിടിച്ചെടുത്തു. മലയാളികളായ എഎം സുഹൈല്‍ (31), കെഎസ്. സുജിന്‍ (32), ബംഗളൂരുവിലുള്ള ദമ്പതിമാരായ എംഡി സഹീദ് (29), സുഹ ഫാത്തിമ (29) എന്നിവരും രണ്ട് നൈജീരിയ സ്വദേശികളുമാണ് പിടിയിലായത്.ഇവരില്‍ നിന്ന് ഏകദേശം ആറ് കിലോഗ്രാം മെത്താംഫെറ്റാമൈന്‍ (മെത്ത്) പിടിച്ചെടുത്തു. ചോദ്യം ചെയ്യലില്‍ ഡല്‍ഹിയില്‍ നിന്ന് ബംഗളൂരുവിലേക്കും കേരളത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും കള്ളക്കടത്ത് വസ്തുക്കള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് ഇവര്‍ വെളിപ്പെടുത്തി. സമൂഹ…

    Read More »
  • News

    തിരഞ്ഞെടുപ്പുകളിൽ അട്ടിമറി; കോൺഗ്രസ് നടത്തുന്ന വോട്ട് അധികാർ റാലി ഇന്ന് ബെംഗളൂരുവിൽ

    തിരഞ്ഞെടുപ്പുകളിൽ അട്ടിമറിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ കോൺഗ്രസ് നടത്തുന്ന വോട്ട് അധികാർ റാലി ഇന്ന് ബെംഗളൂരുവിൽ. ബെംഗളൂരു ഫ്രീഡം പാർക്കിൽ നടക്കുന്ന റാലിയിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പങ്കെടുക്കും. രാഹുൽഗാന്ധി പുറത്തുവിട്ട വിവരങ്ങൾ, ബിഹാർ വോട്ടർ പട്ടികാ പരിഷ്കരണം ഉൾപ്പെടെയുള്ള വിഷയം പ്രതിപക്ഷം പാർലമെന്റിൽ ഉയർത്തും. അതേസമയം പാർലമെൻറ് ഇന്നും പ്രക്ഷുബ്ധമാകും. ബിഹാർ വോട്ടർപട്ടിക പരിഷ്കരണത്തിൽ ചർച്ച വേണമെന്ന് ആവശ്യത്തിലുറച്ച് പ്രതിപക്ഷം നോട്ടീസ് നൽകും. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി പുറത്തുവിട്ട വിവരങ്ങൾ ഉൾപ്പെടെ മുൻനിർത്തിയാകും പ്രതിപക്ഷം…

    Read More »
Back to top button