Arrest
-
News
നഴ്‌സ് അമീനയുടെ മരണം; കുറ്റിപ്പുറം അമാന ആശുപത്രി മുൻ ജനറൽ മാനേജർ അറസ്റ്റിൽ
നഴ്‌സ് അമീന മരിച്ച സംഭവത്തിൽ കുറ്റിപ്പുറം അമാന ആശുപത്രി മുൻ ജനറൽ മാനേജർ എൻ.അബ്ദുൽറഹ്‌മാനെ പൊലീസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലായ അബ്ദുൽറഹ്‌മാനെ തിരൂർ ഡി.വൈ.എസ്.പി സി.പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിൽ പൊലിസ് സംഘം മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകീട്ടോടെയാണ് അബ്ദുൽറഹ്‌മാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസങ്ങളിൽ അമീനയുടെ സഹപ്രവർത്തകരുടെയും നേരത്തെ അമാന ആശുപത്രിയിൽ ജോലി ചെയ്തിരുന്ന നഴ്‌സുമാരടക്കമുളള ജീവനക്കാരുടെയും മൊഴികൾ പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച അമീനയുടെ മാതാപിതാക്കളുടെയും സഹോദരിയുടെയും മൊഴികൾ കോതമംഗലം പല്ലാരിമംഗലത്തെ വീട്ടിലെത്തി പൊലീസ് എടുത്തിയിരുന്നു.കേസിൽ…
Read More » -
News
വി എസിനെ അധിക്ഷേപിച്ച് പോസ്റ്റ്; അധ്യാപകന്‍ അറസ്റ്റില്‍
അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച അധ്യാപകന്‍ അറസ്റ്റില്‍. നഗരൂര്‍ നെടുംപറമ്പ് സ്വദേശി വി അനൂപിനെയാണ് നഗരൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ആറ്റിങ്ങല്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനാണ്. വി എസ് അച്യുതാനന്ദന്റെ മരണ വാര്‍ത്ത അറിഞ്ഞതിന് പിന്നാലെയാണ്, അനൂപ് വിഎസിനെ അധിക്ഷേപിച്ചു കൊണ്ട് വാട്‌സാപ്പില്‍ സ്റ്റാറ്റസ് ഇട്ടത്. വിഎസിനെതിരായ അധിക്ഷേപ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. വിഎസ് അച്യുതാനന്ദനെ സാമൂഹിക മാധ്യമത്തില്‍ അധിക്ഷേപിച്ചെന്ന് കാട്ടി ജമാഅത്തെ ഇസ്ലാമി നേതാവിന്റെ മകനെതിരെയും പരാതി ഉയര്‍ന്നിട്ടുണ്ട്. വാണിയമ്പലം സ്വദേശി യാസീന്‍ അഹമ്മദാണ്…
Read More » -
News
സഹപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി; ചോദ്യം ചെയ്ത യുവാവിനെ ബൈക്കില്‍ വലിച്ചിഴച്ചു, പ്രതി പിടിയില്‍
സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനെ ബൈക്കില്‍ വലിച്ചിഴച്ചതായി പരാതി. ആലപ്പുഴ മാന്നാറിലാണ് സംഭവം. വനിതാ ജീവനക്കാരോട് കടയില്‍ എത്തിയ ഒരാള്‍ മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിനുള്ള പ്രതികാരത്തിലാണ് യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചത്. തലവടി സ്വദേശി ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാന്നാര്‍ കുട്ടമ്പേരൂര്‍ കോട്ടപ്പുറത്ത് കെ എം ലിതിനാണ് പരിക്കേറ്റത്. രക്ഷപ്പെടാന്‍ ശ്രമിച്ച ബൈജുവിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്കിന്റെ പിന്നില്‍ പിടിച്ചതോടെയാണ് ലിതിനെ 50 മീറ്ററോളം റോഡില്‍ വലിച്ചിഴച്ചത്. ലിതിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് മാന്നാര്‍ തൃക്കുരട്ടി ജംഗ്ഷന് സമീപത്തുള്ള സൂപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം. സ്ഥാപനത്തില്‍ ബ്ലീച്ചിങ്…
Read More » -
News
കോഴിക്കോട് പെൺവാണിഭ സംഘം പിടിയിൽ; അറസ്റ്റിലായത് ആറു സ്ത്രീകൾ ഉൾപ്പെടെ 9 പേർ
കോഴിക്കോട് പെൺവാണിഭ സംഘം പിടിയിൽ. മലാപ്പറമ്പ് ഇയ്യാപാടി റോഡിൽ ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് പെൺവാണിഭം നടത്തുന്ന സംഘമാണ് നടക്കാവ് പോലീസിന്റെ പിടിയിലായത്. ആറു സ്ത്രീകളും 3 പുരുഷൻമാരും ഉൾപ്പടെ 9 പേരാണ് അറസ്റ്റിലായത്. ഒരു മാസം മുൻപ് പൊലിസിന് ഇവരെ കുറിച്ച് വിവരം ലഭിച്ചിരുന്നു. അന്നുമുതൽ ഇവർ നിരീക്ഷണത്തിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ പരിശോധന നടത്തി ഇവരെ പിടികൂടുകയായിരുന്നു. ഫ്ലാറ്റ് വാടകയ്ക്കെടുത്ത് പെൺവാണിഭം നടത്തുന്ന സംഘമാണ് പിടിയിലായത്. ബഹറിൻ ഫുട്ബോൾ ടീമിന്റെ ഫിസിയോ തെറാപ്പിസ്റ്റിനാണ് ഫ്ലാറ്റ് വാടകയ്ക്ക് നൽകിയതെന്ന് ഫ്ലാറ്റിന്റെ ഉടമ സുരേഷ്…
Read More » -
News
ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും
തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ കസ്റ്റഡിയിലുള്ള പ്രതി സുകാന്തുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. ഇരുവരും താമസിച്ചിരുന്ന തിരുവനന്തപുരത്തെ ഫ്ലാറ്റിലും എറണാകുളത്തുമായിരിക്കും തെളിവെടുപ്പിന് എത്തിക്കുക. സംഭവത്തില്‍ പ്രതിയായ സുകാന്ത് സുരേഷിനെ ജൂണ്‍ 5 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. സുകാന്തിനെതിരെ ഫോണിലെ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പൊലീസ് കണ്ടെത്തിയിരുന്നു. യുവതി ആത്മഹത്യ ചെയ്ത ശേഷം രണ്ട്മാസത്തോളം ഒളിവിലായിരുന്ന സുകാന്ത് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതിനെ തുടര്‍ന്ന് പൊലീസിൽ കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്ത് എത്തിച്ച പ്രതിയെ 14 ദിവസത്തേക്ക് കോടതി…
Read More » -
News
അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച കേസ്; പ്രതികള്‍ പിടിയില്‍
അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച കേസിലെ പ്രതികള്‍ പിടിയില്‍. കോയമ്പത്തൂരില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ആദിവാസി യുവാവ് സിജുവിനെ അര്‍ധനഗ്നനാക്കിയാണ് പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചത്. ഷോളയൂര്‍ സ്വദേശി റെജിന്‍ മാത്യു, ആലപ്പുഴ സ്വദേശി വിഷ്ണുദാസ് എന്നിവരാണ് പിടിയിലായത്. ഇരുവരുടെയും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. അട്ടപ്പാടി ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിലാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്. ആദിവാസി യുവാവായ സിജുവിനെ കൈകള്‍ കെട്ടി പോസ്റ്റില്‍ കെട്ടിയിട്ടാണ് പ്രതികള്‍ മര്‍ദിച്ചത്. പുലര്‍ച്ചെ ഷോളയൂരില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. പിക്കപ്പ് വാഹനത്തിന്റെ ഡ്രൈവറും ക്ലീനറുമാണ് ഇരുവരും.…
Read More » -
News
ചെറുപുഴയില്‍ എട്ടു വയസുകാരിയോട് ക്രൂരത; പിതാവ് അറസ്റ്റില്‍, കുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും
കണ്ണൂര്‍ ചെറുപുഴ പ്രാപ്പൊയിലില്‍ എട്ടും പത്തും വയസുള്ള കുട്ടികളെ മദ്യലഹരിയില്‍ പിതാവ് അതി ക്രൂരമായി മര്‍ദിച്ച കേസില്‍ പിതാവ് അറസ്റ്റില്‍. കുട്ടികളുടെ അമ്മയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കുട്ടിയെ മര്‍ദിക്കുകയും തലമുടിയില്‍ പിടിച്ച് വലിച്ച് തറയിലിട്ട് വലിച്ചിഴയ്ക്കുകയും അരിവാള്‍ കൊണ്ട് വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. കുട്ടിയുടെ പിതാവിനെ ഇന്ന് രാവിലെ തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാളുടെ കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്ന് ആരോഗ്യ, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഇടപെട്ടു. ശിശുക്ഷേമ സമിതിയോട് കുട്ടികളുടെ…
Read More » -
News
കൈക്കൂലി കേസ് ; കൊച്ചി കോർപ്പറേഷൻ വൈറ്റില സോണൽ ഓഫീസിൽ വിജിലന്‍സ് പരിശോധന
കൊച്ചി കോര്‍പ്പറേഷനിലെ വൈറ്റില സോണൽ ഓഫീസിൽ വിജിലന്‍സ് പരിശോധന. ഇന്നലെ വൈറ്റില സോണൽ ഓഫീസിലെ ബിൽഡിങ് ഇന്‍സ്പെക്ടര്‍ സ്വപ്നയെ കൈക്കൂലി കേസിൽ പിടികൂടിയതിന് പിന്നാലെയാണ് വിജിലന്‍സിന്‍റെ പരിശോധന. ഓഫീസിലെ മുഴുവൻ രേഖകളും പരിശോധിക്കുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉദ്യോഗസ്ഥര്‍ ഓഫീസിലെത്തി പരിശോധന ആരംഭിച്ചു. സ്വപ്ന അനുവദിച്ച കെട്ടിട പെര്‍മിറ്റ് മുഴുവൻ പരിശോധിക്കും. ഇന്നലെ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കൊച്ചി കോര്‍പ്പറേഷൻ വൈറ്റില സോണൽ ഓഫീസിലെ ബിൽഡിങ് ഇന്‍സ്പെക്ടറായ സ്വപ്നയെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. കെട്ടിട പെർമിറ്റ് നൽകുന്നതിനു പതിനയ്യായിരം രൂപയാണ് ഇവർ കൊച്ചി വൈറ്റില സ്വദേശിയോട്…
Read More » -
News
ഓപ്പറേഷന്‍ ഡി-ഹണ്ട്: 137 പേർ അറസ്റ്റിൽ; എംഡിഎംഎയും കഞ്ചാവുമടക്കം പിടിച്ചെടുത്തു
തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 137 പേർ അറസ്റ്റിൽ. മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2135 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 131 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പരിശോധനയിൽ എംഡിഎംഎ (0.011 കി.ഗ്രാം), കഞ്ചാവ് (23.544 കി.ഗ്രാം), കഞ്ചാവ് ബീഡി (107 എണ്ണം) എന്നിവ പൊലീസ് പിടിച്ചെടുത്തു. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കാനാണ് 2025 ഏപ്രില്‍ 13ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട്…
Read More » -
National
മകനെ കഴുത്തറുത്ത് കൊന്നക്കേസിൽ ഇന്ത്യൻ വംശജ അമേരിക്കയിൽ അറസ്റ്റിൽ
അമേരിക്കയിലെ ഡിസ്നിലാൻഡ് തീം പാർക്കിൽ അവധി ആഘോഷിച്ച ശേഷം മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജയായ മാതാവ് അറസ്റ്റിൽ. 11കാരനായ യതിൻ രാമരാജുവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ സരിത രാമരാജുവിനെ (48) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതക കുറ്റത്തിനും ആയുധം കൈവശം വെച്ചതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. 26 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. 2018ൽ വിവാഹമോചനത്തിനു ശേഷം വിർജീനിയയിലെ ഫെയർഫാക്സിൽ താമസമാക്കിയ സരിത ഭര്‍ത്താവിന്റെ സംരക്ഷണത്തിലുള്ള മകനെ കാണാനായാണ് കാലിഫോർണിയയിൽ എത്തിയത്. സാന്ത അന്നയിലെ ഒരു ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു…
Read More »