ayilam unnikrishnan
-
News
കാഥികനും നാടക പ്രവര്‍ത്തകനുമായ അയിലം ഉണ്ണികൃഷ്ണൻ അന്തരിച്ചു
തിരുവനന്തപുരം: കാഥികനും നാടക പ്രവര്‍ത്തകനും നടനുമായ അയിലം ഉണ്ണികൃഷ്ണൻ അന്തരിച്ചു. 73 വയസായിരുന്നു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണ്. പൊതുദര്‍ശനവും സംസ്കാര ചടങ്ങും ചൊവ്വാഴ്ചയാണ് തീരുമാനിച്ചിട്ടുള്ളത്. കഥാപ്രസംഗ രംഗത്ത് അര നൂറ്റാണ്ട് നീണ്ട ചരിത്രമാണ് അയിലം ഉണ്ണികൃഷ്ണനുള്ളത്. 1952 ല്‍ വര്‍ക്കല എസ്എന്‍ കോളേജില്‍ പഠിക്കുമ്പോഴാണ് കഥാപ്രസംഗരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പതിനായിരത്തോളം വേദികളിലായി നാല്‍പ്പതില്‍പരം കഥാപ്രസംഗങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട് കൃഷ്ണാ നീ ഉണ്ടായിരുന്നെങ്കില്‍, സ്വാമി വിവേകാനന്ദന്‍, ശ്രീനാരായണ ഗുരുദേവന്‍, മഹാത്മാ അയ്യങ്കാളി, ഭീമസേനന്‍ തുടങ്ങിയവ പ്രധാന കഥാപ്രസംഗങ്ങളാണ്.
Read More »