Adoor Prakash

  • News

    മന്ത്രിസഭയിലെ കൂട്ടുത്തരവാദിത്തം; സണ്ണി ജോസഫ് തന്നെ തുറന്നുപറഞ്ഞിട്ടുണ്ടെന്ന് അടൂർ പ്രകാശ്

    മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്തമുണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തന്നെ തുറന്നുപറഞ്ഞിട്ടുണ്ടെന്ന് അടൂർ പ്രകാശ്. ഇക്കാര്യത്തിൽ അദ്ദേഹത്തോടാണ് ചോദിക്കേണ്ടതെന്നും അടൂർ പ്രകാശ് പറഞ്ഞു. ഹൈക്കമാൻഡിന് നൽകിയ പരാതിയിൽ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. മറുപടി ലഭിക്കുമ്പോൾ നിങ്ങളെ അറിയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭയിലെ മുതിർന്ന അംഗങ്ങൾ ചേർന്നാണ് തീരുമാനമെടുക്കുന്നതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ അടൂർ പ്രകാശ് അത് അങ്ങനെയായിരിക്കുമെന്നും മുഖ്യമന്ത്രിയുടെ തീരുമാനമായിരിക്കുമെന്നും പ്രതികരിച്ചിരുന്നു.യുഡിഎഫ് യോഗം എപ്പോൾ ചേരുമെന്ന ചോദ്യത്തിന് വൈകാതെയുണ്ടാകുമെന്നായിരുന്നു മറുപടി. താനും മുഖ്യമന്ത്രിയും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന് നിങ്ങൾ വ്യാഖ്യാനിക്കേണ്ടെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.

    Read More »
  • News

    സംസ്ഥാന കോൺഗ്രസിലെ പ്രതിസന്ധി; അടൂർ പ്രകാശിൻ്റെ പരാതിയിൽ തുടർനീക്കത്തിൻ്റെ സൂചന തൽക്കാലമില്ല

    സംസ്ഥാന കോൺഗ്രസിലെ പ്രതിസന്ധി പരിഹരിക്കാനുള്ള കൂട്ടായ ചർച്ചയ്ക്ക് ഹൈക്കമാഡ് തലത്തിൽ അനിശ്ചിതത്വം തുടരുന്നു. മുഖ്യമന്ത്രി വിഡി സതീശനെതിരെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിൻ്റെ പരാതിയിൽ തുടർനീക്കത്തിൻ്റെ സൂചന തൽക്കാലമില്ല. അടൂര്‍ പ്രകാശിനെതിരെ മുഖ്യമന്ത്രി മറുനീക്കങ്ങള്‍ നടത്തിയേക്കില്ല. അടൂർ പ്രകാശിൻ്റെ പരാതിയിൽ വിവരങ്ങൾ തേടിയാൽ മാത്രം മുഖ്യമന്ത്രി മറുപടി നൽകും. അതേസമയം, കെപിസിസി ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തിയ അടൂർ പ്രകാശിന് പിന്നിൽ ഉന്നത ഇടപെടലുണ്ടെന്നാണ് വിഡി പക്ഷം ആരോപിക്കുന്നത്. അച്ചടക്ക നടപടി ആവശ്യപ്പെടുമ്പോൾ മല്ലികാർജുൻ ഖർഗെയെ അടൂർ പ്രകാശ് സന്ദർശിച്ചതിൻ്റെ ഫോട്ടോ ഔദ്യോഗിക സമൂഹമാധ്യമ പേജിൽ…

    Read More »
  • News

    മുഖ്യമന്ത്രിയുടെ തീരുമാനങ്ങളില്‍ അതൃപ്തി: ഹൈക്കമാന്‍ഡിനെ കാണാന്‍ അടൂര്‍ പ്രകാശ് ഡല്‍ഹിയിലേക്ക്

    തീരുമാനങ്ങളില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന പരാതി പരസ്യമാക്കിയതിന് പിന്നാലെ, വിഷയം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് മുന്നിലെത്തിക്കാന്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. തിങ്കളാഴ്ച ഡല്‍ഹിയിലെത്തുന്ന അദ്ദേഹം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ക്ക് നേരിട്ട് പരാതി നല്‍കും. വിഷയം അടിയന്തരമായി പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. സംസ്ഥാന കോണ്‍ഗ്രസിലെയും മുന്നണിയിലെയും പ്രധാന തീരുമാനങ്ങളില്‍ നിന്ന് തന്നെ ബോധപൂര്‍വം മാറ്റിനിര്‍ത്തുന്നു എന്നാണ് അടൂര്‍ പ്രകാശിന്റെ പ്രധാന പരാതി. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും മുഖ്യമന്ത്രി…

    Read More »
  • News

    ‘അടൂർ പ്രകാശ് സീനിയർ നേതാവ്, അദ്ദേഹത്തിന് പറയാനുള്ള അർഹതയുണ്ട്’, പിന്തുണയുമായി ജെബി മേത്തർ

    മുഖ്യമന്ത്രി വി ഡി സതീശനെതിരേ പരസ്യപ്രതികരണവുമായി രം​ഗത്തെത്തിയ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന് പിന്തുണയുമായി മഹിളാ കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷയും എംപിയുമായ ജെബി മേത്തർ. അടൂർ പ്രകാശ് മുതിർന്ന നേതാവാണെന്നും അദ്ദേഹത്തിന് തുറന്നുപറയാനുള്ള എല്ലാ അർഹതയുമുണ്ടെന്നായിരുന്നു ജെബി മേത്തറുടെ പ്രതികരണം. മഹിളാ കോൺഗ്രസ് യോഗം നടത്തണമെന്ന് മൂന്ന് മാസമായി ആവശ്യപ്പെടുന്നു. കെപിസിസി എക്സിക്യൂട്ടീവ് വിളിക്കണം എന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റിന് കത്ത് നൽകിയിട്ടുണ്ട്. പാർട്ടിക്ക് അകത്ത് പറയേണ്ട കാര്യങ്ങളുണ്ട്. അത് പറയാനാണ് യോഗം വിളിക്കണം എന്ന് ആവശ്യപ്പെട്ടത്. അടൂർ പ്രകാശ് സീനിയർ നേതാവാണ്. അദ്ദേഹം…

    Read More »
  • News

    ‘ഞാന്‍ ഒറ്റയ്ക്ക്; പറയാനുളളത് എഐസിസിയെ അറിയിക്കും; കെസിയുടെ പിന്തുണ തേടിയിട്ടില്ല’ അടൂര്‍ പ്രകാശ്

    മുഖ്യമന്ത്രിക്കെതിരായ തന്റെ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിലാണെന്നും ആരുടെയും പിന്തുണ നേടിയിട്ടില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും തന്റെ അഭിപ്രായങ്ങള്‍ രണ്ട് ദിവസത്തിനുളളില്‍ എഐസിസിയെ അറിയിക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. മുസ്ലീം ലീഗിന് ഭരണപരിഷ്‌കാര കമ്മീഷന്‍ പദവി നല്‍കിയതിന് താന്‍ എതിരല്ല. ഇത്തരം കാര്യങ്ങള്‍ കൂട്ടായ തീരുമാനത്തിലൂടെ വേണമെന്നാണ് താന്‍ പറഞ്ഞതെന്നും അടൂര്‍ പ്രകാശ് പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫും കോണ്‍ഗ്രസുമായി ഒരു സംഘര്‍ഷവുമില്ല. മുഖ്യമന്ത്രിക്കെതിരെ പറയേണ്ടി വന്നു എന്നത് യാഥാര്‍ഥ്യമാണ്. പറയേണ്ടതെല്ലാം ഇന്നലെ പറഞ്ഞിട്ടുണ്ട്. അതിലപ്പുറം ഒന്നും പറയാനില്ലെന്നും കണ്‍വീനര്‍…

    Read More »
  • News

    ‘പിഎം ശ്രീയുമായി മുന്നോട്ടെന്ന് സർക്കാർ’; പിന്മാറാന്‍ കഴിയാത്ത സാഹചര്യമെന്ന് അടൂര്‍ പ്രകാശ്

    പിഎം ശ്രീയുമായി മുന്നോട്ടെന്ന് യുഡിഎഫ്. പി എം ശ്രീയിൽ നിന്ന് പിന്നോട്ട് പോകാൻ UDFന് കഴിയില്ല. ധാരണാപത്രത്തിൽ നിന്ന് പിൻമാറാനാകില്ലെന്നാണ് യുഡ‍ിഎഫ് നിലപാട്. ഏതൊക്കെ സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കുമെന്ന് യുഡിഎഫ് തീരുമാനിക്കും.ഏതൊക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങളെന്ന് സർക്കാർ തീരുമാനിക്കും. അത് മന്ത്രിസഭാ ഉപസമിതി റിപ്പോർട്ടിനു ശേഷം തീരുമാനിക്കുമെന്ന് UDF കൺവീനർ അടൂർ പ്രകാശ് വ്യക്തമാക്കി. കേന്ദ്രത്തിൽനിന്ന് സംസ്ഥാനത്തിന് കിട്ടേണ്ട ഫണ്ടുകൾ ഉണ്ട്. അത് ആരുടെയും ഔദാര്യമല്ല. UDF സർക്കാർ ബോർഡുകൾ പിരിച്ചുവിട്ടു എന്ന് പരാതികൾ പറയാൻ ഇടവരുത്തരുത്. ഏറ്റവും മാന്യമായി പിരിഞ്ഞു പോകുന്നതാണ് നല്ലത്. സ്വകാര്യ…

    Read More »
  • News

    പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; ബാധ്യതാരഹിത സർട്ടിഫിക്കട്ടിന് അപേക്ഷ നൽകി

    നിയമസഭ തെരഞ്ഞെടുപ്പില്‍ കെ സുധാകരന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോർട്ട്. കേരള ഹൗസില്‍ നിന്നും ബാധ്യതാ രഹിത സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. കേരള ഹൗസിലെ കുടിശ്ശിക കെ സുധാകരന്‍ അടച്ചു തീര്‍ത്തു. ഡല്‍ഹി സിപിഡബ്യുവിലെയും കുടിശ്ശിക തീര്‍ക്കുകയാണ്. കുടിശ്ശിക അടച്ചു തീര്‍ത്താലേ എന്‍ഒസി സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. കണ്ണൂരില്‍ മത്സരിക്കണമെന്ന നിലപാടില്‍ കെ സുധാകരന്‍ ഉറച്ചു നില്‍ക്കുകയാണെന്നാണ് വിവരം. കോന്നിയില്‍ അടൂര്‍ പ്രകാശും മത്സരത്തിന് ഇറങ്ങാന്‍ കോപ്പുകൂട്ടുകയാണ്. അടൂര്‍ പ്രകാശും കേരള ഹൗസിലെ കുടിശ്ശികകള്‍ അടച്ചു തീര്‍ത്തു. സംസ്ഥാന സര്‍ക്കാരില്‍ നിന്നും ബാധ്യതാ രഹിത സര്‍ട്ടിഫിക്കറ്റ്…

    Read More »
  • News

    യുഡിഎഫ് കൺവീനർ ആയതിന് ശേഷം ഒരുപാട് വേട്ടയാടൽ ഉണ്ടായി: ഒളിച്ചോടാൻ തയ്യാറല്ലെന്ന് അടൂർ പ്രകാശ്

    ആരുടെയെങ്കിലും ഒപ്പം ചിത്രം ഉള്ളത് കൊണ്ടാണോ എസ്ഐടി അന്വേഷണം നടത്തുന്നത് എന്നാണ് സംശയമെന്ന് അടൂർ പ്രകാശ് എംപി.അടൂർ പ്രകാശ് യുഡിഎഫ് കൺവീനർ ആയതിന് ശേഷം ഒരുപാട് വേട്ടയാടൽ ഉണ്ടായി. താൻ ഒളിച്ചോടിയിട്ടില്ലെന്നും മാധ്യമങ്ങൾക്ക് മുന്നിലൂടെയാണ് പുറത്തേക്ക് വന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു. 96 മുതൽ പലതിനെയും നേരിട്ട് കൊണ്ടാണ് രാഷ്ട്രീയ പ്രവർത്തനം നടത്തിയത്. അന്തസ്സോടെയും അഭിമാനത്തോടെയും പറയാം കറപുരളാത്ത രാഷ്ട്രീയ പ്രവർത്തനമാണ് താൻ നടത്തുന്നത്. മാങ്ങയുള്ള മാവിലെ കല്ല് എറിയു എന്ന് പറയുന്നത് പോലെയാണ്. ഒളിച്ചോടാൻ താൻ തയ്യാറല്ലെന്ന് അടൂർ പ്രകാശ് പറഞ്ഞു. ഇന്നലെ…

    Read More »
  • News

    ശബരിമല സ്വർണ മോഷണക്കേസ്: കൂടിക്കാഴ്ചകൾ എല്ലാം പോറ്റി ക്ഷണിച്ചതുപ്രകാരം, അടൂർ പ്രകാശിനെ വീണ്ടും ചോദ്യം ചെയ്യാനും സാധ്യത

    ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് സാമ്പത്തിക ഇടപാടുകൾ ഒന്നുമില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. വീട്ടിലും ബംഗളൂരുവിലും പോറ്റിയെ കണ്ടിട്ടുണ്ട്. കൂടിക്കാഴ്ചകൾ എല്ലാം പോറ്റി ക്ഷണിച്ചതുപ്രകാരം ആയിരുന്നു. ഡൽഹിയിൽ പോകാനും പോറ്റിയാണ് ക്ഷണിച്ചത്. എന്നാൽ കണ്ട തീയതികൾ വ്യക്തമായി ഓർമയിൽ ഇല്ലെന്നും അടൂർ പ്രകാശ് മൊഴി നൽകി. അതേസമയം, മൊഴികളിൽ വൈരുദ്ധ്യമുണ്ടെങ്കിൽ അടൂർ പ്രകാശിനെ എസ്ഐടി വീണ്ടും ചോദ്യം ചെയ്യും. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള അടുപ്പവും സോണിയാഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ചയും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ രണ്ടര മണിക്കൂറാണ് അടൂർ പ്രകാശിനെ ചോദ്യം ചെയ്തത്. എല്ലാ ചോദ്യങ്ങൾക്കും…

    Read More »
  • News

    ‘പോറ്റിയുടെ കാര്യങ്ങള്‍ ചോദിച്ചു, കൃത്യമായി മറുപടി പറഞ്ഞു; അസ്വാഭാവികതയില്ല’: അടൂര്‍ പ്രകാശ്

    എസ്‌ഐടിയുടെ ചോദ്യംചെയ്യലില്‍ ഒരു അസ്വാഭാവികതയും ഇല്ലെന്നും ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായി മറുപടി നല്‍കിയെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രണ്ടര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. എം മുരളിയുടെ നിര്യാണവുമായി ബന്ധപ്പെട്ടാണ് ഇന്നലെ തന്നെ ട്രെയിനില്‍ കയറി ഇവിടെ എത്തിയത്. അതിനിടെയാണ് ചില കാര്യങ്ങള്‍ അറിയാനുണ്ട് എന്ന് എസ്‌ഐടി പറഞ്ഞത്. ഇതനുസരിച്ച് രാവിലെ തന്നെ പോയി. എസ്‌ഐടി ചോദിച്ച കാര്യങ്ങള്‍ക്ക് കൃത്യമായി മറുപടി പറഞ്ഞു. മറുപടി പറഞ്ഞത് അനുസരിച്ച് അവര്‍ കാര്യങ്ങള്‍…

    Read More »
Back to top button