bail application

  • News

    ഇഡി വാഹനം ആക്രമിച്ച കേസ്: സിപിഎം പ്രവർത്തകരുടെ ജാമ്യ അപേക്ഷയിൽ ഉത്തരവ് ഇന്ന്

    ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അഞ്ച് സിപിഎം , ഡിവൈഎഫ്ഐ പ്രവർത്തകരുടെ ജാമ്യ അപേക്ഷയിൽ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി ഇന്ന് ഉത്തരവ് പറയും. വധശ്രമക്കുറ്റം നിലനിൽക്കില്ലെന്നായിരുന്നു പ്രതികളുടെ വാദം. റെയ്ഡ് കഴിഞ്ഞ് ഇറങ്ങുന്നതിനിടെയാണ് വാഹനം തടഞ്ഞത്. ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നതിനിടെ ആയിരുന്നില്ലെന്നും പ്രതികൾ കോടതിയിൽ വ്യക്തമാക്കിയിരുന്നു. പ്രതികൾക്ക് ജാമ്യം നൽകരുതെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 25 പേരാണ് ഇതുവരെയും അറസ്റ്റിൽ ആയിട്ടുള്ളത്. ഇന്നലെ അറസ്റ്റിലായ ആറ്റുകാൽ ഉണ്ണി ഉൾപ്പെടെയുള്ളവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. അതേസമയം, കേസിൻ്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്…

    Read More »
  • News

    സംവിധായകന്‍ രഞ്ജിത്തിന് നിര്‍ണായകം, ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

    ലൈംഗികാതിക്രമക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സംവിധായകന്‍ രഞ്ജിത്തിന് ഇന്ന് നിര്‍ണായകം. രഞ്ജിത്ത് നല്‍കിയ ജാമ്യാപേക്ഷയില്‍ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. സിനിമാ സെറ്റില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടു എന്ന യുവനടിയുടെ പരാതിയിലാണ് രഞ്ജിത്ത് അറസ്റ്റിലായത്. എന്നാല്‍ ജാമ്യം അനുവദിക്കരുതെന്നും, കസ്റ്റഡിയില്‍ വേണമെന്നും പൊലീസ് ആവശ്യപ്പെടും. കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും, തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിക്കും. രഞ്ജിത്തിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയിട്ടുണ്ട്. നേരത്തെ രഞ്ജിത്തിനെ ഫോര്‍ട്ടുകൊച്ചിയിലെ ലൊക്കേഷനിലെത്തിച്ച് തെളിവെടുത്തിരുന്നു. കഴിഞ്ഞദിവസം വോട്ടു ചെയ്യാനായി ഇടക്കാല…

    Read More »
  • News

    ശബരിമല സ്വർണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

    ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. കട്ടിളപ്പാളി കേസിലെ ജാമ്യാപേക്ഷയാണ് പരിഗണിക്കുന്നത്. ദ്വാരപാലക കേസിലെ ജാമ്യാപേക്ഷ തന്ത്രി ഇന്ന് സമർപ്പിക്കും. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമാണ് ഉള്ളതെന്നും ഗൂഢാലോചനയിൽ പങ്കുണ്ടെന്നുമാണ് എസ്ഐടി കണ്ടെത്തൽ. സ്വർണക്കൊള്ളയിൽ പങ്കില്ലെന്നും അചാരങ്ങൾ പാലിച്ച് മാത്രം പ്രവർത്തിച്ചയാളാണ് താനെന്നുമാണ് തന്ത്രിയുടെ വാദം. റിമാൻഡിൽ ഉള്ള മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന്റെ സ്വഭാവിക ജാമ്യത്തിന് വേണ്ടി നാളെ കോടതിയിൽ ജാമ്യ ഹരജി ഫയൽ ചെയ്യും. മുൻ…

    Read More »
  • News

    രാഹുല്‍ മാങ്കൂട്ടത്തിലിന് നിര്‍ണായകം; ജാമ്യഹര്‍ജി ഇന്ന് കോടതിയില്‍

    ബലാത്സംഗ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. തിരുവല്ല കോടതി ജാമ്യ ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കും. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും ജാമ്യാപേക്ഷയില്‍ കോടതി അന്തിമതീരുമാനം പ്രസ്താവിക്കുക. ചോദ്യം ചെയ്യലിനോടും, അന്വേഷണത്തോടും രാഹുല്‍ സഹകരിക്കുന്നില്ലെന്ന കാര്യം എസ്‌ഐടി കോടതിയെ അറിയിക്കും. പീഡനം നടന്ന തിരുവല്ലയിലെ ഹോട്ടലില്‍ എത്തിച്ച് പൊലീസ് തെളിവെടുത്തിരുന്നു. സംഭവം നടന്ന മുറി തിരിച്ചറിയുകയും ചെയ്തിരുന്നു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇന്നലെ കോടതിയില്‍ ഹാജരാക്കി…

    Read More »
  • News

    പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ ഇന്നും വാദം തുടരും

    രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വര്‍ നല്കിയ ജാമ്യഹര്‍ജിയിൽ ഇന്നും വാദം തുടരും. ഇരുവിഭാഗത്തിന്‍റെയും വാദം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് തിരുവനന്തപുരം അഡീഷണല്‍ സിജെഎം കോടതി ഇന്നും വാദം കേൾക്കുന്നത്. കേസിലെ എഫ്ഐആർ വായിക്കുക മാത്രമാണ് വീഡിയോയിൽ ചെയ്തതെന്നും പരാതിക്കാരെ അവഹേളിക്കുന്ന ഒന്നും ഇതില്‍ ഇല്ലെന്നും രാഹുൽ ഈശ്വറിന്‍റെ അഭിഭാഷകന്‍ വാദിച്ചു. രാഹുല്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വീണ്ടും കസ്റ്റിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ശാരീരിക അസ്വസ്ഥകളെ തുടർന്ന് രാഹുലിനെ ഇന്നലെ വൈകിട്ട് തിരുവനന്തപുരം മെഡിക്കല്…

    Read More »
  • News

    താമരശ്ശേരി ഷഹബാസ് വധക്കേസ്; പ്രതികളുടെ ജാമ്യാപേക്ഷേ പരിഗണിക്കുന്നത് മാറ്റി

    താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ പ്രതികളായ വിദ്യാർഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ഈ മാസം മൂന്നിലേക്കാണ് കേസ് മാറ്റിയത്. കോഴിക്കോട് അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. ആറു വിദ്യാർഥികളുടെ ജാമ്യാപേക്ഷയാണ് പരിഗണിച്ചത്. റിമാന്‍റില്‍ കഴിയുന്ന ആറു കുട്ടികളുടെയും ജാമ്യാപേക്ഷ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ജില്ലാ കോടതിയെ സമീപിച്ചത്. കൊലപാതകത്തിൽ മുതിര്‍ന്നവര്‍ക്കുള്ള പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ 4 ദിവസം മുൻപ് കണ്ടിരുന്നു. ഷഹബാസിന്റെ കൊലപാതകത്തിൽ വിദ്യാർഥികൾക്കൊപ്പം രക്ഷിതാക്കൾക്കും പങ്കുള്ളതായി കുടുംബം നേരത്തെ ആരോപിച്ചിരുന്നു. വിദ്യാർഥികൾക്ക് ആയുധം ലഭിച്ചത്…

    Read More »
Back to top button