AYATOLLAH ALI KHAMENEI
-
News
ഖമനയിയുടെ സംസ്കാരം ഇന്ന്: ചടങ്ങുകൾ വിശുദ്ധ നഗരമായ മഷ്ഹദിൽ
ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്കാരം ഇന്ന്. ഒരാഴ്ച നീണ്ടുനിന്ന വിലാപയാത്രകൾക്കും ഔദ്യോഗിക ചടങ്ങുകൾക്കും ഒടുവിൽ ഇറാനിലെ വിശുദ്ധ നഗരമായ മഷ്ഹദിലാണ് സംസ്കാരച്ചടങ്ങുകൾ നടക്കുക. ഫെബ്രുവരി 28ന് ഇസ്രയേലും യുഎസും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഖമനയിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. ആചാരപരമായ ചടങ്ങുകൾക്ക് ശേഷം ഖമനയിയുടെ ഭൗതികദേഹം ഇറാഖിലെ ഷിയാ പുണ്യനഗരങ്ങളായ നജാഫിലും കർബലയിലും എത്തിച്ചിരുന്നു. ചൊവ്വാഴ്ച വൈകിട്ട് നജാഫിലെത്തിച്ച മൃതദേഹം ഇറാഖ് പ്രധാനമന്ത്രി അലി അൽ സെയ്ദിയുടെ നേതൃത്വത്തിലുള്ള സംഘം ഔദ്യോഗികമായി ഏറ്റുവാങ്ങി. അമേരിക്കയ്ക്ക് മരണം, ഇസ്രയേലിന് മരണം തുടങ്ങിയ…
Read More » -
News
ആയത്തുല്ല അലി ഖമനയിയുടെ വിലാപയാത്ര ഇന്ന്; കനത്ത സുരക്ഷയിൽ ഇറാൻ
ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിന്റെ ഭാഗമായി ടെഹ്‌റാനിലൂടെയുള്ള വിലാപയാത്ര ഇന്ന് നടക്കും. ഇമാം ഹുസൈൻ സ്‌ക്വയറിൽ നിന്ന് ആസാദി സ്‌ക്വയറിലേക്കാണ് വിലാപയാത്ര. കനത്ത സുരക്ഷയിലാണ് ഇറാൻ. വ്യോമാതിർത്തി ഇന്ന് പൂർണമായും അടച്ചിടും. സുരക്ഷയുടെ ഭാഗമായി പിതാവിൻ്റെ ശവസംസ്കാര ചടങ്ങിൽ മുജ്തബ ഖമനയി പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അലി ഖമനിയുടെ മറ്റ് മൂന്ന് മക്കളായ മസൂദ്, മൊസ്തഫ, മെയ്സം എന്നിവർ ഞായറാഴ്ച നടന്ന ചടങ്ങിൽ പങ്കെടുത്തു, പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ, റെവല്യൂഷണറി ഗാർഡ്സ് മേധാവി അഹമ്മദ് വാഹിദി എന്നിവരുൾപ്പെടെയുള്ള…
Read More » -
News
ആയത്തുല്ല ഖമേനിയുടെ സംസ്‌കാരം ജൂലൈയില്‍; തീയതി പ്രഖ്യാപിച്ച് ഇറാന്‍
യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ ജൂലൈ 9ന് നടക്കും. ഇറാന്‍ പ്രസ് ടിവിയാണ് വാര്‍ത്ത പുറത്തുവിട്ടത്. മൂന്ന് നഗരങ്ങളിലായി മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സംസ്കാര ചടങ്ങാണ് നടക്കുകയെന്ന് റിപ്പോർട്ടിൽ പറയുന്നു. ജൂലൈ 4, 5 തീയതികളില്‍ രാജ്യ തലസ്ഥാനമായ ടെഹ്റാനില്‍ വിടവാങ്ങല്‍ ചടങ്ങ് നടക്കും. 9ന് ജന്മനാടായ മഷാദ് നഗരത്തില്‍ നടക്കുന്ന ചടങ്ങിന് ശേഷം ഇമാം റെസായുടെ ശവകുടീരത്തിന് അടുത്തായി ഖമനയിയുടെ ഭൗതികശരീരം സംസ്‌കരിക്കും. നേരത്തെ മാര്‍ച്ചില്‍ നിശ്ചയിച്ചിരുന്ന സംസ്‌കാര ചടങ്ങുകള്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍…
Read More » -
News
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാരം വിശുദ്ധ നഗരമായ മഷാദിൽ
ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാരം ഇറാൻ നഗരമായ മഷാദിൽ നടക്കുമെന്ന് റിപ്പോർട്ടുകൾ. ഇറാനിലെ പ്രധാന നഗരവും ഖമനയിയുടെ ജന്മസ്ഥലവുമാണ് മഷാദ്. ഷിയ മുസ്‌ലിം വിഭാഗത്തിൻ്റെ വിശുദ്ധ ദേവാലയം സ്ഥിതി ചെയ്യുന്ന പുരാതനനഗരമാണ് ഇവിടം. ഖമനയിയുടെ പിതാവ് ജവാദ് ഖമനയിയെ മഷാദിലെ ഇമാമം റെസ പള്ളിയിലാണ് സംസ്‌കരിച്ചിരുന്നത്. അതിനാൽ തന്നെ ഇവിടെ ആയിരിക്കാം ഖമനയിയുടെ സംസ്‌കാരം എന്നാണ് മാധ്യമ റിപ്പോർട്ട്. അതേസമയം സംസ്‌കാരം എന്നുണ്ടാകും എന്നതിൽ വ്യക്തതയില്ല. ഫെബ്രുവരി 28ന് ആയത്തുള്ള ഖമനയിയുടെ ടെഹ്‌റാനിലെ വസതിക്ക്…
Read More » -
News
ഇറാൻ- ഇസ്രായേൽ സംഘർഷം; നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെടേണ്ട പതിനേഴോളം വിമാനങ്ങൾ റദ്ദാക്കി
ഇറാൻ-ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് അപകടസാധ്യത കണക്കിലെടുത്ത് നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി. നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെടേണ്ട 17 വിമാനങ്ങളും അവിടേക്ക് എത്തേണ്ട 8 വിമാനങ്ങളുമാണ് നിലവിൽ റദ്ദാക്കിയത്. അബുദാബി, ഷാർജ, കുവൈറ്റ്, ബഹ്റൈൻ തുടങ്ങിയ വിവിധ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളാണ് ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇന്ന് പുലർച്ചെ 4 മണി മുതൽ രാത്രി 11 മണി വരെയുള്ള വിമാന സർവീസുകളെയാണ് ഇത് ബാധിച്ചത്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട 17 വിമാനങ്ങളും അവിടേക്ക് വരേണ്ട 17 വിമാനങ്ങളും (ആകെ 34 എണ്ണം) റദ്ദാക്കിയിട്ടുണ്ട്. കരിപ്പൂരിൽ നിന്ന്…
Read More »