Aralam rogue elephant KM1
-
News
ആറളത്ത് ജനവാസമേഖലയിൽ ഭീതി പടർത്തി മോഴയാന; മയക്കുവെടി ദൗത്യം ഇന്ന് മുതൽ
കണ്ണൂർ ആറളത്ത് ജനവാസമേഖലയിൽ തുടർച്ചയായി ഭീഷണി സൃഷ്ടിക്കുന്ന കെഎം1 മോഴയാനയെ പിടികൂടാനുള്ള ദൗത്യം ഇന്ന് തുടങ്ങും. പുത്തങ്ങ, വിക്രം, ഭരത് എന്നീ കുങ്കിയാനകളെ ആറളത്ത് എത്തിച്ചിട്ടുണ്ട്. വയനാട്ടിൽനിന്ന് ഉണ്ണികൃഷ്ണൻ എന്ന കുങ്കിയാനയെയും ഉടൻ എത്തിക്കും. നിലവിൽ ആന ഉൾവനത്തിലാണ്. ആനയെ ലൊക്കേറ്റ് ചെയ്യുന്നതിനായി വനംവകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് തിരച്ചിൽ നടത്തും. ജനവാസമേഖലയ്ക്ക് സമീപത്തേക്ക് ആനയെ എത്തിച്ച ശേഷമായിരിക്കും മയക്കുവെടി വെക്കുക. തുടർന്ന് ആനയെ പിടികൂടി സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കാനാണ് പദ്ധതി. ആനയെ പിടികൂടിയ ശേഷം പാർപ്പിക്കാനുള്ള ആനക്കൊട്ടിലിന്റെ നിർമാണം വൈകിയതാണ് ദൗത്യം ആരംഭിക്കാൻ താമസമുണ്ടാകാൻ കാരണമായത്.…
Read More »