arrested

  • News

    21 കോടി രൂപയുടെ ലഹരിമരുന്നുകള്‍, മലയാളികള്‍ ഉള്‍പ്പെട്ട അന്താരാഷ്ട്ര സംഘം ബംഗളൂരുവില്‍ പിടിയില്‍

    മലയാളികള്‍ ഉള്‍പ്പെട്ട അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ ആറുപേര്‍ അറസ്റ്റില്‍. ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘമാണ് പിടിയിലായത്. ഇവരില്‍നിന്ന് 21 കോടി വിലമതിക്കുന്ന ലഹരിമരുന്നുകള്‍ പിടിച്ചെടുത്തു. മലയാളികളായ എഎം സുഹൈല്‍ (31), കെഎസ്. സുജിന്‍ (32), ബംഗളൂരുവിലുള്ള ദമ്പതിമാരായ എംഡി സഹീദ് (29), സുഹ ഫാത്തിമ (29) എന്നിവരും രണ്ട് നൈജീരിയ സ്വദേശികളുമാണ് പിടിയിലായത്.ഇവരില്‍ നിന്ന് ഏകദേശം ആറ് കിലോഗ്രാം മെത്താംഫെറ്റാമൈന്‍ (മെത്ത്) പിടിച്ചെടുത്തു. ചോദ്യം ചെയ്യലില്‍ ഡല്‍ഹിയില്‍ നിന്ന് ബംഗളൂരുവിലേക്കും കേരളത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും കള്ളക്കടത്ത് വസ്തുക്കള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് ഇവര്‍ വെളിപ്പെടുത്തി. സമൂഹ…

    Read More »
  • News

    കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ഫോണും ബീഡിയും എറിഞ്ഞു കൊടുക്കാന്‍ ശ്രമം; ഒരാള്‍ പിടിയില്‍

    കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മൊബൈല്‍ എറിഞ്ഞുകൊടുക്കുന്നതിനിടെ ഒരാള്‍ പിടിയില്‍. പനങ്കാവ് സ്വദേശി കെ അക്ഷയ് ആണ് പിടിയിലായത്. ജയില്‍ പരിസരത്തേക്ക് കടന്നാണ് അക്ഷയ് മൊബൈല്‍ എറിഞ്ഞു നല്‍കാന്‍ ശ്രമിച്ചത്. ശ്രദ്ധയില്‍പ്പെട്ട വാര്‍ഡന്‍മാര്‍ ഇയാളെ പിടികൂടുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് മൂന്നു മണിക്കായിരുന്നു സംഭവം. ഇയാള്‍ മൊബൈല്‍ ഫോണിനൊപ്പം ബീഡിയും പുകയില ഉല്‍പന്നങ്ങളും എറിഞ്ഞു കൊടുക്കാന്‍ ശ്രമിച്ചു. അക്ഷയ്‌ക്കൊപ്പം രണ്ടുപേര്‍ കൂടി ഉണ്ടായിരുന്നു. ഇവര്‍ വാര്‍ഡന്‍മാരെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു. കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്ത് ഇവര്‍ക്കായി അന്വേഷണം തുടരുകയാണ്. മൂന്ന് പേര്‍ ജയില്‍ കോമ്പൗണ്ടില്‍ അതിക്രമിച്ച്…

    Read More »
  • News

    പറവൂരിലെ വീട്ടമ്മയുടെ ആത്മഹത്യ: റിട്ട. പൊലീസ് ഉദ്യോഗസ്ഥന്റെ മകള്‍ ദീപ അറസ്റ്റില്‍

    എറണാകുളം പറവൂരില്‍ ആശ ബെന്നിയെന്ന വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍ പ്രദീപിന്റെ മകള്‍ ദീപ അറസ്റ്റില്‍. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ആശാ ബെന്നിയുടെ കുടുംബത്തിന്റെയും അയല്‍വാസികളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ആശയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയവരുടെ കൂട്ടത്തില്‍ ദീപയുമുണ്ടായിരുന്നുവെന്നാണ് മൊഴി. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിൽ ദീപയെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. പ്രദീപും ഭാര്യ ബിന്ദുവും നിലവിൽ ഒളിവിലാണ്. പ്രദീപിനും ഭാര്യ ബിന്ദുവിനുമൊപ്പം ദീപയും ആശയുടെ വീട്ടിലെത്തിയിരുന്നുവെന്നും ദീപയും ആശയെ ഭീഷണിപ്പെടുത്തിയെന്നുമാണ് പൊലീസ് പറയുന്നത്.…

    Read More »
  • News

    അറസ്റ്റ് ചെയ്ത കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

    ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്ത കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. കോൺവെൻ്റിൽ ജോലിക്ക് എത്തിയവരെ കൂട്ടി വരാൻ ഛത്തീസ്ഗഡിലെ ദുർഗ്ഗ് റെയിൽവേ സ്റ്റേഷനിൽ എത്തിയ സിസ്റ്റർ വന്ദനാ ഫ്രാൻസിസ്, പ്രീതി എന്നീ കന്യാസ്ത്രീകളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കസ്റ്റഡിയിൽ എടുത്ത ശേഷം ഇവരുമായി ആശയവിനിമയം നടത്താൻ കഴിഞ്ഞിട്ടില്ലെന്ന് ബന്ധുക്കൾ പരാതിയുമായി സമീപിച്ചുവെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. വിഷയത്തിൽ നേരിട്ട് ഇടപെടണമെന്നും സുതാര്യവും നീതിയുക്തവുമായ നടപടി ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. അതേ സമയം, ഛത്തീസ്‌ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ…

    Read More »
  • News

    നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അഞ്ചര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; മലപ്പുറം സ്വദേശി പിടിയിൽ

    നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വൻ ലഹരിവേട്ട. അഞ്ചര കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് ആണ് പിടികൂടിയത്. മലപ്പുറം സ്വദേശി പിടിയിലായി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് കസ്റ്റംസ് പ്രിവന്റീവാണ് ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തത്. കൊച്ചിയില്‍ നിന്ന് യു എ ഇയിലെ റാസല്‍ഖൈമയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമമായിരുന്നു.

    Read More »
  • News

    പുൽവാമ, പഹൽഗാം ഭീകരാക്രമണങ്ങളെക്കുറിച്ച് വിവാദ പരാമർശം; അസമിൽ എംഎൽഎ അറസ്റ്റിൽ

    ജമ്മു കശ്മീരിലെ പഹൽഗാമിലും പുൽവാമയിലും നടന്ന ഭീകരാക്രമണങ്ങളെക്കുറിച്ച് വിവാദ പരാമർശം നടത്തിയതിന് അസമിൽ‌ എംഎൽഎ അറസ്റ്റിൽ. പ്രതിപക്ഷ പാർട്ടിയായ ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) എംഎൽഎയായ അമിനുൾ ഇസ്ലാമണ് അറസ്റ്റിലായത്. എംഎൽഎക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. 2019ൽ പുൽവാമയിൽ നടന്ന ചാവേർ ബോംബാക്രമണവും പഹൽഗാമിലെ ഭീകരാക്രമണവും സർക്കാരിന്റെ ഗൂഢാലോചനകളാണെന്നായിരുന്നു അമിനുൾ ഇസ്ലാമിന്റെ പരാമർശം. അമിനുൾ ഇസ്ലാം വിവാദ പരാമർശം നടത്തുന്നതിന്റെ വിഡിയോ പ്രചരിച്ചതോ‍ടെ അസം പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു. അമിനുൾ ഇസ്ലാം പരസ്യമായി നടത്തിയ തെറ്റിദ്ധരിപ്പിക്കുന്നതും…

    Read More »
  • News

    വീട്ടിലെ പ്രസവത്തിനിടെ സ്ത്രീ മരിച്ച സംഭവം; മൂന്ന് പ്രസവം വീട്ടിൽ വെച്ച് നടത്തി; ഭർത്താവ് സിറാജുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി

    മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി. കേസിൽ സിറാജുദ്ദീനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നതെന്ന് മലപ്പുറം എസ്പി ആർ വിശ്വനാഥ്‌ പറഞ്ഞു. സിറാജുദ്ദീന് സഹായം ചെയ്തവരിലേക്കും അന്വേഷണം നടത്തുമെന്ന് എസ്പി വ്യക്തമാക്കി. തെളിവ് നശിപ്പിക്കലിനും കേസ് എടുക്കുമെന്ന് എസ്പി അറിയിച്ചു. ആശുപത്രിയിൽ ആയിരുന്നു എങ്കിൽ ബുദ്ധിമുട്ട് ഒഴിവാക്കാമായിരുന്നു എന്നാണ് പോസ്റ്റുമോർട്ടം ചെയ്ത സർജൻ പറഞ്ഞത്. ആദ്യ രണ്ട് പ്രസവം ആശുപത്രിയിലും മൂന്നെണ്ണം വീട്ടിലും.രണ്ട് പ്രസവം ആലപ്പുഴയിൽ വെച്ചായിരുന്നുവെന്ന് എസ്പി പറഞ്ഞു. പ്രതിക്ക് ക്രിമിനൽ റെക്കോർഡ് ഇല്ലെന്നും എസ്പി…

    Read More »
  • News

    കേരളത്തിൽ MDMA മൊത്തവിതരണം നടത്തുന്ന നൈജീരിയൻ സ്വദേശി പിടിയിൽ

    കേരളത്തിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും എം. ഡി. എം. എ മൊത്തവിതരണം നടത്തുന്ന നൈജീരിയൻ സ്വദേശി പിടിയിൽ. നൈജീരിയൻ സ്വദേശി ആഗ്ബേടോ സോളോമനാണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. ഇരവിപുരം എ.എസ്. എച്ച്. ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഡൽഹിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. അഗ്ബെദോ സോളമൻ എന്ന 29കാരനെയാണ് കൊല്ലം ഇരവിപുരം പൊലീസ് ഡൽഹിയിൽ എത്തി പിടികൂടിയത്. കൊല്ലത്ത് അറസ്റ്റിലായ ലഹരിക്കേസ് പ്രതിയിൽ നിന്നാണ് ഇയാളെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് സിറ്റി പൊലീസ് കമ്മീഷ്ണർ കിരൺ നാരായണൻ്റെ നിർദ്ദേശ പ്രകാരം ഇരവിപുരം സിഐ രാജീവും സംഘവും…

    Read More »
  • News

    ലഹരിവേട്ടയിൽ നിർണായക അറസ്റ്റ്; വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന മുഖ്യ കണ്ണി അറസ്റ്റിൽ

    എറണാകുളം ജില്ലയിൽ വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന മുഖ്യ കണ്ണി പെരുമ്പാവൂരിൽ പിടിയിലായി. വിദ്യാർഥികൾ റോബിൻ ഭായ് എന്ന് വിളിക്കുന്ന അസാം സ്വദേശി റോബിൻ മണ്ഡൽ ആണ് പിടിയിലായത്. പെരുമ്പാവൂർ ഭായി കോളനിയിൽ നിന്നും 9 കിലോയിൽ അധികം കഞ്ചാവുമായാണ് പൊലീസ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് കോതമം​ഗലത്തെ കോളേജിൽ നിന്നും വിദ്യാർ‍ത്ഥികളെ കഞ്ചാവുമായി പിടിച്ചത്. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് പെരുമ്പാവൂരിൽ താമസിക്കുന്ന റോബിൻ ഭായെ പിടികൂടുന്നത്. വിശദമായുള്ള പരിശോധനയിൽ 9 കിലോ കഞ്ചാവുമായി ഇയാളെ പിടികൂടുകയായിരുന്നു. വാട്സ്പ്പ് വഴിയാണ് ഇയാൾ…

    Read More »
  • Kerala

    ഓപ്പറേഷൻ ഡി ഹണ്ട്: സംസ്ഥാനത്ത് ഇതുവരെ പിടിയിലായത് 7539 പേർ

    ലഹരിക്കെതിരായ കേരള പൊലീസിൻ്റെ ഓപ്പറേഷൻ ഡി ഹണ്ടിൽ ഇതുവരെ പിടിയിലായത് 7539 പേർ. ഇതിൽ 7265 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രജിസ്റ്റർ ചെയ്ത കേസുകളിൽ 5328 ഉം എൻ ഡി പി എസ് ആക്ടിന് കീഴിൽ വരുന്ന കേസുകളാണ്. ഡി ഹണ്ടിൻ്റെ ഭാഗമായി 72980 പേരെ സംശയാസ്പദമായ സാഹചര്യത്തിൽ പരിശോധിച്ചു. 3.98 കിലോഗ്രാം എം ഡി എം എയും 468 . 84 കിലോഗ്രാം കഞ്ചാവുമാണ് ഇതുവരെ പിടിച്ചെടുത്തത്. അതേ സമയം, പരിശോധനയിലൂടെ ഇന്നലെ മാത്രം രജിസ്റ്റർ ചെയ്തത് 227 കേസുകളാണ്. എഡിജിപി മനോജ്…

    Read More »
Back to top button