Assembly elections
-
News
പൊന്നുരുന്നി ക്രൈസ് കോണ്‍വെൻ്റ് സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി
കൊച്ചി പൊന്നുരുന്നി ക്രൈസ് കോണ്‍വെൻ്റ് സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി നടൻ മമ്മൂട്ടി. ഭാര്യ സുൽഫത്തിനൊപ്പമാണ് വോട്ട് ചെയ്യാനായി എത്തിയത്. രാവിലെ പത്ത് മണിക്ക് ശേഷമാണ് എറണാകുളം പൊന്നുരുന്നി ക്രൈസ്റ്റ് കിംഗ് കോൺവെൻഷൻ സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയത്. ചെന്നൈയിലായിരുന്ന മമ്മൂട്ടി വോട്ട് രേഖപ്പെടുത്താൻ കൊച്ചിയിലേക്ക് വരികയായിരുന്നു. നിലവിൽ കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് പോളിങ് പുരോഗമിക്കവേ വോട്ടിംഗ് ശതമാനം 20ലേക്ക് അടുക്കുകയാണ്. മധ്യകേരളത്തിലാണ് നിലവിൽ ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തുന്നത്. നേരത്തെ നടൻ മോഹൻലാൽ തിരുവനന്തപുരം മുടവൻമുഗളിലെ സ്കൂളിൽ വോട്ട് ചെയ്തിരുന്നു. നേമം മണ്ഡലത്തിലെ മുടവൻമുഗൾ…
Read More » -
News
നിയമസഭയില്‍ മത്സരിക്കണം; ആഗ്രഹം ഹൈക്കമാന്‍ഡിനെ അറിയിച്ചു : കെ സുധാകരന്‍
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. എന്നാല്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്നും തന്റെ ആഗ്രഹം ഹൈക്കമാന്‍ഡിനെ അറിയിച്ചെന്നും കെ സുധാകരന്‍ പറഞ്ഞു. ‘ ഞാന്‍ മത്സരിക്കുമോയെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. മത്സരിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും. ഹൈക്കമാന്‍ഡിനോട് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. സ്വയം മത്സരിക്കുമെന്ന് പറയുന്നത് അധികപറ്റാണ്. എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന നിലപാട് പാര്‍ട്ടി എടുത്തിട്ടില്ല. വിഡി സതീശന്റെ പരിപാടിയില്‍ നിന്ന് ഞാന്‍ വിട്ടുനിന്നിട്ടില്ല. വേദിയില്‍ നിന്ന് പോയത് അത്രയും നേതാക്കള്‍ അവിടെ ഉണ്ടായിരുന്നതിനാലാണ്. ഒരു രാഷ്ട്രീയ കേസുമായി ബന്ധപ്പെട്ട് വിചാരണയില്‍…
Read More » -
News
നിയമസഭാ തെരഞ്ഞെടുപ്പ് ; മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല; കുറിപ്പുമായി കെ സുരേന്ദ്രന്‍
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു മണ്ഡലത്തിലും മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് ഈ നിമിഷം വരെ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കഴിഞ്ഞ കുറച്ചുദിവസമായി മാധ്യമങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരുപാട് അഭ്യൂഹങ്ങള്‍ പടച്ചുവിടുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഒരുപാട് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചിട്ടുണ്ട്. കപ്പിനും ചുണ്ടിനുമിടയില്‍ തോറ്റിട്ടുമുണ്ട്. മല്‍സരിച്ചതെല്ലാം പാര്‍ട്ടി ആവശ്യപ്പെട്ട സ്ഥലങ്ങളില്‍. ദയവായി എന്റെ പേര് അനാവശ്യമായി വലിച്ചിഴച്ച് ആശയക്കുഴപ്പമുണ്ടാക്കരുതെന്ന് കെ സുരേന്ദ്രന്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുച്ച കുറിപ്പില്‍ പറയുന്നു. സംസ്ഥാനത്ത് ആദ്യമായി ബിജെപിക്ക് എംപി സ്ഥാനം നേടിയ തൃശൂര്‍ ജില്ലിയിലെ മണ്ഡലത്തില്‍ മത്സരിക്കുമെന്നായിരുന്നു…
Read More »