alappuzha
-
News
ഭര്‍ത്താവുമായി അകന്ന് കഴിയുന്ന മകള്‍ രാത്രിയില്‍ വൈകി വീട്ടിലെത്തുന്നത് ഇഷ്ടമായില്ല; ആലപ്പുഴയില്‍ അച്ഛന് മകളെ കൊലപ്പെടുത്തിയത് അമ്മയുടെ മുന്നില്‍വെച്ച്
ആലപ്പുഴ ഓമനപ്പുഴ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പിതാവ് ജോസ് മോന് മകളായ ജാസ്മിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മകളായ ഏയ്ഞ്ചല്‍ ജാസ്മിന് ഭര്‍ത്താവുമായി അകന്ന് താമസിക്കുകയായിരുന്നു. കൂടാതെ ജാസ്മിന് ഇടയ്ക്കിടെ രാത്രി കാലങ്ങളില്‍ പുറത്തുപോകാറുണ്ടായിരുന്നു. ജാസ്മിന് പതിവായി വീട്ടിലേക്ക് വൈകി വരുന്നതിനെ ചൊല്ലി വീട്ടില്‍ പലപ്പോഴും തര്‍ക്കങ്ങളും ഉണ്ടാകാറുണ്ടായിരുന്നു. ജാസ്മിന് സ്ഥിരമായി രാത്രി ഒറ്റയ്ക്കു പുറത്തു പോകുന്നതിനെ ചൊല്ലി ഇതിനു മുന്‍പും വീട്ടില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഇത്തരത്തിലുള്ള രാത്രിയാത്ര ശരിയല്ലെന്ന് നാട്ടുകാരില്‍ ചിലര്‍ ജോസ്മോനോട് പറഞ്ഞിരുന്നു. ചൊവ്വാഴ്ച രാത്രി പുറത്തുപോയി…
Read More » -
News
ആലപ്പുഴയിൽ പിതാവ് മകളെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തി
ആലപ്പുഴ ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി. എയ്ഞ്ചൽ ജാസ്മിൻ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ജോസ് മോനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൃദയസ്തംഭനത്തെ തുടർന്ന് മരണപ്പെട്ടെന്ന കാരണത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടേഴ്സിന് തോന്നിയ സംശയത്തെ തുടർന്നാണ് കൊലപാതകമെന്ന് തെളിഞ്ഞത് ഇന്നലെ രാത്രി ജോസ് മോനും ഏയ്ഞ്ചലും തമ്മിൽ തർക്കത്തിലേർപ്പെട്ടിരുന്നു. ഇതിനിടെ കഴുത്തിൽ തോർത്ത് കുരുക്കി കൊലപ്പെടുത്തിയെന്നാണ് ജോസ് പോലീസിന് നൽകിയ മൊഴി. സംഭവം ഒരു രാത്രി ആരും അറിയാതെ മൂടിവെച്ചു. മകൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് പറഞ്ഞ് ജോസ്മോൻ തന്നെയാണ് അയൽവാസികളെ വീട്ടിലേക്ക് വിളിച്ചത്. ഹൃദയസ്തംഭനം…
Read More » -
News
സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിനും മന്ത്രിമാർക്കും രൂക്ഷ വിമർശനം
സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ സംസ്ഥാന നേതൃത്വത്തിനും മന്ത്രിമാർക്കും രൂക്ഷ വിമർശനം. സംസ്ഥാന നേതൃത്വത്തിന് നിലപാടില്ലെന്ന് പ്രതിനിധികൾ. കൃഷിവകുപ്പ് മന്ത്രിക്കെതിരായ കർഷകരുടെ പ്രതിഷേധം പാർട്ടിക്ക് നാണക്കേടായി. കൃഷി സിവിൽ സപ്ലൈസ് വകുപ്പുകൾ വൻപരാജയമെന്നും വിമർശനം. ആലപ്പുഴയിലെ പാർട്ടി നാഥനില്ലാ കളരിയായി. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ വോട്ട് ചോർച്ചയെന്നും സംഘടന റിപ്പോർട്ടിൽ പറയുന്നു. ഹരിപ്പാട് അമ്പലപ്പുഴ മണ്ഡലങ്ങളിൽ എൽഡിഎഫ് വോട്ടുകൾ ചോർന്നു. മാവേലിക്കരയിലെ തോൽവി സംഘടന ദൗർബല്യത്തെ തുടർന്ന്. സ്ഥാനാർഥി മികച്ചതെങ്കിലും പ്രവർത്തനത്തിൽ അപാകത. വോട്ടുകൾ തിരികെ പിടിക്കാൻ മുന്നണി ഒന്നായി പ്രവർത്തിക്കണമെന്നും സംഘടനാ റിപ്പോർട്ടിൽ…
Read More » -
News
സഹപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി; ചോദ്യം ചെയ്ത യുവാവിനെ ബൈക്കില്‍ വലിച്ചിഴച്ചു, പ്രതി പിടിയില്‍
സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനെ ബൈക്കില്‍ വലിച്ചിഴച്ചതായി പരാതി. ആലപ്പുഴ മാന്നാറിലാണ് സംഭവം. വനിതാ ജീവനക്കാരോട് കടയില്‍ എത്തിയ ഒരാള്‍ മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിനുള്ള പ്രതികാരത്തിലാണ് യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചത്. തലവടി സ്വദേശി ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാന്നാര്‍ കുട്ടമ്പേരൂര്‍ കോട്ടപ്പുറത്ത് കെ എം ലിതിനാണ് പരിക്കേറ്റത്. രക്ഷപ്പെടാന്‍ ശ്രമിച്ച ബൈജുവിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്കിന്റെ പിന്നില്‍ പിടിച്ചതോടെയാണ് ലിതിനെ 50 മീറ്ററോളം റോഡില്‍ വലിച്ചിഴച്ചത്. ലിതിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് മാന്നാര്‍ തൃക്കുരട്ടി ജംഗ്ഷന് സമീപത്തുള്ള സൂപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം. സ്ഥാപനത്തില്‍ ബ്ലീച്ചിങ്…
Read More » -
News
ആലപ്പുഴ ശിശുസംരക്ഷണ കേന്ദ്രത്തില്‍ നിന്നും കാണാതായ രണ്ട് പെൺകുട്ടികളിൽ ഒരാളെ കണ്ടെത്തി
ആലപ്പുഴ പൂച്ചാക്കൽ ഗേൾസ് ഹോമിൽ നിന്നും ചാടിപ്പോയ രണ്ട് പെൺകുട്ടികളിൽ ഒരാളെ കണ്ടെത്തി. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഹരിപ്പാട് നിന്നാണ് കാണാതായ പെൺകുട്ടികളിൽ ഒരാളെ കണ്ടെത്തിയത്. ഇനി ശിവകാമി എന്ന മറ്റൊരു പെൺകുട്ടിയെ കൂടി കണ്ടെത്താനുണ്ട് ഇന്നലെ പുലർച്ചെ ആയിരുന്നു പതിനഞ്ചും, പതിനാറും വയസ് പ്രായമുള്ള സൂര്യ അനില്‍ കുമാറിനേയും, ശിവകാമിയേയും കണാനില്ലെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. പെൺകുട്ടികൾ ശിശുസംരക്ഷണകേന്ദ്രത്തില്‍ നിന്നും ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പൂച്ചാക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കാണാതായ മറ്റൊരു പെൺകുട്ടിക്കായി അന്വേഷണം…
Read More » -
News
ആലപ്പുഴയിൽ കാറും KSRTC ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ഒരു മരണം
ആലപ്പുഴ ഹരിപ്പാട് കെഎസ്ആർടിസി ബസ്സും കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. കാർ യാത്രക്കാരി മരിച്ചു. പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. മൂന്ന് പേർക്ക് പരിക്കേറ്റു. ഹരിപ്പാട് കരുവാറ്റയിൽ ഇന്ന് രാവിലെയാണ് സംഭവം. പരുക്കേറ്റ എല്ലാവരെയും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. കൊല്ലം ഭാഗത്തേക്ക് വരികയായിരുന്ന കാറിനെയും പിക്കപ്പ് വാനിനെയും വന്ന് ഇടിക്കുകയായിരുന്നു. കാറിന്റെ ഇടത് ഭാഗം പൂർണമായി തകർന്നു. ഈ ഭാഗത്ത് ഇരുന്ന സ്ത്രീയാണ് മരിച്ചത്. കാർ…
Read More » -
News
സംസ്ഥാനത്ത് വീണ്ടും കോളറ മരണം; തിരുവല്ലയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു
ആലപ്പുഴയില്‍ കോളറ ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. തലവടി സ്വദേശി പി ജി രഘു (48) ആണ് മരിച്ചത്. രണ്ടു ദിവസം മുന്‍പാണ് രക്ത പരിശോധനയില്‍ കോളറ സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയില്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ, ഇന്ന് പുലര്‍ച്ചെയാണ് മരണം. ഡ്രൈവറായി ജോലി നോക്കിവന്ന രഘുവിന്റെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താന്‍ ആയിട്ടില്ല. പ്രദേശത്ത് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. രണ്ടുദിവസം മുന്‍പ് ശാരീരിക അസ്വസ്ഥതയെ തുടര്‍ന്നാണ് രഘുവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനില വഷളാകുകയായിരുന്നു. കോളറ സ്ഥിരീകരിച്ചതോടെ രോഗിയുമായി സമ്പര്‍ക്കത്തിലായവരെ നിരീക്ഷണത്തിലാക്കി. സംസ്ഥാനത്തെ…
Read More » -
News
ആലപ്പുഴയിൽ കാന്‍സര്‍ രോഗിയെയടക്കം ആറ് പേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ
ആലപ്പുഴ ചെറുതനയില്‍ കാന്‍സര്‍ രോഗിയെയടക്കം ആറ് പേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. തിരുവല്ല പക്ഷി നിരീക്ഷണ കേന്ദ്രത്തിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച രാവിലെയുമായാണ് ആറ് പേര്‍ക്ക് കടിയേറ്റത്. പരിക്കേറ്റവരെല്ലാം വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്കും കടിയേറ്റിരുന്നു. ഗര്‍ഭിണിയായ ആടിന്റെ മൂക്ക് നായ കടിച്ചുപറിച്ചു. കഴിഞ്ഞ ദിവസമായിരുന്നു ആലപ്പുഴ കരുമാടിയില്‍ തെരുവ് നായയുടെ കടിയേറ്റ പത്താം ക്ലാസുകാരന് പേവിഷബാധയേറ്റ് മരിച്ചത്.
Read More » -
News
സംസ്ഥാന സ്കൂള്‍ പ്രവേശനോത്സവം ജൂണ്‍ രണ്ടിന് ആലപ്പുഴയില്‍; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അടുത്ത അധ്യയന വർഷത്തെ സംസ്ഥാന സ്കൂള്‍ പ്രവേശനോത്സവം ആലപ്പുഴയില്‍ ജൂണ്‍ രണ്ടിന് നടക്കും. കലവൂര്‍ ഗവ. എച്ച് എസ് എസില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. സ്കൂള്‍ ബസുകളുടെ ഫിറ്റ്നസ്, കുട്ടികള്‍ എത്തുന്ന വാഹനങ്ങള്‍ എന്നിവയ്ക്ക് സുരക്ഷിതത്വം ഉണ്ടോയെന്ന് ഉറപ്പാക്കണം. സ്കൂളുകളുടെ ഫിറ്റ്നസ് ഉറപ്പാക്കും. ഈ മാസം 20-ന് എല്ലാ സ്കൂളുകളിലും പി ടി എ യോഗം നടത്തണം. സ്കൂള്‍ സുരക്ഷ, പരിസര ശുചീകരണം എന്നിവ ഉറപ്പാക്കും. ഫിറ്റ്നസ് ഉറപ്പാക്കാന്‍ നടപടിയുണ്ടാകും. നിര്‍മാണം നടക്കുന്ന സ്കൂളുകളില്‍ പണി നടക്കുന്ന സ്ഥലം വേര്‍തിരിക്കണം. സുരക്ഷാ…
Read More » -
News
ആലപ്പുഴയില്‍ വന്‍ ലഹരി വേട്ട; രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയില്‍
ആലപ്പുഴയില്‍ വന്‍ ലഹരി വേട്ട. രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് യുവതിയില്‍ നിന്ന് പിടികൂടി. കഞ്ചാവുമായി എത്തിയത് ചെന്നൈ സ്വദേശിനി ക്രിസ്റ്റീന എന്ന തസ്ലിമ സുല്‍ത്താന. ഇവര്‍ക്കൊപ്പം മക്കളും ഉണ്ടായിരുന്നു . മണ്ണഞ്ചേരി സ്വദേശി ഫിറോസുമായി ചേര്‍ന്ന് വില്പന നടത്താനായാണ് ആലപ്പുഴയില്‍ എത്തിയത്. തായിലാന്‍ഡില്‍ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് ലഭിച്ചതെന്ന് സൂചന. വന്‍ ലഹരി വേട്ടയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ക്രിസ്റ്റീന സെക്സ് റാക്കറ്റിലെ കണ്ണിയാണെന്ന് എക്സൈസ് വ്യക്തമാക്കി.പെണ്‍കുട്ടിയെ ലഹരി നല്കി മയക്കിയ ശേഷം പീഡിപ്പിച്ച കേസിലെ പ്രതിയാണിവര്‍. ആലപ്പുഴയില്‍ എത്തിയതിനു പിന്നിലും…
Read More »