amit sha
-
News
ലോക്‌സഭയില്‍ എത്താതെ അമിത് ഷാ; ബില്ലുകള്‍ അവതരിപ്പിച്ച് സഹമന്ത്രിമാര്‍
പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം. ബില്ലുകള്‍ അവതരിപ്പിക്കാന്‍ ലോക്‌സഭയില്‍ എത്താതെ അമിത് ഷാ. പകരം സഹമന്ത്രിമാര്‍ ബില്ലുകള്‍ അവതരിപ്പിച്ചു. അമിത് ഷാ സഭയില്‍ എത്താത്തതില്‍ പ്രതിപക്ഷം ബഹളം വെച്ചതോടെ ലോക്‌സഭയും രാജ്യസഭയും രണ്ട് മണി വരെ നിര്‍ത്തി വച്ചു. പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന്റെ അവസാന വാരവും പ്രതിപക്ഷ പ്രതിഷേധത്തില്‍ സഭ നടപടികള്‍ തടസപ്പെടുന്ന കാഴ്ചയാണ് കണ്ടത്. അമിത് ഷാ യുടെ പേരില്‍ രണ്ട് ബില്ലുകളായിരുന്നു ലിസ്റ്റ് ചെയ്തത്. എന്നാല്‍, കേരളത്തിന്റെ പേരു മാറ്റുന്ന ബില്ല് സഹമന്ത്രി നിത്യാനന്ദ റായും സഹകരണ ഭേദഗതി ബില്‍…
Read More » -
News
അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പ്രതിപക്ഷം; പാര്‍ലമെന്‍റ് ഇന്നും പ്രക്ഷുബ്ദമാകും
സമരത്തിലെ പൊലീസ് നടപടിയില്‍ അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും പാര്‍ലമെന്‍റ് സ്തംഭിപ്പിക്കും. ലോക് സഭയിലും രാജ്യസഭയിലും ചര്‍ച്ചക്ക് നോട്ടീസ് നല്‍കും. പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ ഇന്നും തള്ളാനാണ് സാധ്യത. അയോധ്യ ക്ഷേത്ര കൊള്ളയിലും പാര്‍ലമെന്‍റിനകത്തും പുറത്തും നിലപാട് കടുപ്പിക്കും. പാർലമെൻ്റിലെ പ്രേരണ സ്ഥലത്ത് നിന്ന് മകർ ദ്വാറിലേക്ക് രാവിലെ പത്ത് മണിക്ക് അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ടും, രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടും , ജമ്മു കശ്മീരിന് സംസ്ഥാന പദവി ആവശ്യപ്പെട്ടും പ്രതിപക്ഷ എംപിമാർ മാർച്ച് നടത്തും.
Read More » -
News
അമിത് ഷായുടെ സന്ദർശനം; ശനി, ഞായർ ദിവസങ്ങളിൽ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ജനുവരി 10, 11 (ശനി, ഞായര്‍) ദിവസങ്ങളിലാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ശനിയാഴ്ച്ച രാത്രി 7 മണി മുതല്‍ 11.30 വരെയും ഞായറാഴ്ച്ച രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 മണി വരെയുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ശനിയാഴ്ച്ച വൈകിട്ട് രാത്രി 7 മണി മുതല്‍ വിമന്‍സ് കോളേജ്, പനവിള, ബേക്കറി ഫ്‌ളൈ ഓവര്‍, ചാക്ക, പേട്ട, ആശാന്‍ സ്‌ക്വയര്‍, പാറ്റൂര്‍, ജനറല്‍ ആശുപത്രി,…
Read More » -
News
‘ഭീകരതയെ വേരോടെ പിഴുതെറിയും’; സൈന്യത്തില്‍ അഭിമാനമെന്ന് അമിത് ഷാ
പാക് ഭീകര കേന്ദ്രങ്ങൾ തകർത്ത ഇന്ത്യൻ സേനയെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയ്ക്കെതിരായ ഏത് ആക്രമണത്തിനും മോദി സര്‍ക്കാര്‍ തിരിച്ചടി നല്‍കുമെന്നും സൈന്യത്തില്‍ അഭിമാനമെന്നും അമിത്ഷാ എക്സിൽ കുറിച്ചു. ഭീകരതയെ വേരോടെ പിഴുതെറിയുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. ‘നമ്മുടെ സായുധ സേനയില്‍ അഭിമാനമുണ്ട്. പഹല്‍ഗാമില്‍ നമ്മുടെ നിരപരാധികളായ സഹോദരങ്ങളെ ഹീനമായി കൊലപ്പെടുത്തിയതിനുള്ള രാജ്യത്തിന്റെ മറുപടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍. ഇന്ത്യയ്ക്കും നമ്മുടെ ജനതയ്ക്കും നേരെയുള്ള ഏതൊരു ആക്രമണത്തിനും ഉചിതമായ മറുപടി നല്‍കുമെന്ന് മോദി സര്‍ക്കാര്‍ ദൃഢനിശ്ചയം ചെയ്തിട്ടുണ്ട്. ഭീകരവാദത്തെ വേരൊടെ പിഴുതെറിയും’, അമിത്…
Read More »