arrested
-
News
കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് അറസ്റ്റിൽ; കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചു
കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ അറസ്റ്റ് ചെയ്തു. മരട് പൊലീസാണ് അനീഷിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. ഒരുവർഷത്തേക്കാണ് അനീഷിനെതിരേ കാപ്പ ചുമത്തിയിരിക്കുന്നത്. തുടർന്ന് ഇയാളെ വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. കേരളത്തിലും തമിഴ്നാട്ടിലുമായി 50-ഓളം കേസുകളിൽ പ്രതിയാണ് മരട് അനീഷ്. കഴിഞ്ഞമാസം ഒരു സ്പായിലെത്തി ഭീഷണിപ്പെടുത്തിയതിനും അനീഷിനെതിരേ പൊലീസ് കേസെടുത്തിരുന്നു. ഈ കേസിൽ ഉൾപ്പെട്ടതോടെ മൈസൂരുവിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു ഇയാൾ. ഇതിനിടെയാണ് നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് മറ്റൊരു കേസുമായി ബന്ധപ്പെട്ട് അനീഷിനെ വിളിച്ചുവരുത്തിയത്. ഈ സമയത്താണ് മരട് പൊലീസ് നെടുമ്പാശ്ശേരി സ്റ്റേഷനിലെത്തി അനീഷിനെ അറസ്റ്റ്…
Read More » -
News
വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസ്: ടിജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി; ഇന്ന് കോടതിയിൽ ഹാജരാക്കും
ദില്ലിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസിൽ സംഘപരിവാർ സഹയാത്രികൻ ടിജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ലാപ്ടോപ്പും മൊബൈലും പിടിച്ചെടുത്തു. കലാപ ആഹ്വാനമുൾപ്പെടെ 4 കുറ്റങ്ങൾ ആണ് ടിജി മോഹൻദാസിനെതിരെ ചുമത്തിയിരിക്കുന്നത്. കസ്റ്റഡിയിൽ വേണ്ടെന്ന നിലപാടിലാണ് അന്വേഷണ സംഘം. കൊച്ചിയിൽ നിന്നും അറസ്‌റ്റ് ചെയ്ത മോഹൻദാസിനെ തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇന്ന് 11 മണിയോടെ കോടതിയിൽ ഹാജരാക്കും. ദില്ലിയിൽ സമരം ചെയ്യുന്ന വിദ്യാർഥികളെ വെടിവെച്ചു കൊല്ലണമെന്ന വിവാദ പരാമർശമാണ് പ്രധാനമായും അറസ്റ്റിലേക്ക് നയിച്ചത്. തനിക്ക് അധികാരമോ സാഹചര്യമോ ലഭിക്കുകയാണെങ്കിൽ ഡൽഹിയിലെ ജന്തർ മന്തർ…
Read More » -
Kerala
നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരും’; ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ പി എസ് പ്രശാന്ത്
രാഷ്ട്രീയപ്രേരിതമായ കേസാണെന്നും തന്നെ കുടുക്കിയതാണെന്നും ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്ത്. നിരപരാധിത്വം തെളിയിച്ച് തിരിച്ചു വരുമെന്ന് പ്രശാന്ത് പറഞ്ഞു. വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു പ്രതികരണം. ദേവസ്വം ബോർഡ് അംഗമായിരുന്ന സിപിഐ നേതാവ് അജികുമാറിനെയും എസ്ഐടി അറസ്റ്റ് ചെയ്തു. 2025 ൽ ഹൈക്കോടതി അനുമതിയില്ലാതെ ദ്വാരപാലക പാളികൾ സ്വർണം പൂശാൻ പുറത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചതിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാണ് അറസ്റ്റ്. രാഷ്ട്രീയ സമ്മർദം മൂലം ഉടൻ അറസ്റ്റിലാകുമെന്ന് രാവിലെ പ്രശാന്ത് ഫേസ് ബുക്ക് പോസ്റ്റിട്ടിരുന്നു. 2019 ലെ ശബരിമല…
Read More » -
News
ആറ്റുകാലില്‍ 27കാരിയുടെ മരണം; യുവതിയുടെ ശരീരത്തില്‍ 13 മുറിവുകള്‍, ഭര്‍ത്താവ് അറസ്റ്റില്‍
തിരുവനന്തപുരം ആറ്റുകാലില്‍ 27കാരി ആരതി ജീവനൊടുക്കിയതില്‍ ഭര്‍ത്താവ് അതുലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യാപ്രേരണ കുറ്റവും ഗാര്‍ഹിക പീഡനവും ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. അതുലിനെതിരെ തെളിവുകള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. അതുലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഭര്‍ത്താവ് അതുലിന്റെ തുടര്‍ച്ചയായ പീഡനം മൂലമാണ് ആരതി ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. യുവതിയുടെ ശരീരത്തില്‍ 13 മുറിവുകള്‍ ഉണ്ടായിരുന്നു. മര്‍ദ്ദനമേറ്റതിന്റെ അടയാളങ്ങളും ഇന്‍ക്വസ്റ്റില്‍ കണ്ടെത്തിയിട്ടുണ്ട്. ഒന്നരവര്‍ഷം മുന്‍പായിരുന്നു ആരതിയുടെയും അതുലിന്റെയും വിവാഹം. ഇരുവരും വര്‍ക്കലയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. വര്‍ക്കലയിലെ വാടകവീട്ടിലാണ് ആരതിയെ മരിച്ച നിലയില്‍…
Read More » -
News
മഡിവാള ബലാത്സംഗ കേസ്; ഒന്നാം പ്രതി ഹൈനസ് അറസ്റ്റിൽ
മഡിവാള ബലാത്സംഗ കേസിൽ ഒന്നാം പ്രതി ഹൈനസ് അറസ്റ്റിൽ. ഹൈനസിനെ പിടികൂടിയത് വയനാട്ടിൽ നിന്നാണെന്നാണ് സൂചന. പ്രതിയെ ബെംഗളൂരുവിൽ എത്തിച്ചിട്ടുണ്ട്. മഡിവാളയിൽ 20 വയസുളള മലയാളി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണ് ഹൈനസ്. കേരളത്തിൽ നിന്ന് കർണാടക പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് ഹൈനസിനെ അറസ്റ്റ് ചെയ്തുവെന്നാണാ കർണാടക പൊലീസ് വ്യക്തമാക്കുന്നത്. അതേ സമയം അറസ്റ്റ് എവിടെ നിന്നാണെന്നതിൽ വ്യക്തതയില്ല. വയനാട്ടിൽ നിന്നാണെന്ന സൂചന മാത്രമാണുള്ളത്. ഇന്നലെ തന്നെ വൈദ്യപരിശോധനക്ക് വിധേയരാക്കി. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്. കോടതിയിൽ ഹാജരാക്കിയതിന് ശേഷം…
Read More » -
News
അവയവദാനത്തിന് വ്യാജരേഖ ചമച്ച കേസ്; മുഖ്യപ്രതി നജീബ് പിടിയില്‍
അവയവദാനത്തിന്റെ മറവില്‍ വ്യാജരേഖകള്‍ ചമച്ച് അവയവ കച്ചവടം നടത്തിയ കേസിലെ മുഖ്യപ്രതി നജീബ് പിടിയില്‍. ഒളിവിലായിരുന്ന കാസര്‍കോട് സ്വദേശി നജീബിനെ ഗാസിയാബാദില്‍ നിന്നാണ് എറണാകുളം റൂറല്‍ പൊലീസ് പിടികൂടിയത്. നജീബിനെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യും. അവയവദാന കച്ചവടത്തിലെ വിദേശ ഇടപാടുകളെ കുറിച്ചും വിശദമായി അന്വേഷിക്കും. എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച മാഫിയയ്ക്ക് വിവിധ ജില്ലകളില്‍ ശൃംഖലകള്‍ ഉണ്ടെന്ന് പൊലീസ് പറയുന്നു. ഏജന്റുമാര്‍ വഴി അവയവദാനത്തിനുള്ള ആളുകളെ കണ്ടെത്തിയിരുന്നത് നജീബമായിരുന്നുവെന്ന് പൊലീസ് പറയുന്നു. മെഡിക്കല്‍ ടൂറിസത്തിന്റെ മറവിലായിരുന്നു ഇതെല്ലാം ചെയ്തിരുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആളുകളെ…
Read More » -
News
ബംഗ്ലാദേശി ഭീകരരുടെ അറസ്റ്റിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്
ബംഗ്ലാദേശി ഭീകരരുടെ അറസ്റ്റിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. ഭീകരര്‍ രാജ്യത്ത് സ്ഫോടനങ്ങള്‍ നടത്താൻ ലക്ഷ്യമിട്ടിരുന്നതായാണ് വിവരം. ലഷ്ക്കര്‍ ഇ ത്വയ്ബയുടെ സ്ലീപ്പര്‍ സെല്ലുകളാണ് അറസ്റ്റിലായ ഭീകരര്‍. അറസ്റ്റിലായ എട്ടു ഭീകരരെയും ഷബീര്‍ അഹമ്മദ് എന്ന ജമ്മു കശ്മീര്‍ സ്വദേശിയാണ് നിയന്ത്രിച്ചത്. ഇയാള്‍ക്ക് ലഷ്ക്കര്‍ തലവൻ ഹഫീസ് സെയിദുമായി നേരിട്ട് ബന്ധമുണ്ടെന്ന വിവരവും പുറത്തുവന്നു. സ്ഫോടക വസ്തുക്കളും ആയുധങ്ങളും ശേഖരിക്കാൻ ഇയാള്‍ നിര്‍ദേശിച്ചു. അറസ്റ്റിലായ ഭീകരൻ ഉമര്‍ നടത്തിയ വെളിപ്പെടുത്തലിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. ഷബീറിന്‍റെ ദില്ലി യാത്രകള്‍ സ്പെഷ്യൽ സെൽ പരിശോധിക്കുകയാണ്. ഷബീര്‍ പലതവണ ഷെഹീൻ…
Read More » -
News
മാരക രാസലഹരിക്കടത്ത്; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശ വനിത പിടിയില്‍
മാരക രാസലഹരിയുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശ വനിത പിടിയില്‍. ടോഗോ സ്വദേശിനിയായ ലറ്റി ഫെറ്റാവോ ആണ് അറസ്റ്റിലായത്. ദോഹയില്‍ നിന്നാണ് ഇവര്‍ കൊച്ചിയില്‍ എത്തിയത്. ഇന്ന് പുലര്‍ച്ചെ നടന്ന പരിശോധനയിലാണ് പിടിയിലായത്. നാല് കിലോ മെത്താക്യുലോണ്‍ ആണ് അധികൃതര്‍ പിടികൂടിയത്. ദോഹയില്‍ നിന്ന് കൊച്ചിയില്‍ എത്തി, ഡല്‍ഹിയിലേക്ക് പോകാനായി ആഭ്യന്തര ടെര്‍മിനലില്‍ കാത്തിരിക്കുകയായിരുന്നു. ഈ സമയം ഇവരുടെ ബാഗ് പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. രണ്ട് കോടിയോളം വിലവരുന്ന മെത്താക്യുലോണിന്റെ രണ്ട് വലിയ പാക്കറ്റുകളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. നേരത്തെ ആഫ്രിക്കന്‍ സ്വദേശി ഇതേരിതിയില്‍ ഡല്‍ഹിയിലേക്ക് ലഹരിമരുന്ന്…
Read More » -
News
ലൈംഗികാതിക്രമ കേസ്; പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
ലൈംഗികാതിക്രമ കേസില്‍ പ്രതിയായ ചലച്ചിത്ര സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ഇന്നലെ രാവിലെയാണ് പി ടി കുഞ്ഞുമുഹമ്മദ് കൻ്റോൺമെൻ്റ് സ്‌റ്റേഷനിൽ ഹാജരായത്. കുഞ്ഞുമുഹമ്മദിന് കോടതി നേരത്തെ മുൻകൂർ ജാമ്യം നൽകിയിരുന്നു. കോടതി നിർദ്ദേശ പ്രകാരം സ്റ്റേഷൻ ജാമ്യത്തിലാണ് കുഞ്ഞുമുഹമ്മദിനെ വിട്ടയച്ചത്. വനിതാ ചലച്ചിത്ര പ്രവർത്തകയാണ് മുൻ എംഎൽഎ കൂടിയായ പി ടി കുഞ്ഞുമുഹമ്മദിനെതിരെ പരാതി നല്‍കിയത്. കഴിഞ്ഞ മാസം ആറിനായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ഐഎഫ്എഫ്കെിലേക്കുള്ള സിനിമകളുടെ തെരഞ്ഞെടുപ്പിനായുള്ള ജൂറി ചെയർമാനായിരുന്നു പി ടി കുഞ്ഞുമുഹമ്മദ്. കേരള രാജ്യാന്തര…
Read More » -
News
ശബരിമല സ്വര്‍ണക്കൊള്ള: മുൻ തിരുവാഭരണം കമ്മീഷണര്‍ ബൈജു അറസ്റ്റിൽ
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിൽ. മുൻ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജുവാണ് അറസ്റ്റിലായിരിക്കുന്നത്. കേസിലെ ഏഴാം പ്രതിയാണ് ബൈജു. ദ്വാരപാലക പാളികള്‍ കടത്തിയ കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് നടക്കുന്ന് നാലാമത്തെ അറസ്റ്റാണിത്. 2019 ജൂലൈ 19ന് പാളികൾ അഴിച്ചപ്പോൾ ബൈജു ഹാജരായിരുന്നില്ല. ദേവസ്വം ബോർഡിൽ സ്വർണ്ണം ഉൾപ്പടെ അമൂല്യ വസ്തുക്കളുടെ പൂർണ ചുമതല തിരുവാഭരണം കമ്മീഷണര്‍ക്കാണ്. മുഖ്യപ്രതികളുടെ ആസൂത്രണം കാരണം മനഃപൂർവം വിട്ടു നിന്നെന്നാണ് വിവരം. ദ്വാരപാലക കേസിൽ മാത്രമല്ല കട്ടിളപാളി കേസിലെ ദുരൂഹ ഇടപെടൽ…
Read More »