Aravind Swamy
-
News
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും സിനിമാതാരങ്ങൾക്കും ബോംബ് ഭീഷണി
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, സിനിമാതാരങ്ങളായ അജിത് കുമാര്‍, അരവിന്ദ് സ്വാമി, ഖുഷ്ബു എന്നിവര്‍ക്ക് ബോംബ് ഭീഷണി. ഞായറാഴ്ച രാത്രിയാണ് ഇവരുടെ വീടുകള്‍ക്ക് നേരെ ഭീഷണി സന്ദേശം ലഭിച്ചത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ഡിജിപി) ഓഫീസിലേക്കാണ് ഭീഷണി ഇ-മെയില്‍ ലഭിക്കുന്നത്. ഇതിനു പിന്നാലെ നാല് സ്ഥലങ്ങളിലും പൊലീസ് അടിയന്തരമായി സുരക്ഷാ പരിശോധനകള്‍ നടത്തി. കഴിഞ്ഞയാഴ്ചയും ചെന്നൈയിലെ ഇഞ്ചമ്പാക്കത്തുള്ള അജിത് കുമാറിന്റെ വീടിനു നേരെ അജ്ഞാതനില്‍ നിന്നും ബോംബ് ഭീഷണി ലഭിച്ചിരുന്നു. തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് അടക്കം പരിശോധന നടത്തിയെങ്കിലും വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
Read More »