assembly election

  • News

    തമിഴ്നാട്ടിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി; ചെങ്കൽപ്പേട്ടിൽ റാലി ഇന്ന്

    തമിഴ്നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് ഔദ്യോഗികമായി ആരംഭിക്കും. ചെങ്കൽപേട്ട് മധുരാന്തകത്ത് നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിയ്ക്കാണ് പൊതുയോഗം. എൻഡിഎയുടെ സഖ്യകക്ഷി നേതാക്കളെല്ലാം പരിപാടിയ്ക്കെത്തും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ചെന്നൈയിലുണ്ട്. എൻഡിഎ വിട്ട അമ്മ മക്കൾ മുന്നേറ്റ കഴകം കഴിഞ്ഞ ദിവസം മുന്നണിയിൽ തിരിച്ചെത്തിയിരുന്നു. തമിഴ്നാട്ടിലെ കോൺഗ്രസ്, ഇന്ത്യൻ ജനനായക കക്ഷി ഉൾപ്പെടെയുള്ള കക്ഷികൾ എൻഡിഎയിൽ തുടരുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്തും എത്തുന്നുണ്ട്. രാവിലെ 10 മണിയോടെ പ്രത്യേക…

    Read More »
  • News

    നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിൻ്റെ നിർണായക സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന്

    നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് എം പിമാരുൾപ്പെടെ സ്ഥാനാർഥിയാകാൻ നീക്കങ്ങൾ നടത്തുന്നതിനിടെ കോൺഗ്രസിൻ്റെ നിർണായക സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന്. യു ഡി എഫ് കൺവീനർ അടൂർ പ്രകാശ് ഉൾപ്പെടെ ഒരു ഡസൻ എം പിമാരാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നീക്കം നടത്തുന്നത്. അതേസമയം, ഒരാൾക്ക് ഇളവ് നൽകിയാൽ മറ്റ് എംപിമാർ പ്രതിസന്ധി സൃഷ്ടിക്കുമെന്ന സാഹചര്യമാണ് ഹൈക്കമാൻഡിന് മുന്നിൽ. അതിനിടെ രാഹുൽ ഗാന്ധി പങ്കെടുത്ത മഹാപഞ്ചായത്തിൽ അവഗണിച്ചതിനെ തുടർന്ന് അതൃപ്തി പരസ്യമാക്കി ശശി തരൂർ ഇന്നത്തെ യോഗത്തിൽ പങ്കെടുക്കില്ല. അതിനിടെ കഴിഞ്ഞ തവണ പ്രകടനം മോശമായ…

    Read More »
  • News

    നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റു വേണ്ട; പുതിയ നീക്കവുമായി മുസ്ലീംലീഗ്

    നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കുന്നതിന് പകരം കൂടുതല്‍ എംഎല്‍എമാരെ സഭയിലെത്തിക്കാനുള്ള നീക്കവുമായി മുസ്ലീംലീഗ്. കഴിഞ്ഞ തവണ മത്സരിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ ചോദിക്കേണ്ടതില്ലെന്നാണ് മുസ്ലീംലീഗിന്റെ തീരുമാനം. പകരം വിജയസാധ്യതയുള്ള കൂടുതല്‍ മണ്ഡലങ്ങള്‍ നേടിയെടുക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. യുഡിഎഫില്‍ ലീഗ് പിടി മുറുക്കുന്നു എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ക്ക്, കൂടുതല്‍ സീറ്റ് ആവശ്യപ്പെടാതിരിക്കുന്നതിലൂടെ തടയിടാനാവുമെന്നും പാര്‍ട്ടി കരുതുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 25 സീറ്റുകളിലാണ് ലീഗ് മത്സരിച്ചത്. പതിനഞ്ച് എണ്ണത്തില്‍ വിജയിക്കുകയും ചെയ്തു. ഇപ്പോള്‍ വിജയസാധ്യതയില്‍ മാത്രമാണ് കേന്ദ്രീകരിക്കുന്നതെന്നും തുടര്‍ച്ചയായി തോല്‍ക്കുന്ന സീറ്റുകള്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള…

    Read More »
  • News

    നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കം; സിപിഐഎമ്മിന്റെ കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത്

    നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായി സിപിഐഎമ്മിന്റെ കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത്. കേരളം ഉള്‍പ്പെടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ യോഗം വിലയിരുത്തും. തിരഞ്ഞെടുപ്പ് സഖ്യ നീക്കങ്ങളും ചര്‍ച്ചയാകും. കേരളത്തില്‍ വീണ്ടും പിണറായി വിജയന്‍ തന്നെ സിപിഎമ്മിനെ നയിക്കണം അഭിപ്രായമാണ് സംസ്ഥാന പാര്‍ട്ടിക്ക്. മുഖ്യമന്ത്രിക്ക് ഇളവ് നല്‍കുന്നത് അടക്കമുള്ള കാര്യങ്ങള്‍ കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ചയായേക്കും. ടേം വ്യവസ്ഥ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട നിലപാട് സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തെ അറിയിക്കാനും സാധ്യതയുണ്ട്. കേന്ദ്ര കമ്മിറ്റിയോഗം ഞായറാഴ്ച സമാപിക്കും. തദ്ദേശ തിരഞ്ഞെടുപ്പ് സംബന്ധിച്ച…

    Read More »
  • News

    നിയമസഭാ തിരഞ്ഞെടുപ്പ് ; AICC സ്ക്രീനിങ് കമ്മിറ്റി ഇന്ന് തിരുവനന്തപുരത്ത് എത്തും

    നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകളിലേക്ക് കോൺഗ്രസ്. എഐസിസി സ്ക്രീനിങ് കമ്മിറ്റി ഇന്ന് തിരുവനന്തപുരത്ത് എത്തും. മധുസൂദനൻ മിസ്ത്രി അധ്യക്ഷനായ സമിതിയിൽ ഡോ. സയ്യിദ് നാസർ ഹുസൈൻ, നീരജ് ഡാൻഗി, അഭിഷേക് ദത്ത് എന്നിവരാണ് സ്ക്രീനിങ് കമ്മിറ്റിയിലെ അംഗങ്ങൾ. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ഇന്ന് ആരംഭിക്കുന്ന രാപകൽ സമരത്തിൽ പങ്കെടുക്കാൻ നേതാക്കളെല്ലാം തിരുവനന്തപുരത്ത് ഉണ്ട്. സ്ക്രീനിംഗ് കമ്മിറ്റി അംഗങ്ങൾ നേതാക്കളുമായുള്ള നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്കും സാധ്യതയുണ്ട്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ 16 ന് നേതാക്കൾ ഡൽഹിയിലേക്ക് പോകും. ഈ…

    Read More »
  • News

    നിയമസഭാ തിരഞ്ഞെടുപ്പ് ; സിപിഐ നേതൃയോഗങ്ങൾ ഇന്നും നാളെയും

    നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി സിപിഐയുടെ നേതൃയോഗങ്ങൾ ഇന്നും , നാളെയുമായി തിരുവനന്തപുരത്ത് നടക്കും. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും നാളെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗങ്ങളുമാണ് ചേരുന്നത്. സിപിഐ മത്സരിക്കുന്ന 25 സീറ്റുകളിലെ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ പ്രാഥമിക ചർച്ചകൾ നടക്കും. വിജയ സാധ്യതയുള്ള സീറ്റുകളിൽ ടേം വ്യവസ്ഥയിൽ ഇളവ് നൽകാനും തീരുമാനിച്ചേക്കും. നിലവിലെ നാല് സിപിഐ മന്ത്രിമാരും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ് പ്രാഥമിക വിവരങ്ങൾ. നിലവിലെ മന്ത്രിമാരിൽ കെ. രാജൻ ഇതുവരെ രണ്ട് തവണയാണ് മത്സരിച്ചത്. മറ്റ് മൂന്ന് മന്ത്രിമാർ ഓരോ തവണ മാത്രമേ ജനവിധി തേടിയിട്ടുള്ളൂ.…

    Read More »
  • News

    മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാനില്ല; ഹൈക്കമാന്‍ഡിനു മുന്നില്‍ നിലപാട് വ്യക്തമാക്കി തരൂര്‍

    നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി സ്വയം അവതരിപ്പിക്കാനുള്ള ഒരു പദ്ധതിയും തനിക്കില്ലെന്നു ഹൈക്കമാന്‍ഡിനെ അറിയിച്ച് ശശി തരൂര്‍ എംപി. ആഴ്ചകള്‍ക്ക് മുന്‍പ് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും രാഹുല്‍ ഗാന്ധിയുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കു മത്സരിക്കാന്‍ താനില്ലെന്ന് തരൂര്‍ വ്യക്തമാക്കിയത്. തരൂര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി എത്തുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ്, നേതൃത്വത്തെ തിരുവനന്തപുരം എംപി നിലപാട് അറിയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പായി കേരള രാഷ്ട്രീയത്തില്‍ സജീവമാവാന്‍ നേതാക്കള്‍ തരൂരിനോട് ആവശ്യപ്പെട്ടു. ഇതിനോട് അനുകൂലമായി പ്രതികരിച്ച തരൂര്‍ ഇക്കഴിഞ്ഞ ദിവസം വയനാട്ടില്‍ നടന്ന…

    Read More »
Back to top button