actress attack case

  • News

    നടിയെ ആക്രമിച്ച കേസ്; കോടതിയലക്ഷ്യ ഹർജികൾ ഇന്ന് പരി​ഗണിക്കും

    നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ദിലീപ്, അതിജീവിതയുടെ അഭിഭാഷക ടി ബി മിനി എന്നിവർ നൽകിയ ഹർജികളാണ് പരിഗണിക്കുക. കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട വാർത്തകൾ സംപ്രേഷണം ചെയ്ത മാധ്യമങ്ങൾക്കെതിരെയാണ് ദിലീപിന്റെ ഹർജി. വിചാരണ നടപടികൾ രഹസ്യമായി സൂക്ഷിക്കണമെന്ന കോടതി നിർദ്ദേശം മാധ്യമങ്ങൾ ലംഘിച്ചെന്നാണ് ദിലീപിന്റെ ആരോപണം. യുട്യൂബ് ചാനലിലൂടെ ദിലീപിന് അനുകൂലമായി സംസാരിച്ച മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്കെതിരെയാണ് അഡ്വ. ടി ബി മിനി പരാതി നൽകിയത്. ജനുവരി 12ന് ഹർജികൾ പരിഗണിച്ചപ്പോൾ…

    Read More »
  • News

    നടിയെ ആക്രമിച്ച കേസ്; വിധി ചോർന്നു എന്ന് ആക്ഷേപം, അന്വേഷിക്കണമെന്ന് ചീഫ് ജസ്റ്റിസിന് കത്ത്

    നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനകുറ്റം ആരോപിക്കപ്പെട്ട എട്ടാം പ്രതി ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി ചോര്‍ന്നതായി ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായി. ഒന്നാംപ്രതി പള്‍സര്‍ സുനി അടക്കം ആറുപേരെ കുറ്റക്കാരായി പ്രസ്താവിച്ച വിധിയുടെ ഉള്ളടക്കം വിധി പ്രഖ്യാപിക്കും മുമ്പ് ഊമക്കത്ത് ആയി ലഭിച്ചെന്നാണ് പരാതി. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് യശ്വന്ത് ഷേണായി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി. ഊമക്കത്തിന്റെ പകര്‍പ്പ് അടക്കമാണ് അസോസിയേഷന്‍ പ്രസിഡന്റിന്റെ പരാതി. ദിലീപ് കുറ്റവിമുക്തനാക്കപ്പെടുമെന്ന സന്ദേശം ഡിസംബര്‍ രണ്ടിന് തനിക്ക് ലഭിച്ചുവെന്നാണ്…

    Read More »
  • News

    അടൂർ പ്രകാശിന്‍റെ പ്രതികരണം അങ്ങേയറ്റം സ്ത്രീവിരുദ്ധം; സർക്കാർ എന്നും അതിജീവിതക്കൊപ്പം’: മന്ത്രി വീണാ ജോർജ്

    അതിജീവിതക്കെതിരായ കേസിലെ കോടതി വിധിയിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ വിവാദ പ്രതികരണത്തിനെതിരെ ആഞ്ഞടിച്ച് മന്ത്രി വീണ ജോർജ്. അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പ്രതികരണമാണ് അടൂർ പ്രകാശ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു. അടൂർ പ്രകാശിന്‍റെ വാക്കുകളിലൂടെ കോൺഗ്രസിന്റെയും സ്ത്രീവിരുദ്ധതയാണ് വ്യക്തമാകുന്നത്. അതിജീവിതക്കൊപ്പം തുടർന്നും ഉണ്ടാകുമെന്നും വീണാ ജോർജ് വ്യക്തമാക്കി. ധീരമായ നിശ്ചയദാർഢ്യത്തോടെയുള്ള നിലപാടാണ് അതിജീവിത എടുത്തത്. അതാണ് പോരാട്ടത്തെ നയിച്ചത്. സർക്കാർ എന്നും അതിജീവിതക്ക് ഒപ്പമാണെന്നും മന്ത്രി വ്യക്തമാക്കി. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. വോട്ട് ചെയ്ത ശേഷം അടൂരിൽ മാധ്യമങ്ങളോട്…

    Read More »
  • News

    ‘ദിലീപിന് നീതി ലഭിച്ചു’; അതിജീവിതയ്ക്കൊപ്പം നിന്ന സർക്കാരിന് വിമർശനവുമായി അടൂർ പ്രകാശ്

    നടിയെ ആക്രമിച്ച കേസിൽ വിധി വന്നതിന് പിന്നാലെ കുറ്റവിമുക്തനായ കേസിലെ എട്ടാം പ്രതി ദിലീപിന് പിന്തുണയുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. വോട്ട് ചെയ്ത ശേഷം അടൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിൽ ദിലീപിന് നീതി കിട്ടിയെന്ന് അടൂർ പ്രകാശ് പറഞ്ഞു. ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും വിധിയിൽ വ്യക്തിപരമായി സന്തോഷമുണ്ടെന്നുമായിരുന്നു യുഡിഎഫ് കൺവീനറുടെ പ്രതികരണം. ആക്രമിക്കപ്പെട്ട നടിയോടൊപ്പം നിൽക്കാതെ പ്രതിയായ നടന് പിന്തുണയുമായി കോൺഗ്രസ് നേതാക്കൾ ആദ്യം മുതൽ നിലകൊള്ളുന്നതിന്റെ തെളിവാണ് അടൂർ പ്രകാശിന്റെ പ്രതികരണം. അതേസമയം അതിജീവിതയ്‌ക്കൊപ്പം നിലകൊണ്ട സർക്കാരിനെതിരെ രൂക്ഷ വിമർശനം…

    Read More »
  • News

    നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ

    നടിയെ ആക്രമിച്ച കേസിൽ‌ നടൻ ദിലീപിനെ വെറുതെ വിട്ടു. ഗൂഢാലോചന തെളിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ വെറുതെ വിട്ടത്. കേസിലെ എട്ടാം പ്രതിയായിരുന്നു ദിലീപ്. കേസിൽ ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കുറ്റത്തിൽ നേരിട്ട് പങ്കെടുത്തവരാണ് പ്രതികൾ. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി മണികണ്ഠന്‍, നാലാം പ്രതി വിജീഷ് വിപി, അഞ്ചാം പ്രതി വടിവാള്‍ സലീം, ആറാം പ്രതി പ്രദീപ് എന്നിവര്‍ കുറ്റക്കാരെന്നാണ് തെളിഞ്ഞത്.…

    Read More »
  • News

    അതിജീവിതയ്ക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷ; വിധി എതിരായാൽ നിയമസഹായം നൽകുമെന്ന് ഉമാ തോമസ് എം എൽ എ

    നടിയെ ആക്രമിച്ച കേസിൽ പിടി തോമസ് ആഗ്രഹിച്ച പോലെ കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നത് തന്നെയാണ് തന്റെ ആഗ്രഹമെന്ന് ഉമ തോമസ് എംഎൽഎ. അതിജീവിതയ്ക്ക് അനുകൂലമായിട്ടുള്ള വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ. പിതാവിന്റെ വേദനയോടെ അന്ന് പിടി തോമസ് ഉറങ്ങിയിരുന്നില്ല. സത്യം ജയിക്കുമെന്ന ആത്മവിശ്വാസം അതിജീവിതയ്ക്ക് നൽകിയത് അദേഹമാണെന്നും ഉമ തോമസ് മാധ്യമങ്ങളോട് പറഞ്ഞു. സമ്മർദങ്ങളുണ്ടായിരുന്നു. മൊഴി കൊടുക്കരുതെന്ന് പറഞ്ഞവർ വരെയുണ്ട്. കൂട്ടി പറയാൻ തയാറല്ലെന്നും എന്നാൽ കുറച്ചു പറയാൻ തയാറല്ലെന്നായിരുന്നു അന്ന് പിടി തോമസ് നൽകിയ മറുപടിയെന്ന് ഉമ തോമസ് പറഞ്ഞു. പിടി തോമസിനെ അപായപ്പെടുത്താനുള്ള നീക്കം വരെയുണ്ടായിരുന്നു.…

    Read More »
  • News

    നടിയെ ആക്രമിച്ച കേസിൽ ഇന്ന് അന്തിമവിധി; നടൻ ദിലീപ് അടക്കം പത്ത് പ്രതികൾ

    നടിയെ ആക്രമിച്ച കേസില്‍ വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ഇന്ന് അന്തിമവിധി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസാണ് വിധിപറയുന്നത്. 11 ന് കോടതി നടപടികള്‍ ആരംഭിക്കും. കോവിഡ് ലോക്ഡൗണിനു പുറമേ, പ്രതികളിലൊരാളായ നടന്‍ ദിലീപും പ്രോസിക്യൂഷനും അതിജീവിതയും പലതവണ മേല്‍ക്കോടതികളില്‍ നല്‍കിയ ഉപഹര്‍ജികളും അപ്പീലും വിചാരണ നീണ്ടുപോകാന്‍ കാരണമായി. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മാസങ്ങളോളം വിചാരണ നിര്‍ത്തിവച്ചാണു തുടരന്വേഷണം നടത്തിയത്. 2017 ഫെബ്രുവരി 17-ന് ഷൂട്ടിങ് ആവശ്യത്തിന് തൃശ്ശൂരില്‍നിന്നുള്ള യാത്രയ്ക്കിടെ എറണാകുളം അത്താണിയില്‍വെച്ചാണ് നടി ആക്രമിക്കപ്പെട്ടത്. പള്‍സര്‍ സുനിയുള്‍പ്പെട്ട സംഘം…

    Read More »
  • News

    നടി ആക്രമിക്കപ്പെട്ട കേസില്‍ വ്യക്തതാ വാദം തുടരുന്നു; വിചാരണ കോടതി ഇന്ന് കേസ് പരിഗണിക്കും

    നടി ആക്രമിക്കപ്പെട്ട കേസ് കൊച്ചിയിലെ വിചാരണ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസില്‍ വ്യക്തതാ വാദം തുടരുകയാണ്. കഴിഞ്ഞ തവണ കോടതി ചോദിച്ച 22 ചോദ്യങ്ങള്‍ക്ക് പ്രോസിക്യൂഷന്‍ മറുപടി നല്‍കിയിരുന്നു.ഏഴു വര്‍ഷത്തോളം നീണ്ട വിചാരണ നടപടികള്‍ക്കൊടുവിലാണ് നടി ആക്രമിക്കപ്പെട്ട കേസ്സില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയാന്‍ പോകുന്നത്. 2017 ഫെബ്രുവരി പതിനേഴിന് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിലാണ് യുവനടി ആക്രമിക്കപ്പെട്ടത്. ആദ്യഘട്ടത്തില്‍ പ്രതി ചേര്‍ക്കാതിരുന്ന നടന്‍ ദീലീപിനെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ജൂലൈ 10-ന് അറസ്റ്റ് ചെയ്തു. പിന്നാലെ ദിലീപിനെ അഭിനേതാക്കളുടെ…

    Read More »
  • News

    നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും

    നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്തിമ വാദം പൂർത്തിയാക്കിയ കേസിൽ പ്രോസിക്യൂഷൻ ആരോപണങ്ങളിലെ സംശയനിവാരണം അവസാന ഘട്ടത്തിലാണ്. കേസിന്റെ വിധി പറയുന്ന തിയതി ഉടൻ അറിയിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് കേസിൽ വിധി പറയുന്നത് പൾസർ സുനി ഒന്നാം പ്രതിയായ കേസിൽ, നടൻ ദിലീപാണ് എട്ടാം പ്രതി.

    Read More »
Back to top button