Amoebic encephalitis death

  • News

    സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; കൊല്ലം സ്വദേശിയായ 48കാരി മരിച്ചു

    സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. കൊല്ലം പട്ടാഴി മരുതമൺഭാ​ഗം സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. 48 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കശുവണ്ടി തൊഴിലാളിയാണ്. സെപ്റ്റംബർ 23നു തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ ഇവർക്ക് രോ​ഗം സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് ഈ മാസം റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ അമീബിക് മസ്തിഷ്ക ജ്വര മരണമാണിത്.

    Read More »
  • News

    അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് 2 പേരുടെ മരണം കൂടി സ്ഥിരീകരിച്ചു

    സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് രണ്ട് പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. തിരുവനന്തപുരം, കൊല്ലം സ്വദേശികളുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇതോടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഈ വർഷം മരിച്ചവരുടെ എണ്ണം 19 ആയി. ഈ മാസം 11ാം തീയതി സംഭവിച്ച മരണങ്ങളാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചാണെന്നു കണ്ടെത്തിയത്. തിരുവനന്തപുരത്ത് 52കാരിയും കൊല്ലത്ത് 91കാരനുമാണ് മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 62 പേർക്കാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതെന്നു ആരോ​ഗ്യ വകുപ്പ് വ്യക്തമാക്കി. ഇന്നലെ രണ്ട് പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. അതേസമയം അമീബിക്…

    Read More »
Back to top button