America
-
News
യുഎസിൽ 43 ദിവസം നീണ്ട ഷട്ട്ഡൗൺ അവസാനിച്ചു: സെനറ്റിൽ ധനാനുമതി ബിൽ പാസായി
അമേരിക്കയിൽ 43 ദിവസം നീണ്ട ഷട്ട്ഡൗൺ അവസാനിച്ചു.അമേരിക്കൻ ജനപ്രതിനിധി സഭയിൽ ധനാനുമതി ബിൽ പാസായി. 209 വോട്ടിനെതിരെ 222 വോട്ടിനാണ് ബിൽ പാസായത്. ആറു ഡമോക്രാറ്റുകൾ ബില്ലിന് അനുകൂലമായി വോട്ടുചെയ്തു. ഷട്ട്ഡൗൺ സമയത്ത് നടന്ന എല്ലാ പിരിച്ചുവിടലുകളും റദ്ദാക്കുന്നതും ഫെഡറൽ ജീവനക്കാർക്ക് ലഭിക്കാനുണ്ടായിരുന്ന ശമ്പളം ഉറപ്പാക്കുന്നതുമാണ് ധനാനുമതി ബില്ലിലെ പ്രധാന വ്യവസ്ഥകൾ. ആരോഗ്യ ഇൻഷുറൻസ് സബ്‌സിഡി വിഷയത്തിൽ ഡിസംബർ രണ്ടാം വാരത്തിൽ വോട്ടെടുപ്പ് നടത്തുമെന്ന ഉറപ്പും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ബില്ലിൽ ഇനി പ്രസിഡന്റ് ഒപ്പുവച്ചാൽ അത് നിയമമായി മാറും.ഷട്ട്ഡൗൺ മൂലം കഴിഞ്ഞ ദിവസം മാത്രം അമേരിക്കയിൽ…
Read More » -
News
യുഎസില്‍ ടേക്ക് ഓഫിനിടെ കാർഗോ വിമാനം തകർന്നുവീണു; മൂന്ന് പേർ കൊല്ലപ്പെട്ടു
യുഎസിലെ കെന്റക്കിയില്‍ ചരക്കുവിമാനം തകര്‍ന്നതായി റിപ്പോര്‍ട്ട്. ലൂയിസ്‍വില്ലെ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിമാനത്തില്‍ മൂന്ന് ജീവനക്കാരായിരുന്നു ഉണ്ടായിരുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ലൂയിവിൽ മുഹമ്മദ് അലി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് പറന്നുയർന്നതിനു പിന്നാലെയാണ് അപകടം. യുപിഎസ് കമ്പനിയുടെ ഹോണോലുലുവിലേക്ക് പോയ വിമാനമാണ് തകര‍്‍ന്നത്. ടേക്ക് ഓഫ് കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം വിമാനത്തിന്റെ ചിറകില്‍ നിന്നും തീ ഉയരുന്നതും പിന്നാലെ വിമാനം ഒരു തീഗോളമായി മാറുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ലൂയിസ്‌വിലെ മെട്രോപൊളിറ്റന്‍ പൊലീസ് വകുപ്പ് അപകടം സ്ഥിരീകരിച്ചു. റൺവേയിലൂടെ നീങ്ങുമ്പോൾ തന്നെ വിമാനത്തിന്…
Read More » -
News
ഇന്ത്യ-യുഎസ് വ്യാപാര കരാർ ; കരാറിൽ അതിവേഗം ധാരണയിലെത്താന്‍ തീരുമാനിച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയം
ഇന്ത്യ-യുഎസ് വ്യാപാര കരാർ യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങൾ വേഗത്തിലാക്കാൻ തീരുമാനിച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയം.അമേരിക്കയുടെ തെക്ക് മധ്യ ഏഷ്യൻ പ്രതിനിധി ബ്രണ്ടൻ ലിഞ്ച് വാണിജ്യ സ്പെഷ്യൽ സെക്രട്ടറി രാജേഷ് അഗർവാളുമായി നടത്തിയ കൂടിക്കാഴ്ച വിജയമെന്ന് റിപ്പോർട്ട്. കരാറിന്റെ വ്യത്യസ്ത തലങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. ആറാം റൗണ്ട് ചർച്ചകൾക്ക് മുന്നോടി ആയിട്ടായിരുന്നു യു എസ് സംഘം ഇന്ത്യയിൽ എത്തിയത്. തീരുവ പ്രഖ്യാപനത്തിന് ശേഷം വഷളായ ഇന്ത്യ യുഎസ് ബന്ധതിനിടയിൽ മോദിയുടെ പിറന്നാളിന് ട്രമ്പ് ആശംസ അറിയിച്ചു ഫോൺ ചെയ്തിരുന്നു. അതേസമയം ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതായിരുന്നു ചർച്ച എന്ന്…
Read More »